ഷെയ്ഖുനാ ചേലക്കുളം അബുൽ ബുഷ്റാ ഉസ്താദ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി


ഇതുമായി ബന്ധപ്പെട്ട് ജംഇയ്യത്തുൽ ഉലമ-ഏ-ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കിം-ഉദ്ദിൻ ഖാസ്മിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പ്രതിനിധി സംഘം ജമ്മുവിലെ ഇരകളുടെ താമസസ്ഥലം സന്ദർശിക്കുകയും അവരോട് സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു. ജമ്മുവിലെ അസഹ്യമായ തണുപ്പിൽ വയലുകളിൽ ടെന്റുകളിൽ കഴിയുന്ന ഏറ്റവും പീഡിതരായ ജനങ്ങൾക്ക് 500 പുതപ്പുകളും 350 ജാക്കറ്റുകളും 150 സ്കൂൾ ബാഗുകളും വിതരണം ചെയ്തു.
ഡൽഹി കലാപക്കേസിൽ 6 മുസ്ലീം യുവാക്കളെ കോടതി വെറുതെ വിട്ടുഡൽഹിയിലെ അങ്കിത് ശർമ്മ വധക്കേസിൽ പ്രതിചേർക്കപ്പെട്ട്, അന്യായമായി ജയിലിലടക്കപ്പെട്ട ആറ് മുസ്ലീം യുവാക്കളെ കർക്കർദൂമ കോടതി കുറ്റവിമുക്തരാക്കി. നീണ്ട ആറ് വർഷത്തെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനുമൊടുവിലാണ് ഈ നിരപരാധികൾക്ക് നീതിയുടെ വെളിച്ചം കാണാനായത്. ഫിറോസ്, സമീർ, ഹുസൈൻ (സൽമാൻ), ഗുൽഫാം, ശുഐബ് ആലം (ബാബി), മുൻതസിം (മൂസ) എന്നിവർക്കാണ് കോടതി ജയിൽ മോചനം നൽകിയത്.ഇരുളടഞ്ഞ ജയിൽമുറികളിൽ പ്രതീക്ഷയറ്റ് കഴിഞ്ഞിരുന്ന ഈ യുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും തുണയായത് ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദിന്റെ…
ജംഇയ്യത്ത് ഉലമായെ ഹിന്ദിന്റെ കേന്ദ്ര ആറുമാസത്തെ യോഗം ആൻഡമാൻ ദ്വീപുകളിൽ ആരംഭിച്ചു; യൂത്ത് ക്ലബ്ബ് യുവജന പരിശീലനം, മോഡൽ മസ്ജിദ്, വാർഷിക കലണ്ടർ എന്നി വിശയങ്ങളിൽ യോഗം ഊണൽ നൽകി. പോർട്ട് ബ്ലെയർ, ഏപ്രിൽ 13: ജംഇയ്യത്ത് ഉലമായെ ഹിന്ദ് സംഘടിപ്പിക്കുന്ന സംസ്ഥാന പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും എട്ടാമത് കേന്ദ്ര ആറുമാസ യോഗം ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ, ഹോട്ടൽ പ്രൈഡ് റെസിഡൻസിയിൽ ഔദ്യോഗികമായി ആരംഭിച്ചു. ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് ഹസ്രത്ത് മൗലാന മഹ്മൂദ് അസദ് മദനി സാഹിബിൻ്റെ…
റമദാനിലെ പകലുകളും രാവുകളും അതിവേഗം വിടപറയുകയാണ്. കരുണയുടെ ആദ്യ പത്തും പാപമോചനത്തിന്റെ മധ്യ പത്തും നമ്മെ കടന്നുപോയിരിക്കുന്നു. ഇനി അവശേഷിക്കുന്നത് റമദാനിന്റെ മൂന്നിലൊന്നു ഭാഗം മാത്രം—അവസാന പത്തു ദിനങ്ങൾ. റമദാൻ മാസം മാസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമാണെന്ന് പണ്ഡിതർ ഏകകണ്ഠമായി അഭിപ്രായപ്പെടുമ്പോൾ, റമദാനിലെ ഏറ്റവും ഉത്തമമായ സമയം ഈ അവസാന പത്തു ദിനങ്ങളാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. നന്മകളുടെ സാരവും പുണ്യങ്ങളുടെ പൊരുളുമാണീ ദിനങ്ങൾ. ഇതിലെ ഏറ്റവും മഹത്തരമായ ‘ലൈലത്തുൽ ഖദ്ർ’ ആകട്ടെ, ലോകത്തെ തന്നെ ഏറ്റവും ശ്രേഷ്ഠമായ…
എടത്തല: ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ബഹുമുഖ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും പൊതുസമൂഹത്തിന് വിപുലമായി പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഏകദിന തർബിയത്ത് (പരിശീലന) പ്രോഗ്രാം പ്രൗഢോജ്ജ്വലമായി സമാപിച്ചു. പരിശുദ്ധ ഖുർആനിൽ നിന്നുള്ള മധുരതരമായ വചനങ്ങൾ പാരായണം ചെയ്തുകൊണ്ട് ഖാരിഅ് ഇർഫാൻ മൗലവി സംഗമത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഹാഫിസ് ഹാറൂൻ സാഹിബ് ആലപിച്ച പ്രവാചക പ്രകീർത്തന കാവ്യം (നാഅ്ത്) സദസ്സിന് ആത്മീയ ചൈതന്യം പകർന്നു. ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള ജനറൽ സെക്രട്ടറി ഹാഫിസ് നൗഫൽ കൗസരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ,…