Two-Days Interactive Workshop for Jamiat Ulama-I-Hind’s Representative held on 29-30 January 2022 in New Delhi.










22/04/2026 എടത്തല : ജംഇത്ത് ഉലമായെ ഹിന്ദ് കേരള സ്റ്റേറ്റ് വർക്കിംഗ് കമ്മറ്റി ബഹു: ഇബ്റാഹിം ഉസ്താദ് (പ്രസിഡൻറ് ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള) അവറുകളുടെ അധ്യക്ഷതയിൽ ചേർന്നു. ഹാഫിസ് മുഹമ്മദ് റിസ്വാൻ ഖിറാഅത്തും ഹാഫിസ് മുഹമ്മദ് ഹാറൂൺ പ്രവാചക പ്രകീർത്തന കാവ്യവും ആലപിച്ചു. മുഫ്തി ശബാബ് കൗസരി സ്വാഗതം ആശംസിച്ചു. മൗലാന അബ്ദുൽ സമദ് ഉസ്താദ് (വൈസ് പ്രസിഡൻറ്) ഉദ്ഘാടനം നിർവ്വഹിച്ചു. ആൻഡമാനിൽ നടന്ന ആറുമാസത്തെ ജംഇയ്യത്ത് കേന്ദ്ര കമ്മിറ്റി മീറ്റിംഗ് റിപ്പോർട്ട് ഇബ്റാഹിം ഉസ്താദ്…
പ്രകൃതിക്ഷോഭത്തിന്റെ രൂപത്തിൽ എന്തെങ്കിലും ദുരന്തം ഉണ്ടാകുമ്പോഴെല്ലാം ജംഇയ്യത്തുൽ ഉലമ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നു. ഫെബ്രുവരി 19, 2022 (പ്രസ് റിലീസ്) വഹോർ താലൂക്ക് മഹാദ് ജില്ലയിലെ റായ്ഗഡ് ജില്ലയിലെ കൊങ്കൺ പ്രളയബാധിതരുടെയും നശിച്ചവരുടെയും ഭവനരഹിതരായവരുടെയും പുനരധിവാസത്തിനായി ജംഇയത്ത് ഉലമ-ഏ -ഹിന്ദും ജംഇയത്ത് ഉലമ-എ -മഹാരാഷ്ട്രയും ചേർന്ന് നിർമ്മിച്ച വീടുകളുടെ താക്കോൽ മൗലാന ഹാഫിസ് മുഹമ്മദ് നദീം, സിദ്ദിഖ് നദീം, ജംഇയ്യത്തുൽ ഉലമ മഹാരാഷ്ട്ര പ്രസിഡന്റ് കൈമാറി. ഈ അവസരത്തിൽ ശ്രീ. സുനിൽ തത്കരെ സാഹിബ് (എം.പി. റായ്ഗഡ്) ശ്രീ….
റമദാനിലെ പകലുകളും രാവുകളും അതിവേഗം വിടപറയുകയാണ്. കരുണയുടെ ആദ്യ പത്തും പാപമോചനത്തിന്റെ മധ്യ പത്തും നമ്മെ കടന്നുപോയിരിക്കുന്നു. ഇനി അവശേഷിക്കുന്നത് റമദാനിന്റെ മൂന്നിലൊന്നു ഭാഗം മാത്രം—അവസാന പത്തു ദിനങ്ങൾ. റമദാൻ മാസം മാസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമാണെന്ന് പണ്ഡിതർ ഏകകണ്ഠമായി അഭിപ്രായപ്പെടുമ്പോൾ, റമദാനിലെ ഏറ്റവും ഉത്തമമായ സമയം ഈ അവസാന പത്തു ദിനങ്ങളാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. നന്മകളുടെ സാരവും പുണ്യങ്ങളുടെ പൊരുളുമാണീ ദിനങ്ങൾ. ഇതിലെ ഏറ്റവും മഹത്തരമായ ‘ലൈലത്തുൽ ഖദ്ർ’ ആകട്ടെ, ലോകത്തെ തന്നെ ഏറ്റവും ശ്രേഷ്ഠമായ…
ഇതുമായി ബന്ധപ്പെട്ട് ജംഇയ്യത്തുൽ ഉലമ-ഏ-ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹക്കിം-ഉദ്ദിൻ ഖാസ്മിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പ്രതിനിധി സംഘം ജമ്മുവിലെ ഇരകളുടെ താമസസ്ഥലം സന്ദർശിക്കുകയും അവരോട് സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു. ജമ്മുവിലെ അസഹ്യമായ തണുപ്പിൽ വയലുകളിൽ ടെന്റുകളിൽ കഴിയുന്ന ഏറ്റവും പീഡിതരായ ജനങ്ങൾക്ക് 500 പുതപ്പുകളും 350 ജാക്കറ്റുകളും 150 സ്കൂൾ ബാഗുകളും വിതരണം ചെയ്തു.
ജനാധിപത്യത്തിന്റെ മഷി അടയാളം ചൂണ്ടുവിരലിൽ പതിയുന്നതിന് മുമ്പ് നമുക്കൊന്നാലോചിക്കാം. ഇസ്ലാമിൽ അമാനത്ത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഒരു ജനാധിപത്യ പ്രക്രിയയിൽ വോട്ട് എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് അല്ലാഹുവിന്റെ മുൻപിൽ നാം നൽകുന്ന സാക്ഷ്യപ്പെടുത്തലും നമുക്ക് നൽകപ്പെട്ട ഉത്തരവാദിത്തവുമാണ്. അല്ലാഹു പറയുന്നു.അർഹരായവർക്ക് അമാനത്തുകൾ കൈമാറണമെന്ന് ഖുർആൻ കൃത്യമായി നിർദ്ദേശിക്കുന്നു:إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا“തീർച്ചയായും അമാനത്തുകൾ (വിശ്വസിച്ചേൽപിക്കപ്പെട്ടവ) അവയുടെ ഉടമസ്ഥർക്ക് (അഥവാ അർഹരായവർക്ക്) നിങ്ങൾ നൽകണമെന്ന് അല്ലാഹു നിങ്ങളോട് കൽപിക്കുന്നു.”…