ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള – സ്റ്റേറ്റ് വർക്കിംഗ് കമ്മറ്റി റിപ്പോർട്ട്
22/04/2026
എടത്തല : ജംഇത്ത് ഉലമായെ ഹിന്ദ് കേരള സ്റ്റേറ്റ് വർക്കിംഗ് കമ്മറ്റി ബഹു: ഇബ്‌റാഹിം ഉസ്താദ് (പ്രസിഡൻറ് ജംഇയ്യത്ത് ഉലമായെ ഹിന്ദ് കേരള) അവറുകളുടെ അധ്യക്ഷതയിൽ ചേർന്നു.
ഹാഫിസ് മുഹമ്മദ് റിസ്വാൻ ഖിറാഅത്തും ഹാഫിസ് മുഹമ്മദ് ഹാറൂൺ പ്രവാചക പ്രകീർത്തന കാവ്യവും ആലപിച്ചു. മുഫ്‌തി ശബാബ് കൗസരി സ്വാഗതം ആശംസിച്ചു. മൗലാന അബ്ദുൽ സമദ് ഉസ്‌താദ് (വൈസ് പ്രസിഡൻറ്) ഉദ്ഘാടനം നിർവ്വഹിച്ചു. ആൻഡമാനിൽ നടന്ന ആറുമാസത്തെ ജംഇയ്യത്ത് കേന്ദ്ര കമ്മിറ്റി മീറ്റിംഗ് റിപ്പോർട്ട് ഇബ്‌റാഹിം ഉസ്‌താദ് അവതരിപ്പിച്ചു.
ജില്ലാതല റിപ്പോർട്ടുകൾ
1.
തിരുവനന്തപുരം ജില്ല
(റിപ്പോർട്ട് വായിച്ചത്: മൗലാന ഇസ്മായിൽ കൗസരി – സെക്രട്ടറി, തിരുവനന്തപുരം)
- മക്തബ്:. നേമം , അമ്പലത്തറ,പൂന്തുറ എന്നിവിടങ്ങളിൽ മക്തബുകൾ ആരംഭിച്ചു.വെക്കേഷനു ശേഷം പാളയം പട്ടംകുളങ്ങര എന്നിവിടങ്ങളിൽ മക്തബ് ആരംഭിക്കുന്നതാണ്.മുതിർന്ന കുട്ടികൾക്ക് വേണ്ടി പ്ലാമൂട് മക്തബ് ആരംഭിച്ചു.കല്ലാട്ടുമുക്ക്, പ്ലാമൂട്,മണക്കാട് എന്നിവിടങ്ങളിൽ വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചു.
- ഇസ്ലാഹി മുആശറ: റമളാൻ മാസത്തിൽ നെടുമങ്ങാട്, പൂന്തുറ, കല്ലാട്ടുമുക്ക്, ആലങ്കോട് പള്ളികളിൽ ഉച്ചയ്ക്ക് ശേഷം ക്ലാസുകൾ നടത്തി. തറാവീഹിന് ശേഷം ഖുർആൻ സൂക്തങ്ങളുടെ ചുരുക്ക വിശദീകരണ ക്ലാസുകളും സംഘടിപ്പിച്ചു. സ്ത്രീകൾക്ക് വേണ്ടി പ്ലാമൂട് കല്ലാട്ടുമുക്ക് എന്നിവിടങ്ങളിൽ മോട്ടിവേഷൻ ക്ലാസുകൾ നടത്തി. കല്ലാട്ടുമുക്ക്, പ്ലാമൂട് എന്നിവിടങ്ങളിൽ 5 വിഷയങ്ങൾ അടങ്ങുന്ന ലഘുലേഖകൾ വിതരണം ചെയ്തു.
- .
- സദ്ഭാവന മഞ്ച്: മണക്കാട്, പ്ലാമൂട് പ്രദേശങ്ങളിൽ റമദാൻ ഇഫ്താർ സംഗമങ്ങൾ നടത്തി. ഇതിൽ ഏകദേശം 150 ഓളം പേർ പങ്കെടുത്തു.
- യൂത്ത് ക്ലബ്: രൂപീകരണത്തിന്റെ ഭാഗമായി മണക്കാട് 20 പേരെയും കല്ലാട്ടുമുക്കിൽ 10 പേരെയും ഉൾപ്പെടുത്തി ക്ലാസുകൾ നടത്തി. തുടർന്ന് നോമ്പുതുറയും സംഘടിപ്പിച്ചു.
- ക്ഷേമ പദ്ധതികൾ: കേരളത്തിലെ 47 പള്ളികളിൽ ലഘുലേഖ വിതരണം നടത്തി. ഖൈർ പദ്ധതിയിലേക്ക് മണക്കാട് 50കൂടാതെ 20 സ്ത്രീകൾ, പ്ലാമൂട് 30 കല്ലാട്ടുമുക്ക് 10 പേരെ എന്നിങ്ങനെ പുതുതായി ചേർത്തു.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റും സാമ്പത്തിക സഹായവും വിതരണം ചെയ്തു.
2.
കൊല്ലം ജില്ല
(റിപ്പോർട്ട് വായിച്ചത്: മുഫ്‌തി അബ്ദുൽസലാം – സെക്രട്ടറി, കൊല്ലം)
- മക്തബ് ;ഏഴ് വെക്കേഷൻ ക്ലാസുകളും പെൺകുട്ടികൾക്കായി രണ്ട് ഹിഫ്ള് മദ്രസകളും പ്രവർത്തനം ആരംഭിച്ചു. മെയ്, ജൂൺ മാസങ്ങളിൽ പെൺകുട്ടികൾക്കായി രണ്ട് ഹിഫ്ള് ക്ലാസുകൾ കൂടി തുടങ്ങും. അഞ്ചു മക്തബുകൾ പുതുതായി തുടങ്ങാൻ കഴിഞ്ഞു.
- ഇസ്ലാഹി മുആശറ: ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 40 ഖുർആൻ ക്ലാസുകളും 28 ഹദീസ് പ്രഭാഷണങ്ങളും നടത്തി. നോമ്പ്, സകാത്ത് എന്നിവയെക്കുറിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. ലഹരിക്കെതിരെ 5 ഷോർട്ട് വീഡിയോകൾ ഉടൻ പൂർത്തിയാക്കും.
- സദ്ഭാവനാ മഞ്ച്: കൊല്ലം ടൗൺ (5), ചാത്തിനാംകുളം (2), കരുനാഗപ്പള്ളി (2), പത്തനാപുരം (5), ചവറ (1) എന്നിവിടങ്ങളിലായി അമുസ്ലിം സഹോദരങ്ങളെ പങ്കെടുപ്പിച്ച് 15 പ്രോഗ്രാമുകൾ നടത്തി.
- കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഖൈർ പദ്ധതിയിൽ 60 മെമ്പർമാരെ ചേർത്തു. ഖൈർ പദ്ധതിയിലേക്ക് കൊല്ലം ടൗൺ 15, പത്താനാപുരം 10 ചന്ദന തോപ്പ് 10 ഉനൈസ് സാഹിബിൻ്റെ 10 പേര് എന്നിങ്ങനെ പുതുതായി മെമ്പർമാരെ ചേർത്തു. കൊല്ലം ഹൈസ്‌കൂൾ ജുമാ മസ്‌ജിദിന്റെ നേതൃത്വത്തിൽ 120 റമദാൻ കിറ്റുകൾ വിതരണം ചെയ്തു.
3.
എറണാകുളം ജില്ല
(റിപ്പോർട്ട് വായിച്ചത്: മൗലാന തബരേസ് നദവി – സെക്രട്ടറി, എറണാകുളം)
4. വെക്കേഷൻ ക്ലാസ്സ് ; എടത്തല പള്ളിക്കര എന്നിവിടങ്ങളിൽ വെക്കേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു .
ഇസ്ലാഹി മുആഷറ : എടത്തല പള്ളിക്കര മാലിപ്പുറം കൊച്ചി പറവൂർ
നെട്ടൂർ പട്ടിമറ്റം എന്നിവിടങ്ങളിൽ റമദാനിൽ തറാവീഹിന് ശേഷവും പ്രത്യേകം ഖുർആൻ ക്ലാസുകൾ സംഘടിപ്പിച്ചു.
സദ്ഭാവന മഞ്ച്: എടത്തല 4 – പള്ളിക്കര – 1 കൊച്ചി – 1നെട്ടൂർ – 1 എന്നിവിടങ്ങളിൽ സദ്ഭാവന യുടെ കീഴിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.റമളാനിൽ രാവിലെ 11 മണിക്ക് ലേഡീസ് മോട്ടിവേഷൻ ക്ലാസ്: ഞാറാഴ്ച്ച ഇടത്തല മർകസ്, മാലിപ്പുറം മഹല്ല് പറവൂർ മഹല്ല് എന്നിവിടങ്ങളിൽ ക്ലാസുകൾ നടത്താൻ സാധിച്ചു. കലൂരിൽ ലൈഫ് സികിൽ പ്രോഗ്രാം സംഘടിപ്പിക്കുകയും വളരെ പ്രയോജന പ്രദമായ ക്ലാസ് ആണെന്ന് പങ്കെടുത്തവർ പറയുകയും ചെയ്തു.
യൂത്ത് ക്ലബ് രൂപീകരണം : എടത്തല പള്ളിക്കര ചേരാനല്ലൂർ കലൂർ എന്നിവിടങ്ങളിൽ യുവാക്കളെ സംഘടിപ്പിച്ച യൂത്ത് ക്ലബ്ബിന് രൂപീകരണം നൽകി.
ഖൈർ; എടത്തല – 16 പള്ളിക്കര – 5 കൊച്ചി – 8 പറവൂർ – 2നെട്ടൂർ – 8 പെരുമ്പാവൂർ – 3 ഖൈർ പദ്ധതിയിലേക്ക് പുതുതായി 42 പേരെ ചേർക്കാൻ കഴിഞ്ഞു.
കിറ്റ് വിതരണം: വയനാട് – 50 കളമശ്ശേരി ഗ്ലാസ് കോളനി – 27 പറവൂർ – 295
തൃശൂർ മാള – 40കലൂർ – 32 വിതരണം ചെയ്തു.
പാലക്കാട് ജില്ലയിൽ സക്കാത്ത് അരി വിതരണം ചെയ്യുകയും ,എറണാകുളം ജില്ലയിൽ സക്കാത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 45,000 രൂപ അർഹർക്ക് വിതരണം ചെയ്തു.
ആലപ്പുഴ ജില്ല
(റിപ്പോർട്ട് വായിച്ചത്: മൗലാന സുഫിയാൻ ഉസ്‌താദ് – പ്രസിഡൻ്റ്, ആലപ്പുഴ)
- റമദാൻ മാസത്തിൽ 2500 രൂപ വിലയുള്ള 300 കിറ്റുകൾ വിതരണം ചെയ്തു. കായംകുളം, ആലപ്പുഴ കേന്ദ്രീകരിച്ച് ഖുർആൻ ക്ലാസുകളും അഞ്ച് മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിച്ചു. സ്ത്രീകൾക്കായി ആലപ്പുഴ ടൗൺ, കായംകുളം എന്നിവിടങ്ങളിലായി ആറ് മോട്ടിവേഷൻ ക്ലാസുകൾ നടത്തി.
- സദ്ഭാവന: മൂന്ന് ഇഫ്താർ സംഗമങ്ങളിലായി 250 ഓളം ആളുകൾ പങ്കെടുത്തു.
- യൂത്ത് ക്ലബ് & മറ്റുള്ളവ: സ്കൗട്ട് റോവർ വിഭാഗം ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ബാംഗ്ലൂരിലെ അസ്അദ് ഫെല്ലോഷിപ്പിന് മൂന്ന് പേരെ അയച്ചു.
- 5. ബാംഗ്ലൂരിൽ നടക്കുന്ന അസ്അദ് ഫെല്ലോ ഷിപ്പിനു വേണ്ടി മൂന്ന് പേര് അയച്ചു.
- ഇസ്ലാഹി മുആഷറ :
- 6. സ്ത്രീകൾക്ക് വേണ്ടി ആലപ്പുഴ ടൗൺ,കായംകുളം എന്നിവിടങ്ങളിലായി ആറു മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു.
- തറാവീഹിന ശേഷം ആലപ്പുഴയിൽ 1 കായംകുളത്ത് 2 ളുഹറിന് ശേഷം ആലപ്പുഴ ടൗണിൽ 3,കായംകുളത്ത് 2
- ഖൈർ പദ്ധതിയിലേക്ക് നിലവിൽ 12 മെമ്പർമാർ ചേർത്തിരിക്കുന്നു.കായംകുളം കേന്ദ്രീകരിച്ച് സ്കൗട്ടിന്റെ പുതിയ യൂണിറ്റ് ആരംഭിച്ചു
- .
5.
മലപ്പുറം ജില്ല
(റിപ്പോർട്ട് വായിച്ചത്: മൗലാന ഷാഹിർ നജ്മി – സെക്രട്ടറി, മലപ്പുറം)
- : നിലമ്പൂർ, മഞ്ചേരി, കൂറ്റമ്പാറ എന്നിവിടങ്ങളിൽ പുതിയ യൂണിറ്റുകൾ ആരംഭിച്ചു. നിലവിൽ ഈ മൂന്ന് സ്ഥലങ്ങളിലും വെക്കേഷൻ ക്ലാസുകൾ നടക്കുന്നു.
- ഇസ്ലാഹി മുആശറ: സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 4 സ്ഥലങ്ങളിൽ ക്ലാസുകൾ നടത്തി. രണ്ട് സ്ഥലങ്ങളിൽ ഇഅ്‌തികാഫ് രാത്രി ക്ലാസുകൾ നടത്തി. 8 പള്ളികളിൽ ആഴ്ചതോറും ഖുർആൻ-ഹദീസ് ക്ലാസുകൾ നടക്കുന്നു.
സംസ്ഥാനതല പ്രധാന തീരുമാനങ്ങൾ
- സ്റ്റേറ്റ് ഓഫീസിൽ നിന്നും റമദാനിൽ 47 പള്ളികളിൽ ലഘുലേഖ വിതരണം നടത്തി. ഓരോ അമലുകളുടെയും മഹത്വവും ഖുർആൻ ഉള്ളടക്കവും വിവരിക്കുന്ന ലീഫ് ലെറ്റുകൾ വിതരണം ചെയ്ത റിപ്പോർട്ട് മുഫ്‌തി ശബാബ് കൗസരി അവതരിപ്പിച്ചു.
- ട്രെയിനിംഗ്: മെയ് 2 മുതൽ 8 വരെ ഡൽഹിയിൽ നടക്കുന്ന ട്രെയിനിംഗിലേക്ക് സ്റ്റേറ്റ് കൺവീനറെ അയക്കാൻ തീരുമാനിച്ചു.
- സ്റ്റേറ്റ് തർബിയ്യത്ത്: ജൂലൈ 11, 12, 13 തീയതികളിൽ എറണാകുളം ജില്ലയിൽ നടത്താൻ തീരുമാനിച്ചു. ജില്ലാതല തർബിയ്യത്ത് തീയതികൾ ഉടൻ തീരുമാനിക്കും.
- റഫീഖ് പദ്ധതി: യുവാക്കളുടെ കഴിവുകൾ രാജ്യത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കുന്നതിനുള്ള ‘റഫീഖ്’ പദ്ധതി അവതരിപ്പിച്ചു. ഓരോ ജില്ലയിൽ നിന്നും 4 യുവാക്കളെ വീതം ട്രെയിനിംഗിനായി അയക്കാൻ തീരുമാനിച്ചു.
- യൂത്ത് ക്ലബ് (JYC): പ്രാദേശിക തലത്തിൽ യുവാക്കൾക്കായി രണ്ടുദിവസത്തെ ട്രെയിനിംഗ് സംഘടിപ്പിക്കും. ഇതിന്റെ രൂപരേഖ സദസ്സിൽ അവതരിപ്പിച്ചു.
- സോഷ്യൽ വർക്ക് കമ്മറ്റി: പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ രൂപീകരിച്ച കമ്മറ്റിയിൽ മൗലാന മുഹമ്മദ് ഇബ്രാഹിം, ഹാഫിസ് നൗഫൽ കൗസരി, മൗലാന തൽഹ സേട്ട്, അബ്ദുൽ സത്താർ മൗലവി എന്നിവരെ തിരഞ്ഞെടുത്തു.
- മോഡൽ മസ്ജിദ്: മസ്ജിദുകളെ എല്ലാ ആവശ്യങ്ങളും നിർവഹിക്കാവുന്ന രീതിയിൽ മാറ്റുന്ന പദ്ധതിക്ക് ഓരോ ജില്ലയും താഴെ പറയുന്ന എണ്ണം മസ്ജിദുകളെ വാഗ്ദാനം ചെയ്തു: തിരുവനന്തപുരം (2), കൊല്ലം (6), ആലപ്പുഴ (2), എറണാകുളം (5), മലപ്പുറം (2).
- JEM പദ്ധതി: ഓരോ ജില്ലാ കമ്മിറ്റിയുടെ കീഴിലും JEM പദ്ധതിയിലേക്ക് കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
- ഖൈർ പദ്ധതി: ജില്ലാതലത്തിൽ റസീപ്റ്റ് ബുക്ക്, ബാങ്ക് അക്കൗണ്ട് എന്നിവ തുടങ്ങാനും സമാഹരിക്കുന്ന തുക ജില്ലാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും തീരുമാനിച്ചു.
ബഹു: സിറാജ് ഉസ്‌താദിന്റെ ദുആയോടെ യോഗം അവസാനിച്ചു.
