ഇഫ്‌ത്വാറിൻ്റെ മഹത്വം

റമദാനിൽ നമുക്ക് നേടിയെടുക്കാൻ കഴിയുന്ന പുണ്യങ്ങളിൽ ഏറെ സുപ്രധാനമായതാണ് ഇഫ്ത‌ാർ. ധാരാളം നന്മകൾ അല്ലാഹു സുബ്ഹാനവതആലാ ഈ ഉൾപ്പെടുത്തിയിട്ടുണ്ട്. പരസ്‌പരമുള്ള സാഹോദര്യം പുതുക്കലും ഇബാദത്തിൽ സഹാനുഭൂതി പ്രകടമാക്കലും മറ്റുള്ളവർക്ക് ഭക്ഷണം നൽകലും കുടുംബബന്ധങ്ങളെ മെച്ചപ്പെടുത്തലും എല്ലാം ഈ അമലിൻ്റെ അനുബന്ധങ്ങളായ അല്ലാഹു നിശ്ചയിച്ചിരിക്കുന്നതാണ്. അതിനാൽ തന്നെ നോമ്പുതുറപ്പിക്കലിന് വലിയ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു.


നോമ്പുകാരൻ്റെ അതേ പ്രതിഫലം:

عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “مَنْ قَطْرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ، غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرٍ “الصَّائِمِ شَيْئًا

സൈദ് ബിൻ ഖാലിദ് അൽ-ജുഹനി (റ) വിൽ നിന്ന് നിവേദനം: നബി പറഞ്ഞു: “ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാൽ, ആ നോമ്പുകാരന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം ഇയാൾക്കും ലഭിക്കുന്നതാണ്. എന്നാൽ പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയുകയുമില്ല.” (സുനനുത്തിർമിദി)

നോമ്പുകാരന്റെ ഒരു നല്ല കാര്യം തുടങ്ങി വയ്ക്കുന്നതും അത് മറ്റുള്ളവർക്ക് പ്രചോദനമാവുകയും ചെയ്യുന്നതിലൂടെ ആ നന്മ നിലനിൽക്കുന്ന കാലത്തോളം ആദ്യം തുടങ്ങിവെച്ച ആൾക്ക് പ്രതിഫലം എത്തിക്കൊണ്ടിരിക്കും എന്നത് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ചിരിക്കുന്ന ഒന്നാണ്.

عَنْ جَرِيرِ بْنِ عَبْدِ اللَّهِ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً، فَلَهُ أَجْرُهَا، وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ، مِنْ غَيْرِ أَنْ يَنْقُصُ مِنْ أُجُورِهِمْ شَيْءٌ، وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا بَعْدَهُ، مِنْ غَيْرِ أَنْ يَنْقُصُ مِنْ أَوْزَارِهِمْ شَيْءٌ

“ആരെങ്കിലും ഇസ്‌ലാമിൽ ഒരു നല്ല മാതൃക (സുന്നത്തുൻ ഹസന) നടപ്പിലാക്കിയാൽ, അതിനുള്ള പ്രതിഫലവും അവന് ശേഷമുള്ളവർ അത് പ്രവർത്തിക്കുന്നത് മൂലമുള്ള പ്രതിഫലവും അവനുണ്ട്; അവരുടെ പ്രതിഫലത്തിൽ നിന്ന് യാതൊന്നും കുറയാതെ തന്നെ. എന്നാൽ ആരെങ്കിലും ഇസ്‌ലാമിൽ ഒരു ചീത്ത മാതൃക (സുന്നത്തുൻ സയ്യിഅ) നടപ്പിലാക്കിയാൽ, അതിൻ്റെ പാപഭാരവും അവന് ശേഷമുള്ളവർ അത് പ്രവർത്തിക്കുന്നത് മൂലമുള്ള പാപഭാരവും അവനുണ്ട്; അവരുടെ പാപഭാരത്തിൽ നിന്ന് യാതൊന്നും കുറയാതെ തന്നെ.”( ഇമാം മുസ്‌ലിം, അഹ്മദ്, തിർമിദി)

നോമ്പ് തുറപ്പിക്കുന്നതും നോമ്പുതുറക്ക് സൗകര്യമില്ലാത്ത ഒരു സ്ഥലത്ത് അത്തരമൊരു മാതൃക സ്ഥാപിക്കുന്നതും കണക്കില്ലാത്ത നന്മകൾക്ക് കാരണമാകുമെന്ന് ഈ ഹദീസ് നമ്മളെ പഠിപ്പിക്കുന്നു. റമദാനിനെ നബി തങ്ങൾ വിശേഷിപ്പിക്കുന്നത് gall എന്നാണ്. പരസ്‌പര പ്രകടമാക്കേണ്ട സഹകരണവും അനുകമ്പയും മാസമാണിത്. മറ്റുള്ളവർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ അതിൻറെ പ്രായോഗിക രൂപം ഒരുക്കപ്പെടുകയാണ്.

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ…) (المائدة: 2..)

നന്മകളിൽ പരസ്‌പരം സഹായികളാകുവാൻ വിശുദ്ധ ഖുർആനിൻ്റെ ആയത്ത് നമ്മളോട് നിർദ്ദേശിക്കുന്നു. നമ്മുടെ വീടുകളിൽ സൗകര്യമൊരുക്കുന്നതിലൂടെയും നോമ്പുതുറക്ക് നമ്മുടെ പള്ളികളിലും മറ്റുള്ളവർക്ക് പൊതുവായ നോമ്പുതുറകളിൽ നാം സഹകരിക്കുന്നതിലൂടെയും വിശുദ്ധ റമദാനിൻ്റെ ഈ സന്ദേശം കൂടുതൽ പ്രയോഗവൽക്കരിക്കപ്പെടും.


അല്ലാഹുവിൻ്റെ തണലും സ്വർഗ്ഗീയ പാനീയവും:

നോമ്പ് തുറപ്പിക്കുന്നവർക്ക് ലഭിക്കുന്ന പ്രത്യേക പ്രതിഫലത്തെക്കുറിച്ച് സൽമാനുൽ ഫാരിസി (റ) നിവേദനം ചെയ്യുന്ന ദീർഘമായ ഹദീസിൽ ഇപ്രകാരം കാണാം:

مَنْ فَطَرَ فِيهِ صَائِمًا كَانَ مَغْفِرَةً لِذُنُوبِهِ وَعِتَّقَ رَقَبَتِهِ مِنَ النَّارِ، وَكَانَ لَهُ مِثْلُ أَجْرِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَجْرِهِ شَيْءٌ قَالُوا : يَا رَسُولَ اللَّهِ، لَيْسَ كُلُّنَا يَجِدُ مَا يُفَطِّرُ الصَّائِمَ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “يُعْطِي اللَّهُ هَذَا الثَّوَابَ مَنْ فَطَرَ صَائِمًا عَلَى مَدُقَةِ لَبَنِ، أَوْ تَمْرَةٍ، أَوْ شَرْبَةٍ مِنْ مَاءٍ، وَمَنْ أَشْبَعَ صَائِمًا سَقَاهُ اللَّهُ مِنْ حَوْضِي شَرْبَةً لَا يَظْمَأُ حَتَّى يَدْخُلِ الْجَنَّةَ

“ആരെങ്കിലും ഈ മാസത്തിൽ (റമദാനിൽ) ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാൽ അത് അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടാനും നരകത്തിൽ നിന്നുള്ള മോചനത്തിനും കാരണമാകും. ആ നോമ്പുകാരന് ലഭിക്കുന്ന അത്രയും പ്രതിഫലം ഇയാൾക്കും ലഭിക്കും; നോമ്പുകാരന്റെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ.”അപ്പോൾ അനുചരന്മാർ ചോദിച്ചു: “അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങളിൽ എല്ലാവർക്കും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിക്കാനുള്ള വിഭവം കണ്ടെത്താൻ കഴിയില്ലല്ലോ?”അപ്പോൾ നബി മറുപടി പറഞ്ഞു: “ഒരു തുള്ളി പാലോ, ഒരു ഈത്തപ്പഴമോ, അല്ലെങ്കിൽ ഒരു കുപ്പി വെള്ളമോ നൽകി നോമ്പ് തുറപ്പിക്കുന്നവനും അല്ലാഹു ഈ പ്രതിഫലം നൽകുന്നതാണ്. ആരെങ്കിലും ഒരു നോമ്പുകാരനെ വയറു നിറച്ച് ഊട്ടിയാൽ, അല്ലാഹു എൻ്റെ ഹൗളുൽ കൗസറിൽ നിന്ന് അവനെ കുടിപ്പിക്കും; സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് വരെ അവന് ദാഹിക്കില്ല.” (ഇമാം ബൈഹഖി, ‘ശുഅബുൽ ഈമാൻ’)

വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കൽ മാത്രമല്ല നോമ്പുതുറപ്പിക്കലിൻ്റെ ഉദ്ദേശമെന്നും തന്നാൽ കഴിയും വിധം ഇഫ്‌താറിൽ പങ്കാളിയാകലും സഹകരിക്കലും ഈ പുണ്യമായ അമലിന്റെ പ്രതിഫലം ലഭിക്കാൻ കാരണമാകുമെന്നും അർത്ഥശങ്ക ഇല്ലാത്ത വിധം ഈ ഹദീസ് പഠിപ്പിക്കുന്നു.

ഇമാം ഇബ്നു റജബ് അൽ ഹമ്പലി (റ) തൻ്റെ വിഖ്യാത ഗ്രന്ഥമായ ‘ലതാഇഫുൽ മആരിഫ്’ ( will) എന്ന കിതാബിൽ നോമ്പ് തുറപ്പിക്കുന്നതിനെക്കുറിച്ചും അത് നൽകുന്ന വ്യക്തിയുടെ മനോഹരമായി വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ വിശദീകരണത്തിലെ പ്രധാന ആശയങ്ങൾ താഴെ പറയുന്നവയാണ്: ആത്മീയ ഉന്നതിയെക്കുറിച്ചും


1. സലഫുകളുടെ (മുൻഗാമികളുടെ) മാതൃക

വളരെ സലഫുകൾ കേവലം ഭക്ഷണം നൽകുക മാത്രമല്ല ചെയ്‌തിരുന്നത്, മറിച്ച് തങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് (നോമ്പ് തുറക്കുന്ന വേളയിൽ) അത് മറ്റുള്ളവർക്ക് നൽകി ‘ഈഥാർ’ പ്രകടിപ്പിക്കുയമായിരുന്നു. മുൻഗണന നൽകൽ) എന്ന ഉന്നതമായ സ്വഭാവം

كَانَ كَثِيرٌ مِنَ السَّلَفِ يُؤْثِرُونَ بِفُطُورِهِمْ وَهُمْ صِيَامٌ ، مِنْهُمْ عَبْدُ اللَّهِ بْنُ عُمَرَ رَضِيَ اللهُ عَنْهُمَا، وَدَاوُدُ الطَّائِيُّ، وَمَالِكُ بْنُ دِينَارٍ، وَأَحْمَدُ بْنُ حَنْبَلٍ، وَكَانَ ابْنُ عُمَرَ لَا يُفْطِرُ إِلَّا مَعَ الْيَتَامَى وَالْمَسَاكِينِ

“സലഫുകളിൽ പലരും തങ്ങൾ നോമ്പുകാരായിരിക്കെത്തന്നെ സ്വന്തം ഇഫ്‌താർ ഭക്ഷണം മറ്റുള്ളവർക്ക് നൽകി അവരെ കൂടുതൽ പരിഗണിക്കുമായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ (റ), ദാവൂദ് അത്ത്വാഈ, മാലിക് ബിൻ ദീനാർ, അഹ്മദ് ബിൻ ഹമ്പൽ (റ) എന്നിവർ അതിൽ പെട്ടവരാണ്. ഇബ്‌നു ഉമർ (റ) അനാഥകളോടും പാവപ്പെട്ടവരോടും ഒപ്പമല്ലാതെ നോമ്പ് തുറക്കാറില്ലായിരുന്നു.”പ്രസ്‌തുത നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നതിൻ്റെ കൂലിയുടെ കൂട്ടത്തിൽ ആയിഷ റളിയള്ളാഹു അൻഹയുടെ രിവായത്തായി മഹാനവർകൾ പഠിപ്പിക്കുന്ന ഒരു അത്ഭുതകരമായ വചനമുണ്ട് അതിങ്ങനെയാണ്: ഗ്രന്ഥത്തിൽ

وَمَا عُمِلَ الصَّائِمُ مِنْ أَعْمَالِ الْبِرِّ إِلَّا كَانَ لِصَاحِبِ الطَّعَامِ مِثْلُ أَجْرِهِ مَا دَامَتْ قُوَّةً ذَلِكَ الطَّعَامِ فِيهِ

“ആ നോമ്പുകാരൻ ചെയ്യുന്ന പുണ്യകർമ്മങ്ങളിലെല്ലാം തന്നെ, അയാൾക്ക് ഭക്ഷണം നൽകിയ ആൾക്കും (നോമ്പ് തുറപ്പിച്ചവനും) തുല്യമായ പ്രതിഫലം ലഭിക്കുന്നതാണ്; ആ ഭക്ഷണം നൽകിയ ഊർജ്ജം അയാളുടെ ശരീരത്തിൽ നിലനിൽക്കുന്നിടത്തോളം കാലം.”

2. റബ്ബിന്റെ റഹ്മത്തിന് കാരണമാകുന്നു

أَنَّ شَهْرَ رَمَضَانَ شَهْرٌ يَجُودُ اللهُ فِيهِ عَلَى عِبَادِهِ بِالرَّحْمَةِ وَالْمَغْفِرَةِ وَالْعِتْقِ مِنَ النَّارِ، لَا سِيِّمَا فِي لَيْلَةِ الْقَدْرِ، وَاللَّهُ تَعَالَى يَرْحَمُ مِنْ عِبَادِهِ الرُّحَمَاءَ، كَمَا قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ»، فَمَنْ جَادَ عَلَى عِبَادِ اللَّهِ جَادَ اللَّهُ عَلَيْهِ بِالْعَطَاءِ وَالْفَضْلِ، وَالْجَزَاءُ مِنْ جِئْسِ الْعَمَلِ

പാപമോചനവും നരകമോചനവും വാരിക്കോരി നൽകുന്ന (ഔദാര്യം കാണിക്കുന്ന) മാസമാണ്; പ്രത്യേകിച്ച് ലൈലത്തുൽ ഖദ്റിൽ. അല്ലാഹു തൻ്റെ ദാസന്മാരിൽ നിന്ന് കരുണയുള്ളവരോടാണ് കരുണ കാണിക്കുന്നത്. നബി പറഞ്ഞതുപോലെ: ‘തീർച്ചയായും അല്ലാഹു തൻ്റെ ദാസന്മാരിൽ നിന്ന് കരുണയുള്ളവരോട് മാത്രമേ കരുണ കാണിക്കുകയുള്ളൂ.’ അതിനാൽ ആരെങ്കിലും അല്ലാഹുവിൻ്റെ ദാസന്മാരോട് ഔദാര്യം കാണിച്ചാൽ (അവർക്ക് ഭക്ഷണം നൽകിയും മറ്റും സഹായിച്ചാൽ), അല്ലാഹു അവനോട് തന്റെ ദാനങ്ങൾ കൊണ്ടും അനുഗ്രഹങ്ങൾ കൊണ്ടും ഔദാര്യം കാണിക്കുന്നതാണ്. ജനങ്ങളോടുള്ള നമ്മുടെ കാരുണ്യം അല്ലാഹുവിൻ്റെ കാരുണ്യത്തിന് കാരണമാകുന്നു.

3. നോമ്പുകാരൻ്റെ ഇബാദത്തിന് സഹായം ആകുന്നു.

أَنَّ الصَّائِمَ يَدَعُ طَعَامَهُ وَشَرَابَهُ لِلَّهِ، فَإِذَا أَعَانَ الصَّائِمِينَ عَلَى التَّقَوِّي عَلَى طَعَامِهِمْ وَشَرَابِهِمْ كَانَ بِمَنْزِلَةِ مَنْ تَرَكَ شَهْوَةً لِلَّهِ وَآثَرَ بِهَا

“തീർച്ചയായും നോമ്പുകാരൻ തൻ്റെ ഭക്ഷണവും പാനീയവും അല്ലാഹുവിന് വേണ്ടി ഉപേക്ഷിക്കുന്നു. അതിനാൽ, മറ്റ് നോമ്പുകാരെ അവരുടെ ഭക്ഷണപാനീയങ്ങളിൽ സഹായിക്കുന്നതിലൂടെ (അവർക്ക് ഭക്ഷണം നൽകുന്നതിലൂടെ), അല്ലാഹുവിന് വേണ്ടി ഒരു വികാരം ഉപേക്ഷിക്കുകയും, തനിക്ക് പ്രിയപ്പെട്ടത് മറ്റൊരാൾക്ക് നൽകുകയും ചെയ്ത‌വന്റെ പദവിയിലാണ് അവൻ എത്തുന്നത്. അതുകൊണ്ടാണ് നോമ്പ് തുറക്കുമ്പോൾ തൻ്റെ കൂടെ മറ്റുള്ളവരെ കൂടി നോമ്പ് തുറപ്പിക്കുന്നത് നിയമമാക്കപ്പെട്ടത്. കാരണം, ആ സമയത്ത് (നോമ്പ് തുറക്കുന്ന വേളയിൽ) ഭക്ഷണം അവന് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും. ആ സമയത്ത് തനിക്കുള്ള ഭക്ഷണത്തിൽ നിന്ന് മറ്റുള്ളവർക്ക് നൽകുന്നതിലൂടെ ‘ഭക്ഷണത്തോട് പ്രിയമുണ്ടായിരിക്കെ അത് നൽകിയവൻ’ ( a plebil ) എന്ന വിഭാഗത്തിൽ പെടുകയും ചെയ്യുന്നു. (ലത്വാഇഫുൽ മആരിഫ്)

നോമ്പുതുറക്ക് ഭക്ഷണം ഒരുക്കുന്നതിലൂടെ മേൽപ്പറഞ്ഞ പ്രതിഫലം ലഭിക്കുന്നതിനുമപ്പുറം മറ്റുള്ളവർക്ക് ഭക്ഷണം നൽകുക എന്ന വലിയ ആരാധനയുടെ കൂലിയും ഒരു വ്യക്തിക്ക് കരസ്ഥമാക്കാൻ ആകും. വിശുദ്ധ ഖുർആൻ മേഖലകളിലായി പല ആശയങ്ങളിൽ മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നതിൻ്റെ പ്രാധാന്യം നമ്മളെ പഠിപ്പിക്കുന്നുണ്ട്.


1. സ്വർഗ്ഗാവകാശികളുടെ ഗുണം (كله )

സൂറത്തുൽ ഇൻസാനിൽ സ്വർഗ്ഗവാസികളുടെ ഗുണങ്ങളെ പറയുന്ന കൂട്ടത്തിൽ അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു:

وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا * إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا تُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا

“ഭക്ഷണത്തോടുള്ള പ്രിയത്തോടൊപ്പം തന്നെ അവർ അഗതിക്കും അനാഥയ്ക്കും തടവുകാരനും അത് നൽകുന്നു. (അവർ പറയും:) അല്ലാഹുവിൻ്റെ പ്രീതിക്ക് വേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണം നൽകുന്നത്. നിങ്ങളിൽ നിന്ന് പ്രതിഫലമോ നന്ദിയോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” (സൂറത്തുൽ ഇൻസാൻ: 8-9).

2. പരലോകത്തിലെ കടമ്പകൾ തരണം ചെയ്യുവാൻ

ഒരു മനുഷ്യൻ ചെയ്യുന്ന ദുനിയാവിലെ സൽകർമ്മങ്ങളെ വിശദീകരിക്കുന്ന കൂട്ടത്തിൽ സൂറത്തുൽ ബലദിൽ അല്ലാഹു പറയുന്നു:

أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْعْبَةٍ * يَتِيمًا ذَا مَقْرَبَةٍ * أَوْ مِسْكِينًا ذَا مَتْرَبَةٍ

ഭക്ഷണം നൽകുക; കുടുംബബന്ധമുള്ള “അല്ലെങ്കിൽ പട്ടിണിയുള്ള ദിവസം അനാഥയ്ക്കോ, അല്ലെങ്കിൽ മണ്ണിൽ കിടക്കുന്ന (അങ്ങേയറ്റം ദരിദ്രനായ) അഗതിക്കോ.” (സൂറത്തുൽ ബലദ്: 14-16).

തനിക്ക് പ്രയാസമുള്ള അതിനോടൊപ്പം തന്നെ മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നത് എത്ര പ്രതിഫലമുള്ള അമലാണ് എന്ന് ഈ ആയത്ത് നമ്മളെ പഠിപ്പിക്കുന്നുണ്ട്

3. ഭക്ഷണദാനത്തിന് പ്രേരിപ്പിക്കാത്തവരെക്കുറിച്ചുള്ള മുന്നറിയിപ്പ്

പാവപ്പെട്ടവന് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കാത്തവർക്കുള്ള ശിക്ഷയെക്കുറിച്ച് ഖുർആൻ പല ഭാഗങ്ങളിൽ ആവർത്തിച്ച് ആവർത്തിച്ചു പറയുന്നു:

  • സൂറത്തുൽ ഹാഖ്ഖ (ആയത്ത് 34):
    • وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ
    • “അഗതിയുടെ ഭക്ഷണത്തിൻ്റെ കാര്യത്തിൽ അവൻ പ്രോത്സാഹനം നൽകിയിരുന്നില്ല.”
  • സൂറത്തുൽ മാഊൻ (ആയത്ത് 3):
    • وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ
    • “അഗതിക്ക് ഭക്ഷണം നൽകാൻ അവൻ പ്രേരിപ്പിക്കുന്നുമില്ല.”
  • സൂറത്തുൽ ഫജ്ര് (ആയത്ത് 18):
    • وَلَا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ
    • “അഗതിക്ക് ഭക്ഷണം നൽകാൻ നിങ്ങൾ പരസ്‌പരം പ്രേരിപ്പിക്കുന്നുമില്ല.”

4. പാപപരിഹാരമായി ഭക്ഷണദാനം

ആരാധനകളിലെ വീഴ്‌ചകൾക്കും പാപപരിഹാരത്തിനും ഭക്ഷണദാനം ഒരു മാർഗമായി നിശ്ചയിച്ചിരിക്കുന്നു:

  • നോമ്പിന്റെ കാര്യത്തിൽ (സൂറത്തുൽ ബഖറ: 184):
    • وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينِ
    • “അത് (നോമ്പ്) ചെയ്യാൻ പ്രയാസപ്പെടുന്നവർ ഒരു അഗതിക്കുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്.”
       
  • സത്യം ലംഘിച്ചാൽ (സൂറത്തുൽ മാഇദ: 89):
    • فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ
    • “അതിനുള്ള പ്രായശ്ചിത്തം, നിങ്ങൾ നിങ്ങളുടെ വീട്ടുകാർക്ക് നൽകുന്ന സാധാരണ നിലയിലുള്ള ഭക്ഷണത്തിൽ നിന്ന് പത്ത് അഗതികൾക്ക് ഭക്ഷണം നൽകലാണ്.”

അബ്ദുല്ലാഹിബ്‌നു അംറ് (റ) നിവേദനം ചെയ്യുന്നു: ഒരാൾ നബി(സ)യോട് ചോദിച്ചു: “ഇസ്‌ലാമിലെ ഏത് കാര്യമാണ് ഏറ്റവും ഉത്തമം?” നബി(സ) മറുപടി പറഞ്ഞു: de (ഒരാൾക്ക്) ഭക്ഷണം നൽകുന്നതും, നീ അറിയുന്നവർക്കും അറിയാത്തവർക്കും സലാം പറയുന്നതുമാണ്. (ബുഖാരി, മുസ്‌ലിം)

മദീനയിലേക്ക് ആദ്യമായി കടന്നുവന്ന വേളയിൽ സ്വഹാബാക്കളെ ഒരുമിച്ചുകൂട്ടി പ്രവാചകർ നടത്തിയ ഉപദേശത്തിൽ ആദ്യഭാഗത്തിൽ തന്നെ നബി (സ) പറഞ്ഞു:

أَيُّهَا النَّاسُ أَقْشُوا السَّلامَ، وَأَطْعِمُوا الطَّعَامَ، وَصِلُوا الْأَرْحَامَ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ، تَدْخُلُوا الْجَنَّةَ بِسَلَامٍ

ജനങ്ങളേ, നിങ്ങൾ സലാം വ്യാപിപ്പിക്കുക, ഭക്ഷണം നൽകുക, കുടുംബബന്ധം ചേർക്കുക, ജനങ്ങൾ ഉറങ്ങുമ്പോൾ രാത്രിയിൽ നമസ്‌കരിക്കുക; എങ്കിൽ നിങ്ങൾക്ക് സമാധാനത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം. (തിർമിദി)

ഇഫ്ത‌ാറിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ലോകരാജ്യങ്ങളിൽ ഇഫ്ത്‌താർ സംഗമങ്ങളും പരസ്‌പരമുള്ള ബന്ധത്തിൻറെ ആഴം വ്യക്തമാക്കുന്ന വേദികളുമായി ഇഫ്ത‌ാറിന്റെ വേദികൾ മാറുന്നത്. 1805-ൽ അമേരിക്കൻ പ്രസിഡൻ്റ് തോമസ് ജെഫേഴ്‌സൺ ട്യുണീഷ്യൻ അംബാസഡർക്കായി ഒരു വിരുന്ന് നൽകി. വിരുന്നിൻ്റെ സമയം അതിഥിയുടെ നോമ്പ് കണക്കിലെടുത്ത് സൂര്യൻ അസ്‌തമിച്ച ശേഷമാക്കി അദ്ദേഹം മാറ്റി. ഇത് അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ഔദ്യോഗിക ഇഫ്‌താർ ആയി കണക്കാക്കപ്പെടുന്നു. മതസൗഹാർദ്ദത്തിൻ്റെ വലിയൊരു സന്ദേശമാണ് ഇത് നൽകിയത്. ഇന്നത്തെ കാലത്ത് ഇഫ്‌താറിനെക്കുറിച്ച് ലോകം പറയുന്ന മനോഹരമായ ഒരു വചനമുണ്ട്: ‘ഇഫ്‌താർ എന്നത് വെറുമൊരു ഭക്ഷണമല്ല; അത് വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ആഗോള പാലമാണ്. ഈ പാലത്തിലൂടെയാണ് സ്നേഹവും സഹിഷ്‌ണുതയും പരസ്‌പരം കൈമാറപ്പെടുന്നത്.””Iftar is not just a meal; it’s a global bridge that connects hearts across religions and cultures.” മഹാത്മാഗാന്ധിയുടെ ഇഫ്‌താർ വിരുന്നുകളും ലോകപ്രശസ്‌ത ഫുട്ബോൾ താരങ്ങൾ അവരുടെ മൈതാനങ്ങളിൽ പങ്കുവയ്ക്കുന്നത് പരസ്പര സന്ദേശത്തെയാണ്. നടത്തുന്ന ഇഫ്‌താറുകളും എല്ലാം ലോകത്തിന് ഒരുമയുടെയും വലിയ സാഹോദര്യത്തിന്റെയും നമ്മളാൽ കഴിയും വിധത്തിൽ ഇഫ്‌താറിൻ്റെ ഭാഗമായിനേടുവാൻ ഈ മാസത്തെ നാം ഉപയോഗിക്കണം -നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

Similar Posts

  • പാപമോചനത്തിൻ്റെ വഴികൾ

    റമദാൻ പാപമോചനത്തിൻ്റെ മാസമാണ്. ഭയഭക്തിയുള്ള വിശ്വാസികളുടെ പാപങ്ങൾ അല്ലാഹുതആല റമദാനിലൂടെ പൊറുത്തു കൊടുക്കുന്നു. അതിലൂടെ അവരുടെ ശരീരങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ വ്രതമനുഷ്‌ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വളരെ പ്രസിദ്ധമായ പ്രവാചക വചനമാണല്ലോ. റമദാനിലെ പാപമോചനത്തിൻ്റെ കാരണങ്ങളിൽ നിന്ന് വിമുഖത കാണിക്കുകയും, റമദാൻ ലഭിച്ചിട്ടും പാപമോചനം നേടാതെ പോകുന്നവന് പിന്നെ എപ്പോഴാണ് അല്ലാഹുവിൻ്റെ മാപ്പും മഗ്‌ഫിറത്തും ലഭിക്കുക?! بَعْدَ عن الله…

  • ചിന്തോദ്ദീപകമായ ഖുർആൻ പാരായണം

    റമദാൻ വിശുദ്ധ ഖുർആന്റെ മാസമാണ്. ഖുർആൻ ജനങ്ങൾക്ക് നേർവഴി കാട്ടുന്ന വ്യക്തമായ തെളിവുകളായും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതായും അല്ലാഹു പരിചയപ്പെടുത്തുന്നു (സൂറത്തുൽ ബഖറ: 185). ഖുർആൻ എപ്പോഴാണ് മാർഗ്ഗദർശനമാകുന്നത്? ഖുർആൻ കേൾക്കുമ്പോൾ വിശ്വാസിക്കുണ്ടാകേണ്ട മാറ്റങ്ങൾ വിശുദ്ധ ഖുർആൻ തന്നെ വിശ്വാസികളുടെ അവസ്ഥയെക്കുറിച്ച് പലയിടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്: ഖുർആൻ സ്വാധീനിച്ച പ്രമുഖ വ്യക്തിത്വങ്ങൾ മുൻഗാമികളുടെ മാതൃക ഉപസംഹാരം ഈ റമദാൻ ഖുർആന്റെ ആശയങ്ങൾ മനസ്സിലാക്കാനുള്ള അവസരമായി കാണണം. ദിവസവും ഖുർആൻ ഓതുന്നതിനോടൊപ്പം ഒരു പേജ് എങ്കിലും അർത്ഥമറിഞ്ഞ് വായിക്കാൻ…

  • ഷഹ്റുൽ മുവാസാത്

    വിശുദ്ധമായ റമദാൻ സഹാനുഭൂതിയുടെ മാസമാണ്.നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം റമദാനിനെ ഷഹ്റുൽ മുവാസാത് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.പരസ്പരമുള്ള കാരുണ്യവും കരുണാർദ്രമായ  പെരുമാറ്റവും കൂടുതൽ വെളിവാകേണ്ട മാസമാണ് റമളാൻ.പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റമദാനിലെ ആരാധനകളെ വിശേഷിപ്പിക്കുന്ന കൂട്ടത്തിൽ മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു:  «كان رسول الله صلى الله عليه وسلم أجود الناس، وكان أجود ما يكون في رمضان حين يلقاه جبريل، وكان يلقاه في كل ليلة من…

  • നിയ്യത്ത്

    ആമുഖം: മുഅ്മിനീങ്ങളെ, ഒരു മനുഷ്യന്റെ കർമ്മങ്ങൾ അല്ലാഹുവിന്റെ സന്നിധിയിൽ സ്വീകരിക്കപ്പെടാനുള്ള പ്രഥമവും പ്രധാനവുമായ നിബന്ധനയാണ് ‘നിയ്യത്ത്’ അഥവാ ഉദ്ദേശശുദ്ധി. നാം എടുക്കുന്ന നോമ്പ് വെറും പട്ടിണിയാണോ അതോ ആരാധനയാണോ എന്ന് നിശ്ചയിക്കുന്നത് നമ്മുടെ ഹൃദയമാണ്. ഇഹലോകത്ത് നാം ചെയ്യുന്ന എത്ര ചെറിയ കർമ്മവും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചാണെങ്കിൽ അത് പർവ്വത സമാനമായ പ്രതിഫലം നൽകുന്നവയായി മാറും.” ​ഖുർആൻ സൂക്തങ്ങൾ  ​وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ (സൂറത്തുൽ ബയ്യിന:…

  • തൗബയും അതിന്റെ പ്രാധാന്യവും

    1. മനുഷ്യസഹജമായ വീഴ്ചകളും തൗബയും 2. ഖുർആനിലെ തൗബയുടെ പ്രാധാന്യം 3. അല്ലാഹുവിൻ്റെ സ്നേഹവും വാഗ്ദാനങ്ങളും 4. പ്രവാചകന്മാരുടെ തൗബ ഖുർആനിൽ വിവിധ പ്രവാചകന്മാർ നടത്തിയ പശ്ചാത്താപങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്: 5. തൗബയുടെ ഗുണഫലങ്ങൾ പശ്ചാത്താപം പരലോക വിജയം മാത്രമല്ല, ഇഹലോകത്ത് താഴെ പറയുന്ന അനുഗ്രഹങ്ങൾക്കും കാരണമാകുന്നു:

  • റമദാനും അല്ലാഹുവിൻ്റെ അപാരമായ കാരുണ്യവും

    അല്ലാഹുവിന്റെ ഏറ്റവും ഉയർന്ന ഗുണവിശേഷണമാണ് കാരുണ്യം (رحمة). ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ അല്ലാഹുവിന്റെ റഹ്‌മത്തിന്മേലാണ്.നാം അനുഭവിക്കുന്ന ജീവിതത്തിലെ ഓരോ സെക്കൻഡുകളിലും അല്ലാഹുവിൻറെ റഹ്മത്ത് നമ്മെ വലയം ചെയ്യുന്നുണ്ട്.അവന്റെ കാരുണ്യം അനുഭവിക്കാതെ ഒരു നിമിഷം പോലും നമുക്ക് പ്രപഞ്ചത്തിൽ ജീവിക്കാനാവില്ല. *റബ്ബിന്റെ കാരുണ്യത്തിന്റെ വിശാലത* ഖുർആൻ പറയുന്നു: ​وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ (സൂറത്തുൽ അഅ്റാഫ്: 156) ​”എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും…

Leave a Reply

Your email address will not be published. Required fields are marked *