പാപമോചനത്തിൻ്റെ വഴികൾ 2

റസൂലിനെ പിന്തുടരൽ

അല്ലാഹു പറയുന്നു:

31 : ) {قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبُكُمْ وَاللَّهُ غَفُورٌ رَّحِيمٌ “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും.”

പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ച വിവിധ ജീവിതചര്യകളിലൂടെ പാപമോചനം അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ബാങ്ക് വിളിക്കുന്നതിലും നന്നായി വുളൂ ചെയ്യുന്നതിലും നബി തങ്ങളുടെ ചര്യയെ പിൻപറ്റുമ്പോൾ അതും മഹ്ഫിറത്തിന് കാരണമായിത്തീരുന്നു. ഇത്തരത്തിൽ ധാരാളം നന്മകളെ നബി തങ്ങൾ പഠിപ്പിക്കുന്നുണ്ട്.

ഉസ്‌മാൻ (റ) ഒരിക്കൽ നബി തങ്ങൾ വുളു ചെയ്‌തത് പോലെ ചെയ്‌തതിനു ശേഷം പറഞ്ഞു: നബി (സ) പറയുന്നതായി ഞാൻ കേട്ടു:

من توضاً هكذا، غفر له ما تقدم من ذنبه، وكانت صلاته ومشيه إلى المسجد نافلة)) “ആരെങ്കിലും ഇപ്രകാരം വുളൂഅ് ചെയ്‌താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും. അവൻ്റെ നമസ്‌കാരവും പള്ളിയിലേക്കുള്ള നടത്തവും അധിക പ്രതിഫലവുമാകും.”

വുളൂഇന് ശേഷമുള്ള ദിക്‌റിനെ കുറിച്ച് നബി (സ) പറഞ്ഞു:

…. ما منكم من أحد يتوضأ فيبلغ – أو فيسبغ – الوضوء، ثم يقول: أشهد أن لا إله إلا الله، وأن محمدًا عبد الله ورسوله)) “നിങ്ങളിൽ ആരെങ്കിലും പൂർണ്ണരൂപത്തിൽ വുളൂഅ് ചെയ്യുകയും ശേഷം ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വഅന്ന മുഹമ്മദൻ അബ്ദുല്ലാഹി വറസൂലുഹു’ എന്ന് പറയുകയും ചെയ്‌താൽ സ്വർഗത്തിൻ്റെ എട്ട് കവാടങ്ങൾ അവന് വേണ്ടി തുറക്കപ്പെടും.” (മുസ്‌ലിം).

വുളൂഇന് ശേഷം രണ്ട് റക്അത്ത് നിസ്‌കരിക്കുന്നതിനെക്കുറിച്ച് നബി (സ) പറഞ്ഞു:

(( عتين لا يحدث فيهما نفسه، غفر له ما تقدم من ذنبه من توضأ نحو وضوئي هذا، ثم صلى ر)) “ആരെങ്കിലും എൻ്റെ ഈ വുളൂഅ് പോലെ വുളൂഅ് ചെയ്യുകയും മനസ്സിനെ അങ്ങുമിങ്ങും അലയാൻ വിടാതെ രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്ത‌ാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.” (ബുഖാരി, മുസ്‌ലിം).

ബാങ്ക് വിളിയെ കുറിച്ച് നബി (സ) പറഞ്ഞു:

المؤذن يغفر له مد صوته، وأجره مثل أجر من صلى معه)) “ബാങ്ക് വിളിക്കുന്നവൻ്റെ ശബ്ദം എത്തുന്നിടത്തോളം അവന് പാപമോചനം നൽകപ്പെടും. അവനോടൊപ്പം നമസ്‌കരിക്കുന്നവരുടെ അത്രയും പ്രതിഫലം അവനുമുണ്ടാകും.”

ബാങ്കിന് ഉത്തരം നൽകുന്നതും പാപമോചനത്തിന്റെ വഴിയായി നബി (സ) പറഞ്ഞു:

((من قال حين يسمع المؤذن: أشهد أن لا إله إلا الله وحده لا شريك له… غفر له ذنبه)) “ബാങ്ക് കേൾക്കുമ്പോൾ ആരെങ്കിലും ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു… എന്ന് ചൊല്ലിയാൽ അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടും.” (മുസ്‌ലിം).


ദാനധർമ്മങ്ങൾ, കോപം അടക്കൽ, വിട്ടുവീഴ്ച

അല്ലാഹു പറയുന്നു:

وَسَارِعُوا إِلَى مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ * الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ ) : 133-134( “നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വർഗത്തിലേക്കും നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക… സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനം ചെയ്യുന്നവരും, കോപം അടക്കിനിർത്തുന്നവരും, ജനങ്ങൾക്ക് മാപ്പുനൽകുന്നവരുമായ ഭക്തർക്ക് വേണ്ടി അത് ഒരുക്കപ്പെട്ടിരിക്കുന്നു.”


അഞ്ചുനേരത്തെ നമസ്‌കാരവും ജമാഅത്തും

നിസ്‌കാരവും നിസ്‌കാരത്തിൽ ചൊല്ലുന്ന ദിക്കറുകളും നിസ്‌കാരത്തിൻറെ ജമാഅത്തിൽ പങ്കെടുക്കലും എല്ലാം പാപമോചനത്തിൻ്റെ വഴികളായി നബി (സ) പറഞ്ഞു:

الصلوات الخمس، والجمعة إلى الجمعة، ورمضان إلى رمضان – مكفرات لما بينهن إذا اجتنبت الكبائر)) “അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെ, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ – ഇവയ്ക്കിടയിലുള്ള പാപങ്ങൾക്ക് ഇവ പ്രായശ്ചിത്തമാകും, വൻപാപങ്ങൾ വെടിഞ്ഞാൽ.”


ജുമുഅ നമസ്കാരം

നബി (സ) പറഞ്ഞു:

من اغتسل ثم أتى الجمعة … غفر له ما بينه وبين الجمعة الأخرى، وفضل ثلاثة أيام)) “ആരെങ്കിലും കുളിക്കുകയും ജുമുഅയ്ക്ക് വരികയും നമസ്‌കരിക്കുകയും ഖുതുബ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്‌താൽ ആ ജുമുഅക്കും അടുത്ത ജുമുഅക്കുമിടയിലുള്ളതും കൂടാതെ മൂന്ന് ദിവസത്തെയും പാപങ്ങൾ അവന് പൊറുക്കപ്പെടും.” (മുസ്‌ലിം).


ഇമാമിന് പിന്നിൽ ആമീൻ പറയുക

നബി (സ) പറഞ്ഞു:

إذا أَمَّنَ الإمام فأمنوا ، فإنه من وافق تأمينه تأمين الملائكة، غفر له ما تقدم من ذنبه)) “ഇമാം ആമീൻ പറയുമ്പോൾ നിങ്ങളും ആമീൻ പറയുക. ആരുടെയെങ്കിലും ആമീൻ പറയൽ മലക്കുകളുടെ ആമീൻ പറയലുമായി ഒത്തുചേർന്നാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.” (മുസ്‌ലിം).


റബ്ബനാ വലക്കൽ ഹംദ് എന്ന് ചൊല്ലൽ

നബി (സ) പറഞ്ഞു:

…. إذا قال الإمام: سمع الله لمن حمده، فقولوا اللهم ربنا ولك الحمد)) “ഇമാം ‘സമിഅല്ലാഹു ലിമൻ ഹമിദഃ’ എന്ന് പറയുമ്പോൾ നിങ്ങൾ ‘അല്ലാഹുമ്മ റബ്ബനാ വലക്കൽ ഹംദ്’ എന്ന് പറയുക. അത് മലക്കുകളുടെ വാക്കുമായി ഒത്തുചേർന്നാൽ പാപങ്ങൾ പൊറുക്കപ്പെടും.”


ളുഹാ നമസ്കാരം

നബി (സ) പറഞ്ഞു:

من حافظ على شفعة الضحى، غفر له ذنوبه، وإن كانت مثل زبد البحر) “ആരെങ്കിലും ളുഹാ നമസ്‌കാരം പതിവാക്കിയാൽ അവൻ്റെ പാപങ്ങൾ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും പൊറുക്കപ്പെടും.” (തിർമിദി)


രാത്രി നമസ്കാരം

നബി (സ) പറഞ്ഞു:

من قام رمضان إيمانا واحتسابًا غفر له ما تقدم من ذنبه “ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ രാത്രി നമസ്ക‌രിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.”


നമസ്കാര ശേഷമുള്ള ദിക്ർ

നബി (സ) പറഞ്ഞു:

(( من سبح الله في دبر كل صلاة ثلاثا وثلاثين… غفر له خطاياه وإن كانت مثل زبد البحر)) “ആരെങ്കിലും ഓരോ നമസ്‌കാരത്തിന് ശേഷവും 33 തവണ സുബ്ഹാനള്ളാഹ്, 33 തവണ അൽഹംദുലില്ലാഹ്, 33 തവണ അല്ലാഹു അക്ബർ എന്ന് ചൊല്ലുകയും നൂറാമതായി ‘ലാ ഇലാഹ ഇല്ലല്ലാഹു…’ എന്ന് പൂർത്തിയാക്കുകയും ചെയ്‌താൽ അവന്റെ പാപങ്ങൾ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും പൊറുക്കപ്പെടും.”

ബാങ്കും വുളുഉം നിസ്‌കാരവും ഓരോ ദിവസവും അഞ്ചുനേരം നമ്മുടെ മുന്നിലെത്തുന്ന പാപമോചനത്തിനുള്ള മാർഗ്ഗങ്ങളാണ്. റമദാനിലും അല്ലാത്ത സമയങ്ങളിലും അല്ലാഹുവിൻറെ പാപമോചനം നേടാനുള്ള ഏറ്റവും വലിയ എളുപ്പമായ വഴികളാണ് ഇവയെല്ലാം. ഇത്തരത്തിൽ ധാരാളം അമലുകൾക്ക് പാപമോചനം അള്ളാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. റമദാനിൽ പ്രത്യേകിച്ച് ഈ അവസരങ്ങൾ നഷ്ടപ്പെടുത്താതെ അല്ലാഹുവിൻ്റെ പാപമോചനത്തിനായി നമുക്ക് പരിശ്രമിക്കാം.


മനുഷ്യന് സാധാരണ നിലയിൽ സംഭവിക്കുന്ന പലപ്പോഴും അവനെ നിരാശയിലേക്കും അതിലൂടെ ജീവിതത്തെ ആത്മഹത്യയിലേക്കും തള്ളിവിടുന്ന ‘Guilt Complex’ (കുറ്റബോധം കൊണ്ട് മനസ്സുരുകുന്നത്) പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി അല്ലാഹുവോടുള്ള തേട്ടമാണ്. “എനിക്ക് ഇനി രക്ഷയില്ല” എന്ന നിരാശയിൽ നിന്ന് ഒരാളെ ജീവസ്സുറ്റവനാക്കാൻ അല്ലാഹുവിൻ്റെ മഗ്‌ഫിറത്തിന് (പാപമോചനത്തിന്) സാധിക്കും. ഇത് ഒരുതരം ‘Mental Detox’ ആണ്. അതിലൂടെ അവൻ അവൻറെ തിന്മകളിൽ നിന്നും മുക്തനായി പ്രതീക്ഷയുടെ പാതയിൽ പ്രവേശിക്കുകയാണ്. പാപമോചനം തേടി ഒരു വ്യക്തിക്ക് നൽകുന്ന ഏറ്റവും വലിയ ഗുണം മനസ്സമാധാനമാണ്. മഹാനായ അലി (റ) ഒരിക്കൽ പറയുകയുണ്ടായി: (49 :

(( هِيَ؟ قَالَ: الاسْتِغْفَارُ “രക്ഷപ്പെടാനുള്ള വഴി കൂടെയുണ്ടായിട്ടും നശിച്ചുപോകുന്നവന്റെ കാര്യം അത്ഭുതം തന്നെ! അവർ ചോദിച്ചു: എന്താണ ആ വഴി? അദ്ദേഹം പറഞ്ഞു: അത് ഇസ്തിഗ്‌ഫാർ (പാപമോചനം തേടൽ) ആണ്.”

ലുഖ്‌മാനുൽ ഹക്കീം (അ) തൻറെ

يَا بُنَيَّ عَوِّدُ لِسَانَكَ: اللَّهُمَّ اغْفِرْ لِي، فَإِنَّ لِلَّهِ سَاعَاتٍ لَا يَرُدُّ ) nama ((فِيهِنَّ سَائِلًا “എന്റെ പ്രിയ മകനേ, ‘അല്ലാഹുവേ എനിക്ക് പൊറുത്തുതരേണമേ’ (അല്ലാഹുമ്മ ഗ്ഫിർലീ) എന്ന് ചൊല്ലാൻ നിൻ്റെ നാവിനെ ശീലിപ്പിക്കുക. കാരണം, അല്ലാഹു പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന ചില സമയങ്ങളുണ്ട്, ആ സമയത്ത് ചോദിക്കുന്നവരെ അവൻ നിരാശപ്പെടുത്തില്ല.”

റമദാൻ ഒരു സുവർണ്ണാവസരമാണ് മുതലെടുക്കുന്നവർ ഭാഗ്യവാന്മാരും. റബ്ബ് സ്വീകരിക്കട്ടെ -ആമീൻ

Similar Posts

  • ഇഫ്‌ത്വാറിൻ്റെ മഹത്വം

    റമദാനിൽ നമുക്ക് നേടിയെടുക്കാൻ കഴിയുന്ന പുണ്യങ്ങളിൽ ഏറെ സുപ്രധാനമായതാണ് ഇഫ്ത‌ാർ. ധാരാളം നന്മകൾ അല്ലാഹു സുബ്ഹാനവതആലാ ഈ ഉൾപ്പെടുത്തിയിട്ടുണ്ട്. പരസ്‌പരമുള്ള സാഹോദര്യം പുതുക്കലും ഇബാദത്തിൽ സഹാനുഭൂതി പ്രകടമാക്കലും മറ്റുള്ളവർക്ക് ഭക്ഷണം നൽകലും കുടുംബബന്ധങ്ങളെ മെച്ചപ്പെടുത്തലും എല്ലാം ഈ അമലിൻ്റെ അനുബന്ധങ്ങളായ അല്ലാഹു നിശ്ചയിച്ചിരിക്കുന്നതാണ്. അതിനാൽ തന്നെ നോമ്പുതുറപ്പിക്കലിന് വലിയ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു. നോമ്പുകാരൻ്റെ അതേ പ്രതിഫലം: عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:…

  • റമദാനും ദുആയും

    വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും ശക്തമായ ആയുധവും അല്ലാഹുവുമായുള്ള ആത്മീയ ബന്ധത്തിന്റെ പാലവുമാണ് പ്രാർത്ഥന (ദുആ). നമ്മുടെ ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങൾ അല്ലാഹുവിൽ നിന്ന് നേടിയെടുക്കാനുള്ള ഏറ്റവും വലിയ മാധ്യമമാണ് ദുആ. ഖുർആനിലും ഹദീസിലും വന്നിരിക്കുന്ന മര്യാദകൾ പാലിച്ചുകൊണ്ട് നാം അല്ലാഹുവിന്റെ മുമ്പിൽ കൈ നീട്ടിയാൽ തീർച്ചയായും അല്ലാഹു നമ്മെ സ്വീകരിക്കും. വിശുദ്ധ റമദാൻ അത് പരിശീലിക്കാനും നടപ്പാക്കാനും ഉള്ള ഏറ്റവും നല്ല സമയമാണ്. കാരണം ഈ മാസത്തിൽ പ്രാർത്ഥനകൾ സ്വീകരിക്കുന്ന ധാരാളം സന്ദർഭങ്ങളെ അള്ളാഹു ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ്…

  • ചിന്തോദ്ദീപകമായ ഖുർആൻ പാരായണം

    റമദാൻ വിശുദ്ധ ഖുർആന്റെ മാസമാണ്. ഖുർആൻ ജനങ്ങൾക്ക് നേർവഴി കാട്ടുന്ന വ്യക്തമായ തെളിവുകളായും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതായും അല്ലാഹു പരിചയപ്പെടുത്തുന്നു (സൂറത്തുൽ ബഖറ: 185). ഖുർആൻ എപ്പോഴാണ് മാർഗ്ഗദർശനമാകുന്നത്? ഖുർആൻ കേൾക്കുമ്പോൾ വിശ്വാസിക്കുണ്ടാകേണ്ട മാറ്റങ്ങൾ വിശുദ്ധ ഖുർആൻ തന്നെ വിശ്വാസികളുടെ അവസ്ഥയെക്കുറിച്ച് പലയിടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്: ഖുർആൻ സ്വാധീനിച്ച പ്രമുഖ വ്യക്തിത്വങ്ങൾ മുൻഗാമികളുടെ മാതൃക ഉപസംഹാരം ഈ റമദാൻ ഖുർആന്റെ ആശയങ്ങൾ മനസ്സിലാക്കാനുള്ള അവസരമായി കാണണം. ദിവസവും ഖുർആൻ ഓതുന്നതിനോടൊപ്പം ഒരു പേജ് എങ്കിലും അർത്ഥമറിഞ്ഞ് വായിക്കാൻ…

  • നോമ്പിന്റെ സമ്മാനങ്ങൾ

    ആരാധനകളിൽ വെച്ച് ഏറ്റവും ഉൽകൃഷ്ടവും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മഹത്തായ പുണ്യകർമ്മവുമാണ് നോമ്പ്. യഥാർത്ഥ വിശ്വാസികളുടെയും ഭയഭക്തിയുള്ളവരുടെയും അടയാളവുമാണത്. ഇത് ആത്മാവിനെ ശുദ്ധീകരിക്കുകയും സ്വഭാവത്തെ സംസ്കരിക്കുകയും ചെയ്യുന്നു. നോമ്പ് എന്നത് തഖ്‌വയുടെ (ഭയഭക്തി) പാഠശാലയും സന്മാർഗത്തിന്റെ കേന്ദ്രവുമാണ്. സത്യസന്ധമായ ഉദ്ദേശ്യത്തോടും ശരിയായ രീതിയിലും   നോമ്പ് അനുഷ്ഠിച്ചാൽ ദുനിയാവിലും ആഖിറത്തിലും വിജയിച്ചവരിൽ അവൻ ഉൾപ്പെടുന്നു. അതിനാൽ തന്നെ, നോമ്പിന്റെ ഗുണഫലങ്ങളും വലിയ പ്രതിഫലവും വ്യക്തമാക്കുന്ന ധാരാളം പ്രമാണങ്ങൾ വിശുദ്ധ ഖുർആനിലും ഹദീസുകളിലും നമുക്ക് കാണാൻ കഴിയും. നോമ്പ് അനുഷ്ഠിക്കുമ്പോൾ…

  • റമദാൻ: ക്ഷമയുടെ വസന്തകാലം

    സൽസ്വഭാവങ്ങളുടെയെല്ലാം ആധാരശിലയാണ് ക്ഷമ അഥവാ ‘സ്വബർ’. ദുസ്വഭാവങ്ങളിൽ നിന്നുള്ള മോചനവും മനോനിയന്ത്രണവുമാണത്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ട്, അനിഷ്ടകരമായ കാര്യങ്ങളിൽ നിന്ന് മനസ്സിനെയും നഫ്സിനെയും തളച്ചിടുകയും തന്നിഷ്ടങ്ങളിൽ നിന്ന് അതിനെ തടയുകയും ചെയ്യുന്നതിനെയാണ് ക്ഷമ എന്ന് വിളിക്കുന്നത്. ഇത് പ്രധാനമായും മൂന്ന് കാര്യങ്ങളെ ഉൾക്കൊള്ളുന്നു: അല്ലാഹുവെ അനുസരിക്കുന്നതിലെ ക്ഷമ, പാപങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്നതിലെ ക്ഷമ, അല്ലാഹു നിശ്ചയിച്ച വേദനാജനകമായ തീരുമാനങ്ങളിൽ പതറാത്ത ക്ഷമ. ഈ മൂന്ന് കാര്യങ്ങളിലൂടെയല്ലാതെ ഒരു വ്യക്തിയുടെ ദീനീബോധം പൂർണ്ണമാകില്ല: റമദാൻ: ക്ഷമയുടെ വിദ്യാലയം…

  • റമദാനും അല്ലാഹുവിൻ്റെ അപാരമായ കാരുണ്യവും

    അല്ലാഹുവിന്റെ ഏറ്റവും ഉയർന്ന ഗുണവിശേഷണമാണ് കാരുണ്യം (رحمة). ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ അല്ലാഹുവിന്റെ റഹ്‌മത്തിന്മേലാണ്.നാം അനുഭവിക്കുന്ന ജീവിതത്തിലെ ഓരോ സെക്കൻഡുകളിലും അല്ലാഹുവിൻറെ റഹ്മത്ത് നമ്മെ വലയം ചെയ്യുന്നുണ്ട്.അവന്റെ കാരുണ്യം അനുഭവിക്കാതെ ഒരു നിമിഷം പോലും നമുക്ക് പ്രപഞ്ചത്തിൽ ജീവിക്കാനാവില്ല. *റബ്ബിന്റെ കാരുണ്യത്തിന്റെ വിശാലത* ഖുർആൻ പറയുന്നു: ​وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ (സൂറത്തുൽ അഅ്റാഫ്: 156) ​”എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും…

Leave a Reply

Your email address will not be published. Required fields are marked *