പാപമോചനത്തിൻ്റെ വഴികൾ

റമദാൻ പാപമോചനത്തിൻ്റെ മാസമാണ്. ഭയഭക്തിയുള്ള വിശ്വാസികളുടെ പാപങ്ങൾ അല്ലാഹുതആല റമദാനിലൂടെ പൊറുത്തു കൊടുക്കുന്നു. അതിലൂടെ അവരുടെ ശരീരങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ വ്രതമനുഷ്‌ഠിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്‌താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വളരെ പ്രസിദ്ധമായ പ്രവാചക വചനമാണല്ലോ. റമദാനിലെ പാപമോചനത്തിൻ്റെ കാരണങ്ങളിൽ നിന്ന് വിമുഖത കാണിക്കുകയും, റമദാൻ ലഭിച്ചിട്ടും പാപമോചനം നേടാതെ പോകുന്നവന് പിന്നെ എപ്പോഴാണ് അല്ലാഹുവിൻ്റെ മാപ്പും മഗ്‌ഫിറത്തും ലഭിക്കുക?!

بَعْدَ عن الله من أدرك رمضان فلم يُغفر له)) “റമദാൻ ലഭിച്ചിട്ടും പാപമോചനം ലഭിക്കാത്തവൻ അല്ലാഹുവിൽ നിന്ന് അകന്നുപോയിരിക്കുന്നു.” പുണ്യമായ മദീന പള്ളിയുടെ മിമ്പറിൽ പരിശുദ്ധ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ആമീൻ പറയുകയും ജിബ് രീൽ (അ) ദുആ ചെയ്യുകയും ചെയ്‌ത വചനമാണിത്. റമദാനിൽ അലസത കാണിക്കുന്നവർക്കുള്ള ശക്തമായ താക്കീതും കൂടി ഈ വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്.

റമദാനിലും അല്ലാത്ത സമയങ്ങളിലും അല്ലാഹുവിൻറെ പാപമോചനത്തിന് കാരണമാകുന്ന പരിശുദ്ധ ഖുർആനിലെ ചില വചനങ്ങളും നബി തങ്ങൾ പഠിപ്പിച്ച പ്രധാനപ്പെട്ട ചില അമലുകളും ആണ് ഈ കുറിപ്പിൽ ഉള്ളത്.


ഈമാനും അമലുസ്സ്വാലിഹാത്തും

പാപമോചനത്തിനുള്ള ഏറ്റവും വലിയ മാർഗ്ഗം അല്ലാഹുവിൻ്റെ ഏകത്വത്തിൽ വിശ്വസിക്കുകയും ശിർക്കിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക എന്നതാണ്. ജീവിതത്തിൻ്റെ ഏതു പ്രതിസന്ധി വേളകളിലും ഈമാനിനെ മുറുകെ പിടിക്കുകയും അതിൽ അടിയുറച്ചു നിൽക്കുകയും ചെയ്യുന്നവർക്ക് അല്ലാഹു പാപങ്ങൾ പൊറുത്തുകൊടുക്കും. അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് കടന്നു വരുന്നതുകൊണ്ടുമാത്രം അതുവരെയും ഒരു വ്യക്തി ചെയ്‌ത പാപങ്ങളെ അല്ലാഹുതആല പൊറുത്തു കൊടുക്കുമെന്ന് നബി തങ്ങൾ പഠിപ്പിക്കുന്നു. അതേപോലെയാണ് സൽകർമ്മങ്ങൾ. ഒരു മനുഷ്യൻ അവൻറെ ജീവിതത്തെ നന്മകളിലും നന്മയുടെ വഴികളിലും തളച്ചിടുമ്പോൾ അവനിൽ സംഭവിക്കുന്ന പാപങ്ങൾ പൊറുക്കാൻ ആ നന്മകൾ തന്നെ കാരണമായിത്തീരുന്നു.

അല്ലാഹു പറയുന്നു:

وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُم مَّغْفِرَةً وَأَجْرٌ عَظِيمٌ * وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُوْلَئِكَ أَصْحَابُ } (സൂറത്തുൽ മാഇദ: 9-10) “വിശ്വസിക്കുകയും സൽപ്രവൃത്തികൾ പ്രവർത്തിക്കുകയും ചെയ്ത‌വർക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളയുകയും ചെയ്‌തവരാകട്ടെ നരകാവകാശികളാകുന്നു.”

അല്ലാഹു വീണ്ടും പറയുന്നു:

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ * الَّذِينَ* يُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ أُوْلَئِكَ هُمُ الْمُؤْمِنُونَ حَقًّا لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ (സൂറത്തുൽ അൻഫാൽ: 2-4) “അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു വിറക്കുന്നവരും, അവൻ്റെ ദൃഷ്ടാന്തങ്ങൾ വായിച്ചുകേൾപ്പിക്കപ്പെട്ടാൽ വിശ്വാസം വർദ്ധിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിൽ ഭരമേൽപ്പിക്കുന്നവരും മാത്രമാണ് സത്യവിശ്വാസികൾ. നമസ്ക‌ാരം മുറപോലെ നിർവഹിക്കുകയും നാം നൽകിയതിൽ നിന്ന് ചിലവഴിക്കുകയും ചെയ്യുന്നവർ. അവർ തന്നെയാണ് യഥാർത്ഥ വിശ്വാസികൾ. അവർക്ക് അവരുടെ രക്ഷിതാവിങ്കൽ പദവികളും പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്.”

ഈ ആയത്തിൽ ഈമാനിൻ്റെയും അമലുസ്വാലിഹാത്തിൻ്റെയും പ്രാധാന്യത്തെ അല്ലാഹു ഓർമിപ്പിക്കുന്നു. വിശ്വസിക്കുകയും സൽകർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നവർക്ക് മഗ്‌ഫിറത്ത് അല്ലാഹു വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:

وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى{ ) : 82( “തീർച്ചയായും പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സൽപ്രവൃത്തികൾ പ്രവർത്തിക്കുകയും നേർവഴിയിൽ നിലകൊള്ളുകയും ചെയ്‌തവർക്ക് ഞാൻ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.”

ശിർക്ക് ഒഴികെയുള്ള പാപങ്ങൾ അല്ലാഹു പൊറുക്കുമെന്ന് ഖുർആൻ വ്യക്തമാക്കുന്നു:

48 🙂 إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاء( “തന്നോട് പങ്കുചേർക്കപ്പെടുന്നത് (ശിർക്ക്) അല്ലാഹു പൊറുക്കുകയില്ല. അതല്ലാത്ത പാപങ്ങൾ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്.”

ഹദീസുൽ ഖുദ്സിയിൽ അല്ലാഹു പറയുന്നു:

يا ابن آدم، لو أتيتني بقراب الأرض خطايا، ثم لقيتني لا تشرك بي شيئًا لأتيتك بقرابها مغفرة)) “മനുഷ്യാ!, നീ ഭൂമി നിറയെ പാപങ്ങളുമായി എന്നെ കണ്ടുമുട്ടുകയും എന്നാൽ എന്നോട് ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്‌താൽ, ഭൂമി നിറയെ പാപമോചനവുമായി ഞാൻ നിന്നെ സ്വീകരിക്കുന്നതാണ്.” (തിർമിദി).

ജീവിതത്തിൽ ശിർക്ക് വരാതിരുന്നാൽ അല്ലാഹുവിൻറെ തൗഹീദിൽ വിരുദ്ധമായത് സംഭവിക്കാതിരുന്നാൽ തീർച്ചയായും അതുതന്നെ മഹ്ഫിറത്തിൻ്റെ പ്രധാനപ്പെട്ട കാരണമാണ് എന്ന് ഈ വചനങ്ങൾ പഠിപ്പിക്കുന്നു. സഹീഹ് മുസ്‌ലിമിൽ കാണാം:

من جاء بالحسنة، فله عشر أمثالها وأزيد، ومن جاء بالسيئة فجزاؤه سيئة مثلها أو أغفر … ومن لقيني بقراب الأرض خطيئة لا يشرك بي شيئًا، لقيته بمثلها مغفرة “ആരെങ്കിലും ഒരു നന്മയുമായി വന്നാൽ അവന് അതിൻ്റെ പത്തിരട്ടിയോ അതിലധികമോ ലഭിക്കും. ആരെങ്കിലും ഒരു തിന്മയുമായി വന്നാൽ അതിന്റെ ശിക്ഷ ആ തിന്മയ്ക്ക് തുല്യമായതോ അല്ലെങ്കിൽ ഞാൻ പൊറുത്തുകൊടുക്കുന്നതോ ആയിരിക്കും… ആരെങ്കിലും എന്നോട് ഒന്നിനെയും പങ്കുചേർക്കാതെ ഭൂമി നിറയെ തെറ്റുകളുമായി എന്നെ കണ്ടുമുട്ടിയാൽ ഭൂമി നിറയെ പാപമോചനവുമായി ഞാൻ അവനെ കണ്ടുമുട്ടും.” തൗഹീദിൽ മരിക്കുന്നവൻ്റെ പദവിയെക്കുറിച്ച് അബൂദർറ് (റ) നിവേദനം ചെയ്‌ത ഹദീസിൽ നബി (സ) പറഞ്ഞു: … ما من عبد قال: لا إله إلا الله، ثم مات على ذلك إلا دخل الجنة، وإن زنى وإن سرق “ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും ആ വിശ്വാസത്തിൽ മരിക്കുകയും ചെയ്‌താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും; അവൻ വ്യഭിചരിക്കുകയും മോഷ്ടിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ശരി.”

ഇമാം ബുഖാരി പറയുന്നു: ഇത് മരിക്കുന്ന സമയത്തോ അതിനുമുമ്പോ തൗബ ചെയ്യുകയും ഖേദിക്കുകയും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും ചെയ്യുമ്പോഴാണ്.

ഉസ്‌മാൻ (റ) നിവേദനം ചെയ്‌ത ഹദീസിൽ നബി (സ) പറഞ്ഞു:

من مات وهو يعلم أنه لا إله إلا الله، دخل الجنة)) “അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന് അറിഞ്ഞുകൊണ്ട് ആരെങ്കിലും മരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു.” (മുസ്ലിം).


ഇസ്ത‌ിഗ്‌ഫാർ – പാപമോചനം തേടൽ

അല്ലാഹു പറയുന്നു:

) وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ : 199( “നിങ്ങൾ അല്ലാഹുവോട് പാപമോചനം തേടുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” وَمَن يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَّحِيمًا{ )manmě: 110( “ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ തന്നോട് തന്നെ അന്യായം പ്രവർത്തിക്കുകയോ ചെയ്‌തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം അല്ലാഹുവെ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അവൻ കണ്ടെത്തും.”

മുത്തഖീങ്ങളായ ആളുകളെക്കുറിച്ച് അല്ലാഹു പറയുന്നു:

وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ * أُولَئِكَ جَزَاؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّاتٌ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَنِعْمَ أَجْرُ الْعَامِلِينَ ) : 135-136( “വല്ല നീചകൃത്യവും ചെയ്‌താൽ അഥവാ സ്വന്തത്തോട് തന്നെ അന്യായം ചെയ്‌താൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മോചനം തേടുകയും ചെയ്യുന്നവർ – അല്ലാഹു അല്ലാതെ ആരാണ് പാപങ്ങൾ പൊറുത്തു കൊടുക്കുക? തങ്ങൾ ചെയ്‌ത തെറ്റുകളിൽ ബോധപൂർവ്വം അവർ ഉറച്ചുനിൽക്കുകയുമില്ല. അത്തരക്കാർക്കുള്ള പ്രതിഫലം അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും താഴ്‌ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുമാകുന്നു.”

ഹദീസുൽ ഖുദ്സിയിൽ അല്ലാഹു പറയുന്നു:

يا ابن آدم لو بلغت ذنوبك عنان السماء ثم استغفرتني غفرت لك ولا أبالي)) “ഹേ ആദം പുത്രാ, നിൻ്റെ പാപങ്ങൾ ആകാശത്തിൻ്റെ ചക്രവാളം വരെ എത്തിയിട്ടുണ്ടെങ്കിലും നീ എന്നോട് പാപമോചനം തേടിയാൽ ഞാൻ നിനക്ക് പൊറുത്തുതരും; എനിക്കത് ഒരു പ്രയാസമുള്ള കാര്യമല്ല.”


തഖ്‌വ – ഭയഭക്തി

തഖ് വയിൽ അധിഷ്ഠിതമായ ജീവിതം പാപമോചനത്തിൻ്റെ ഏറ്റവും ഉയർന്ന വഴിയാണ് എന്ന് ഖുർആൻ പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانَا وَيُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ وَاللَّهُ ذُو الْفَضْلِ الْعَظِيمِ (സൂറത്തുൽ അൻഫാൽ: 29) “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുന്ന പക്ഷം സത്യവും അസത്യവും വേർതിരിക്കാനുള്ള വിവേചനം അവൻ നിങ്ങൾക്ക് നൽകുകയും നിങ്ങളുടെ തിന്മകൾ അവൻ മായ്ച്ചുകളയുകയും നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്.”

Similar Posts

  • റമദാനും ദുആയും

    വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും ശക്തമായ ആയുധവും അല്ലാഹുവുമായുള്ള ആത്മീയ ബന്ധത്തിന്റെ പാലവുമാണ് പ്രാർത്ഥന (ദുആ). നമ്മുടെ ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങൾ അല്ലാഹുവിൽ നിന്ന് നേടിയെടുക്കാനുള്ള ഏറ്റവും വലിയ മാധ്യമമാണ് ദുആ. ഖുർആനിലും ഹദീസിലും വന്നിരിക്കുന്ന മര്യാദകൾ പാലിച്ചുകൊണ്ട് നാം അല്ലാഹുവിന്റെ മുമ്പിൽ കൈ നീട്ടിയാൽ തീർച്ചയായും അല്ലാഹു നമ്മെ സ്വീകരിക്കും. വിശുദ്ധ റമദാൻ അത് പരിശീലിക്കാനും നടപ്പാക്കാനും ഉള്ള ഏറ്റവും നല്ല സമയമാണ്. കാരണം ഈ മാസത്തിൽ പ്രാർത്ഥനകൾ സ്വീകരിക്കുന്ന ധാരാളം സന്ദർഭങ്ങളെ അള്ളാഹു ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ്…

  • സകാത്ത് 

    വിശുദ്ധ ഇസ്ലാമിൻ്റെ ഫർളുകളിൽ പ്രധാനപ്പെട്ടതാണ് സക്കാത്ത്.അല്ലാഹു നമുക്ക് നൽകിയ സാമ്പത്തികമായ അനുഗ്രഹങ്ങളിൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്ന ഇബാദത്താണ് സക്കാത്ത് എന്നത്. നിസ്‌കാരം ഏത് പ്രകാരം നിർബന്ധമാണോ അതേപോലെതന്നെ ഫർളായ ഗണത്തിൽ വരുന്ന ഇബാദത്താണ് സക്കാത്ത്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം തൻറെ പ്രസിദ്ധമായ ഹദീസിൽ പഠിപ്പിക്കുന്നു. … بني الإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهَ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ കാര്യങ്ങളിന്മേലാണ് ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: അല്ലാഹു അല്ലാതെ…

  • ഷഹ്റുൽ മുവാസാത്

    വിശുദ്ധമായ റമദാൻ സഹാനുഭൂതിയുടെ മാസമാണ്.നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം റമദാനിനെ ഷഹ്റുൽ മുവാസാത് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.പരസ്പരമുള്ള കാരുണ്യവും കരുണാർദ്രമായ  പെരുമാറ്റവും കൂടുതൽ വെളിവാകേണ്ട മാസമാണ് റമളാൻ.പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റമദാനിലെ ആരാധനകളെ വിശേഷിപ്പിക്കുന്ന കൂട്ടത്തിൽ മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു:  «كان رسول الله صلى الله عليه وسلم أجود الناس، وكان أجود ما يكون في رمضان حين يلقاه جبريل، وكان يلقاه في كل ليلة من…

  • നിയ്യത്ത്

    ആമുഖം: മുഅ്മിനീങ്ങളെ, ഒരു മനുഷ്യന്റെ കർമ്മങ്ങൾ അല്ലാഹുവിന്റെ സന്നിധിയിൽ സ്വീകരിക്കപ്പെടാനുള്ള പ്രഥമവും പ്രധാനവുമായ നിബന്ധനയാണ് ‘നിയ്യത്ത്’ അഥവാ ഉദ്ദേശശുദ്ധി. നാം എടുക്കുന്ന നോമ്പ് വെറും പട്ടിണിയാണോ അതോ ആരാധനയാണോ എന്ന് നിശ്ചയിക്കുന്നത് നമ്മുടെ ഹൃദയമാണ്. ഇഹലോകത്ത് നാം ചെയ്യുന്ന എത്ര ചെറിയ കർമ്മവും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചാണെങ്കിൽ അത് പർവ്വത സമാനമായ പ്രതിഫലം നൽകുന്നവയായി മാറും.” ​ഖുർആൻ സൂക്തങ്ങൾ  ​وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ (സൂറത്തുൽ ബയ്യിന:…

  • ചിന്തോദ്ദീപകമായ ഖുർആൻ പാരായണം

    റമദാൻ വിശുദ്ധ ഖുർആന്റെ മാസമാണ്. ഖുർആൻ ജനങ്ങൾക്ക് നേർവഴി കാട്ടുന്ന വ്യക്തമായ തെളിവുകളായും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതായും അല്ലാഹു പരിചയപ്പെടുത്തുന്നു (സൂറത്തുൽ ബഖറ: 185). ഖുർആൻ എപ്പോഴാണ് മാർഗ്ഗദർശനമാകുന്നത്? ഖുർആൻ കേൾക്കുമ്പോൾ വിശ്വാസിക്കുണ്ടാകേണ്ട മാറ്റങ്ങൾ വിശുദ്ധ ഖുർആൻ തന്നെ വിശ്വാസികളുടെ അവസ്ഥയെക്കുറിച്ച് പലയിടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്: ഖുർആൻ സ്വാധീനിച്ച പ്രമുഖ വ്യക്തിത്വങ്ങൾ മുൻഗാമികളുടെ മാതൃക ഉപസംഹാരം ഈ റമദാൻ ഖുർആന്റെ ആശയങ്ങൾ മനസ്സിലാക്കാനുള്ള അവസരമായി കാണണം. ദിവസവും ഖുർആൻ ഓതുന്നതിനോടൊപ്പം ഒരു പേജ് എങ്കിലും അർത്ഥമറിഞ്ഞ് വായിക്കാൻ…

  • സത്യാസത്യ വിവേചന മഹാസമരം

    മക്കയിലെ മണ്ണിൽ വെച്ച് വിശ്വാസികൾക്ക് നേരെ അഴിച്ചുവിട്ട പീഡനമുറകൾ കൊണ്ടൊന്നും ഖുറൈശികളുടെ പകയടങ്ങിയില്ല. തിരുനബി സല്ലല്ലാഹു അലൈഹിവസല്ലമയെ തളയ്ക്കാനുള്ള അവരുടെ ഗൂഢപദ്ധതികൾ പരാജയപ്പെട്ടത് ആ ശത്രുതയുടെ ആക്കം കൂട്ടി. മുസ്ലീങ്ങളുടെ സ്വത്തുക്കൾ കവർന്നെടുത്തും, വിശുദ്ധ കഅബയിലേക്കുള്ള അവരുടെ പ്രവേശനം തടഞ്ഞും അവർ തങ്ങളുടെ അഹങ്കാരം കാട്ടി. മുഅ്‌മിനീങ്ങളെ ഉപദ്രവിക്കാൻ കഴിയുന്ന ഒരു സാഹചര്യവും അവർ ഒഴിവാക്കിയില്ല. ഷിഅബ് അബി താലിബും നിരവധി സഹാബാക്കളുടെ രക്തസാക്ഷിത്വവും ഹിജ്റയും പോകുന്നിടത്തെല്ലാം തിരഞ്ഞുപിടിച്ചുള്ള അവരുടെ ആക്രമണങ്ങളും രൂക്ഷമായി. മർദ്ദിതരുടെ വിലാപങ്ങൾക്കും ശത്രുക്കളുടെ…

Leave a Reply

Your email address will not be published. Required fields are marked *