റമദാനും കുടുംബബന്ധം ചേർക്കലും
വിശുദ്ധ ഖുർആനിലെ നിരവധി ആയത്തുകളിലൂടെയും പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ നൂറുകണക്കിന് ഹദീസുകളിലൂടെയും ദീനുൽ ഇസ്ലാം നിഷ്കർഷിക്കുന്ന വളരെ സുപ്രധാനമായ ഒരു അമലാണ് കുടുംബബന്ധം ചേർക്കൽ. ഒരു മനുഷ്യന്റെ ഐഹിക ജീവിതത്തിന്റെയും പാരത്രിക ജീവിതത്തിന്റെയും വിജയത്തിന്റെ വിവിധ കാരണങ്ങളെ കുടുംബബന്ധം ചേർക്കുന്നതുമായി അല്ലാഹു ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകുന്നത് അല്ലാഹുവിന്റെ റഹ്മത്തിൽ നിന്ന് ദൂരത്താകുവാൻ കാരണമാവുകയും പരലോകത്ത് പരാജയപ്പെടുന്നതിന് നിമിത്തമാവുകയും ചെയ്യും. കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തികൾ അടങ്ങുന്ന സമൂഹം ഒരു ശക്തമായ കോട്ട പോലെയായിരിക്കും. അത്തരം സമൂഹത്തിൽ…
