പാപമോചനത്തിൻ്റെ വഴികൾ
റമദാൻ പാപമോചനത്തിൻ്റെ മാസമാണ്. ഭയഭക്തിയുള്ള വിശ്വാസികളുടെ പാപങ്ങൾ അല്ലാഹുതആല റമദാനിലൂടെ പൊറുത്തു കൊടുക്കുന്നു. അതിലൂടെ അവരുടെ ശരീരങ്ങളെ നരകത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനിൽ വ്രതമനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നത് വളരെ പ്രസിദ്ധമായ പ്രവാചക വചനമാണല്ലോ. റമദാനിലെ പാപമോചനത്തിൻ്റെ കാരണങ്ങളിൽ നിന്ന് വിമുഖത കാണിക്കുകയും, റമദാൻ ലഭിച്ചിട്ടും പാപമോചനം നേടാതെ പോകുന്നവന് പിന്നെ എപ്പോഴാണ് അല്ലാഹുവിൻ്റെ മാപ്പും മഗ്ഫിറത്തും ലഭിക്കുക?! بَعْدَ عن الله…
