സകാത്ത്

വിശുദ്ധ ഇസ്ലാമിൻ്റെ ഫർളുകളിൽ പ്രധാനപ്പെട്ടതാണ് സക്കാത്ത്.അല്ലാഹു നമുക്ക് നൽകിയ സാമ്പത്തികമായ അനുഗ്രഹങ്ങളിൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്ന ഇബാദത്താണ് സക്കാത്ത് എന്നത്. നിസ്‌കാരം ഏത് പ്രകാരം നിർബന്ധമാണോ അതേപോലെതന്നെ ഫർളായ ഗണത്തിൽ വരുന്ന ഇബാദത്താണ് സക്കാത്ത്.
പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം തൻറെ പ്രസിദ്ധമായ ഹദീസിൽ പഠിപ്പിക്കുന്നു. … بني الإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهَ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ കാര്യങ്ങളിന്മേലാണ് ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ള സാക്ഷ്യം, നിസ്കാരം നിലനിർത്തൽ, സക്കാത്ത് നൽകൽ…” (ബുഖാരി, മുസ്ലിം)
ഏതെങ്കിലും ചില ഫർളുകൾ നിർവഹിക്കുകയും മറ്റേത് നിർവഹിക്കാതിരിക്കുകയും ചെയ്യുന്നത് ദീനിന്റെ അടിസ്ഥാനത്തെ നശിപ്പിച്ചു കളയും. ഓരോ ഫർളും നാം നിർബന്ധമായി അനുഷ്ഠിക്കേണ്ടവയാണ്.നബിസല്ലല്ലാഹു അലൈഹി വസല്ലമ പറയുന്നു: أَرْبَعٌ فَرَضَهُنَّ اللَّهُ فِي الْإِسْلَامِ، فَمَنْ جَاءَ بِثَلَاثٍ لَمْ يُغْنِيَنَّ عَنْهُ شَيْئًا حَتَّى يَأْتِيَ بِهِنَّ جَمِيعًا: الصَّلَاةُ، وَالزَّكَاةُ، وَصِيَامُ رَمَضَانَ” وَحَجُّ الْبَيْتِ “അല്ലാഹു ഇസ്‌ലാമിൽ നാല് കാര്യങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. ഒരാൾ അതിൽ മൂന്ന് കാര്യങ്ങൾ കൊണ്ടുവന്നാലും (അനുഷ്‌ഠിച്ചാലും), ആ നാല് കാര്യങ്ങളും പൂർണ്ണമായി നിർവ്വഹിക്കുന്നത് വരെ ആ മൂന്ന് കാര്യങ്ങൾ അവന് ഒന്നിനും ഉപകരിക്കുകയില്ല (അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയില്ല). അവ നിസ്‌കാരം, സക്കാത്ത്, റമദാൻ നോമ്പ്, ഹജ്ജ് എന്നിവയാണ്.” (ഹാകിം).
ഈ ഹദീസ് നമുക്ക് നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. പലപ്പോഴും ആളുകൾ വിചാരിക്കുന്നത് “ഞാൻ നിസ്ക്‌കരിക്കാറുണ്ട്, നോമ്പ് നോൽക്കാറുണ്ട്, ഹജ്ജും കഴിഞ്ഞു, സക്കാത്ത് അല്പം വീഴ്ച വരുത്തിയാലും കുഴപ്പമില്ല” എന്നാണ്. ആരാധനകൾ അല്ലാഹുവിൻ കൽപ്പനയാണ്, നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള ‘ഓപ്ഷനുകൾ’ അല്ല. നിസ്കാരം ശരിയാകണമെങ്കിൽ സക്കാത്തും ശരിയാകണം. സക്കാത്ത് നൽകാത്തവൻ്റെ നിസ്‌കാരവും നോമ്പും ഹജ്ജും പോലും അല്ലാഹുവിങ്കൽ പ്രതിഫലമില്ലാത്തതായി മാറാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഈ നാല് തൂണുകളും ഒരുപോലെ ശക്തമായി കൊണ്ടുപോയാൽ മാത്രമേ നമ്മുടെ ഇസ്ലാം എന്ന കെട്ടിടം സുരക്ഷിതമാവുകയുള്ളൂ.
ഒരിക്കൽ ഒരു ഗ്രാമീണൻ നബി(സ)യുടെ അടുത്ത് വന്ന് ചോദിച്ചു: “അല്ലാഹുവിൻ്റെ റസൂലേ, എനിക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന ഒരു കർമ്മം പറഞ്ഞുതന്നാലും.” നബി(സ) മറുപടി നൽകി: تَعْبُدُ اللَّهَ وَلَا تُشْرِكْ بِهِ شَيْئًا، وَتُقِيمُ الصَّلَاةَ الْمَكْتُوبَةَ، وَتُؤَدِّي الزَّكَاةَ الْمَفْرُوضَةَ، وَتَصُومُ رَمَضَانَ (അർത്ഥം: നീ അല്ലാഹുവിനെ ആരാധിക്കുക, അവനിൽ പങ്കുചേർക്കരുത്. നിർബന്ധ നിസ്‌കാരം നിർവ്വഹിക്കുക, നിർബന്ധ സക്കാത്ത് നൽകുക, റമദാൻ നോമ്പ് അനുഷ്‌ഠിക്കുക.) ഇത് കേട്ട ആ മനുഷ്യൻ പറഞ്ഞു: “എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം, ഇതിൽ കൂടുതൽ ഒന്നും ഞാൻ വർദ്ധിപ്പിക്കില്ല.” അപ്പോൾ നബി(സ) പറഞ്ഞു: 64.(സ്വർഗ്ഗാവകാശിയായ ഒരാളെ നോക്കാൻ ആർക്കെങ്കിലും താല്‌പര്യമുണ്ടെങ്കിൽ ഇയാളെ നോക്കിക്കൊള്ളട്ടെ.) എല്ലാ ഫർളുകളും തുല്യപ്രാധാന്യമുള്ളവയാണെന്നും ഏതെങ്കിലും ഒരു ഫർള് ഒഴിവാക്കിയാൽ അത് സ്വർഗ്ഗ പ്രവേശനത്തെ തടഞ്ഞു കളയും എന്നും ഈ ഹദീസ് നമ്മെ ഓർമിപ്പിക്കുന്നു.
നിസ്ക്‌കാരവും സക്കാത്തും തമ്മിലുള്ള അഭേദ്യമായ ബന്ധം. വിശുദ്ധ ഖുർആനിൽ ചില കാര്യങ്ങളെ മറ്റുചിലതിനോട് ചേർത്ത് അല്ലാഹു സുബ്ഹാനവതആലാ പറയുന്നുണ്ട്. അവ രണ്ടും എത്രത്തോളം പരസ്‌പര പൂരകങ്ങൾ ആണെന്നും ബന്ധമുള്ളവയാണെന്നും നാം മനസ്സിലാക്കുവാനും തുല്യപ്രാധാനത്തോടു കൂടി അനുഷ്‌ഠിക്കണമെന്ന് നമ്മെ ഓർമിപ്പിക്കാനുമാണ് അല്ലാഹു അങ്ങനെ ചേർത്ത് പറയുന്നത്.
قَالَ ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: ثَلَاثُ آيَاتٍ نَزَلَتْ مَقْرُونَةً بِثَلَاثٍ، لَا تُقْبَلُ مِنْهَا وَاحِدَةٌ بِغَيْرِ قَرِينَتِهَا أَحَدُهَا: قَوْلُهُ تَعَالَى: {أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ} [التغابن: 12] ، فَمَنْ أَطَاعَ اللَّهَ وَلَمْ يُطِعِ الرَّسُولَ لَمْ يُقْبَلْ مِنْهُ الثَّانِيَةُ: قَوْلُهُ تَعَالَى: {وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ} [البقرة: 43] ، فَمَنْ صَلَّى وَلَمْ يُؤَدِّ الزَّكَاةَ لَمْ يُقْبَلْ مِنْهُ الصَّلَاةُ الثالثَةُ: قَوْلُهُ تَعَالَى: {أَنِ اشْكُرْ لِي وَلِوَالِدَيْكَ} [لقمان: 14] ، فَمَنْ شَكَرَ اللَّهَ وَلَمْ يَشْكُرْ لِوَالِدَيْهِ لَمْ يُقْبَلْ مِنْهُ ഇബ്നു അബ്ബാസ് (റ) പറയുന്നു: “മൂന്ന് ആയത്തുകൾ മറ്റ് മൂന്ന് കാര്യങ്ങളോട് ചേർക്കപ്പെട്ട നിലയിലാണ് ഇറങ്ങിയിട്ടുള്ളത്. അതിലൊന്ന് മറ്റേത് കൂടാതെ സ്വീകരിക്കപ്പെടുകയില്ല: അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക: അല്ലാഹുവിനെ അനുസരിക്കുകയും എന്നാൽ റസൂലിനെ ( ) അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ്റെ കർമ്മം സ്വീകരിക്കപ്പെടില്ല. നിസ്ക്‌കാരം നിലനിർത്തുകയും സക്കാത്ത് നൽകുകയും ചെയ്യുക: നിസ്‌കരിക്കുകയും എന്നാൽ സക്കാത്ത് നൽകാതിരിക്കുകയും ചെയ്യുന്നവന്റെ നിസ്കാരം സ്വീകരിക്കപ്പെടില്ല. എനിക്കും നിൻ്റെ മാതാപിതാക്കൾക്കും നന്ദി കാണിക്കുക: അല്ലാഹുവിന് നന്ദി കാണിക്കുകയും എന്നാൽ സ്വന്തം മാതാപിതാക്കളോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നവൻ്റെ ശുക്‌ർ (നന്ദി) സ്വീകരിക്കപ്പെടില്ല.” മഹാനായ ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഈ വചനം ഇസ്ലാമിക കർമ്മശാസ്ത്രത്തിലും ആത്മീയതയിലും വളരെ പ്രശസ്‌തമാണ്. നിസ്‌കാരവും സക്കാത്തും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഇതിലും മനോഹരമായി വിവരിക്കുന്ന മറ്റൊരു ഉദ്ധരണി കണ്ടെത്തുക പ്രയാസമാണ്.
ഇമാം ഫക്റുദ്ദീൻ റാസി (റ) നിസ്‌കാരത്തെയും സക്കാത്തിനെയും അല്ലാഹു എപ്പോഴും കൂട്ടിപ്പറയുന്നതിൻ്റെ രഹസ്യം തൻ്റെ തഫ്‌സീറിൽ ഇപ്രകാരം വിശദീകരിക്കുന്നു: إِنَّ الْعِبَادَةَ إِمَّا تَعْظِيمٌ لِلْخَالِقِ وَإِلَيْهِ الْإِشَارَةُ بِقَوْلِهِ : أَقِيمُوا الصَّلَاةَ، وَإِمَّا سَعْيّ فِي مَصْلَحَةِ الْخَلْقِ وَإِلَيْهِ الْإِشَارَةُ بِقَوْلِهِ:” “{{ وَآتُوا الزَّكَاةَ “തീർച്ചയായും ആരാധന എന്നത് ഒന്നുകിൽ സ്രഷ്ടാവിനെ മഹത്വപ്പെടുത്തലാണ്, അതിലേക്കാണ് ‘നിങ്ങൾ നിസ്കാരം നിലനിർത്തുക’ എന്ന കൽപ്പന സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ അത് സൃഷ്ടികളുടെ നന്മയ്ക്കായുള്ള പരിശ്രമമാണ്, അതിലേക്കാണ് ‘നിങ്ങൾ സക്കാത്ത് നൽകുക’ എന്ന കൽപ്പന സൂചിപ്പിക്കുന്നത്.” നിസ്‌കാരം വ്യക്തിയെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്നു (Vertical Connection). സക്കാത്ത് വ്യക്തിയെ സമൂഹവുമായി ബന്ധിപ്പിക്കുന്നു (Horizontal Connection). ഒരു വിശ്വാസിയുടെ ജീവിതം ഈ രണ്ട് ബന്ധങ്ങളും ശരിയാകുമ്പോഴാണ് പൂർണ്ണമാകുന്നത്. നിസ്‌കാരം കൊണ്ട് പള്ളിയിൽ മാത്രം ഒതുങ്ങിക്കൂടുകയും പാവപ്പെട്ടവൻ്റെ വിശപ്പറിയാതിരിക്കുകയും ചെയ്യുന്നത് ഇസ്ലാമികമല്ല.
പ്രമുഖ പണ്ഡിതനായ വലിയുല്ലാഹി ദഹ്ലവി തന്റെ ‘ഹുജ്ജത്തുല്ലാഹിൽ ബാലിഗ’യിൽ പറയുന്നു:ഇസ്‌ലാമിലെ ആരാധനകൾ രണ്ട് വിധമാണ്. ഒന്ന് ‘തഅ്ളീമുൻ ലി അമറില്ലാഹ്’ (അല്ലാഹുവിൻ്റെ കൽപ്പനയെ ബഹുമാനിക്കൽ നിസ്കാരം ഇതിൽ പെടുന്നു). രണ്ട് ‘ശഫഖത്തുൻ അലാ ഖൽഖില്ലാഹ്’ (അല്ലാഹുവിൻ്റെ സൃഷ്ടികളോട് കാരുണ്യം കാണിക്കൽ – സക്കാത്ത് ഇതിൽ പെടുന്നു). ദൈവത്തെ സ്നേഹിക്കുന്നവൻ അവൻ്റെ സൃഷ്ടികളെയും സ്നേഹിക്കണം. അതുകൊണ്ട് നിസ്‌കരിക്കുന്നവൻ നിർബന്ധമായും സക്കാത്തും നൽകിയിരിക്കണം.
നബി(സ)യുടെ വഫാത്തിന് ശേഷം സക്കാത്ത് നൽകാൻ വിസമ്മതിച്ചവർക്കെതിരെ അബൂബക്കർ സിദ്ദീഖ് (റ) സ്വീകരിച്ച ധീരമായ നിലപാട് വളരെയധികം പ്രസിദ്ധമാണ്. يروي أبو هريرة رضي الله عنه أنه بعدما ارتد وكَفَر مَن كَفَر من العرب بعد موت النبي صلى الله عليه وسلَّمَ، عَزَم الخليفة أبو بكر الصِّدِّيقُ رضي الله عنه على إرسال الجُيُوشِ لِمُقاتَلَتِهم وإجبارهم على دفع الزكاة، فقال له عُمَرُ بنُ الخَطَّابِ رَضِيَ الله عنه مُستَنكِرًا قتالهم: كيف تُقبل على قتالهم وإهدار دمائهم وهم يَشْهَدون أن لا إله إلا الله، وقد أَخْبَر صَلَّى اللهُ عليهِ وسلَّمَ أن من قالها فقد عَصَم دمه وماله إلَّا إنِ اسْتَحَقَّ ذلك، وحسابه بعد ذلك على الله ؟! فقال له أبو بكرٍ رَضِيَ اللهُ عنه: «واللهِ لَأُقَاتِلَنَّ مَن فرَّق بينَ الصَّلاةِ والزَّكَاةِ؛ فإنَّ الزكاةَ حَقُّ المال»؛ وذلك لأنَّ الزكاة مُستحقَّةٌ في مالهم، يَجِبُ عليهم أداؤها، وكما أن الصلاة فريضة لا يجوز إنكارها، فالزَّكاةُ فَرِيضةٌ أيضًا لا فَرْقَ بينها وبين الصلاةِ، ثُمَّ قال رَضِيَ اللهُ عنه: «والله لو مَنْعُونِي عَنَاقًا كانوا يُؤَدُّونها إلى رسول الله صلى الله عليه وسلَّمَ لَقَاتَلْتُهم على مَنْعِها
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി(സ)യുടെ വഫാത്തിന് ശേഷം അറബികളിൽ ചിലർ ഇസ്‌ലാമിൽ നിന്ന് പുറത്തുപോവുകയും (മുർതദ്ദാവുകയും) സത്യനിഷേധികളാവുകയും ചെയ്‌തപ്പോൾ, അവരോട് യുദ്ധം ചെയ്യാനും സക്കാത്ത് നൽകാൻ അവരെ നിർബന്ധിക്കാനുമായി സൈന്യത്തെ അയക്കാൻ ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) തീരുമാനിച്ചു. അപ്പോൾ ഉമർ ബിൻ ഖത്താബ് (റ) ഈ തീരുമാനത്തെ ചോദ്യം ചെയ്‌തുകൊണ്ട് ചോദിച്ചു: “അവർ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല) എന്ന് സാക്ഷ്യം വഹിക്കുന്നവരായിരിക്കെ, നിങ്ങൾ എങ്ങനെയാണ് അവരോട് യുദ്ധം ചെയ്യുകയും അവരുടെ രക്തം ഒഴുക്കുകയും ചെയ്യുന്നത്? ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്നവൻ്റെ രക്തവും ധനവും സുരക്ഷിതമാണെന്നും (നിയമപരമായ അവകാശങ്ങൾക്കല്ലാതെ), അവന്റെ വിചാരണ അല്ലാഹുവിങ്കലാണെന്നും നബി(സ) അരുളിയിട്ടുണ്ടല്ലോ?” അപ്പോൾ അബൂബക്കർ (റ) മറുപടി നൽകി: “അല്ലാഹുവാണെ സത്യം, നിസ്‌കാരത്തെയും സക്കാത്തിനെയും തമ്മിൽ വേർതിരിക്കുന്നവരോട് ഞാൻ യുദ്ധം ചെയ്യുക തന്നെ ചെയ്യും. തീർച്ചയായും സക്കാത്ത് എന്നത് സമ്പത്തിന്മേലുള്ള അവകാശമാണ്.” അതായത്, സക്കാത്ത് എന്നത് അവരുടെ സമ്പത്തിൽ ദരിദ്രർക്കുള്ള അവകാശമാണ്, അത് നൽകൽ അവർക്ക് നിർബന്ധവുമാണ്. നിസ്കാരം എപ്രകാരം നിഷേധിക്കാൻ പാടില്ലാത്ത നിർബന്ധ കൽപ്പനയാണോ, അതുപോലെ തന്നെയാണ് സക്കാത്തും. ഇവ രണ്ടും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. തുടർന്ന് അബൂബക്കർ (റ) പറഞ്ഞു: “അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ റസൂലിന് (2) അവർ നൽകിയിരുന്ന ഒരു ആട്ടിൻകുട്ടിയെപ്പോലും (മറ്റൊരു നിവേദനത്തിൽ ഒട്ടകക്കയർ) നൽകാതെ അവർ തടഞ്ഞുവെച്ചാൽ, അത് നൽകാത്തതിൻ്റെ പേരിൽ ഞാൻ അവരോട് പോരാടും.”
ഇമാം ഗസാലി (റ) സക്കാത്തിൻ്റെയും നിസ്‌കാരത്തിൻ്റെയും ആത്മീയ വശം ഇപ്രകാരം വ്യക്തമാക്കുന്നു: الصَّلَاةُ طُهْرَةً لِلنَّفْسِ مِنَ الْكِبْرِ، وَالزَّكَاةُ طُهْرَةٌ لِلْمَالِ مِنَ الْبُخْلِ” അർത്ഥം: “നിസ്ക്‌കാരം അഹങ്കാരത്തിൽ നിന്നുള്ള ആത്മാവിൻ്റെ ശുദ്ധീകരണമാണ്. സക്കാത്ത് പിശുക്കിൽ നിന്നുള്ള സമ്പത്തിൻ്റെ ശുദ്ധീകരണമാണ്.” നബിസല്ലല്ലാഹു 6303 ) الصَّلَاةُ نُورٌ، وَالصَّدَقَةُ بُرْهَانٌ വെളിച്ചമാണ്, സക്കാത്ത് (നിൻ്റെ വിശ്വാസത്തിന്) ഒരു തെളിവാണ്.) ഈ ഹദീസിനെ മഹാനായ ഇമാം ഗസാലി (റ) തൻ്റെ ‘ഇഹ്‌യാ ഉലൂമിദ്ദീനിൽ’ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:നിസ്കാരം എന്നത് മനുഷ്യൻ്റെ അഹന്തയെയും അഹങ്കാരത്തെയും ഇല്ലാതാക്കി ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നു. സക്കാത്ത് എന്നത് മനുഷ്യൻ്റെ ലുബ്ലിനെ (പിശുക്ക്) ഇല്ലാതാക്കി സമ്പത്തിനെ ശുദ്ധീകരിക്കുന്നു. ശരീരം മാത്രം ശുദ്ധിയായിട്ട് കാര്യമില്ല, അവൻ അനുഭവിക്കുന്ന വിഭവങ്ങളും ശുദ്ധമാകണം. അതുകൊണ്ടാണ് ഇവ രണ്ടും ഒന്നിച്ചു വന്നത്. ) اللَّهِ، وَالزَّكَاةُ حَقُّ الْعِبَادِ، فَمَنْ ضَيَّعَهُمَا فَلَا ذِمَّةَ لَهُ عِنْدَ اللَّهِ , സക്കാത്ത് അടിമകളുടെ (സൃഷ്ടികളുടെ) അവകാശമാണ്. ആരെങ്കിലും ഇവ രണ്ടും പാഴാക്കിയാൽ (നിർവ്വഹിക്കാതിരുന്നാൽ) അല്ലാഹുവിൻ്റെ സംരക്ഷണമോ സുരക്ഷയോ അവനില്ല.)
പ്രവാചകന്മാരോടുള്ള വസ്വിയ്യത്ത് മുൻകാല പ്രവാചകന്മാരായ ഈസാ നബി(എ), ഇസ്‌മാഈൽ നബി(എ) എന്നിവരോടും അല്ലാഹു നൽകിയിരുന്നത്.അവരോടുള്ള വസ്വിയ്യത്ത് കൽപ്പനയിൽ തന്നെയാണ് നിസ്ക്‌കാരത്തെയും സക്കാത്തിനെയും അല്ലാഹു ചേർത്ത് പറഞ്ഞതായി ഖുർആനിലെ സ്ഥലങ്ങളിൽ നമുക്ക് കാണാൻ സാധിക്കും.
ഈസാ നബി(അ): لعلم (ഞാൻ ജീവിച്ചിരിക്കുന്ന കാലമത്രയും നിസ്‌കരിക്കാനും സക്കാത്ത് നൽകാനും അവൻ (അള്ളാഹ്) എന്നോട് വസ്വിയ്യത്ത് ചെയ്‌തിരിക്കുന്നു.) തൊട്ടിലിൽ വെച്ച് സംസാരിക്കവേ ഈസാ നബി(അ) പറഞ്ഞ വാചകമാണിത്. ഇതിൻ്റെ തഫ്‌സീറുകളിൽ പ്രധാനമായും പറയുന്നത് ഈസാ നബി(അ) അല്ലാഹുവിനുള്ള ആരാധനയും (നമസ്‌കാരം), അല്ലാഹുവിന്റെ പടപ്പുകളോടുള്ള കാരുണ്യവും (സകാത്ത്) ഒരേപോലെ നിർവഹിക്കാൻ (تفسير ابن كثير أمرني بالعبادة له، والإحسان إلى خلقه، فإن الصلاة حق الله، والزكاة حق العباد “
ഇസ്‌മാഈൽ നബി(അ): ) وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ സക്കാത്ത്നൽകാനും കൽപ്പിക്കുമായിരുന്നു).ഇസ്‌മാഈൽ നബി(അ) തൻ് വീട്ടുകാരെ ഈ കാര്യങ്ങൾ ഉപദേശിച്ചിരുന്നു എന്നത് കുടുംബത്തോടുള്ള ബാധ്യതയെ ഓർമ്മിപ്പിക്കുന്നു. ഇസ്‌മാഈൽ നബി(അ) സ്വന്തം ആരാധനയിൽ മാത്രം ശ്രദ്ധിച്ചവനല്ല, മറിച്ച് തൻ്റെ കുടുംബത്തെ നരകത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി അവരെ നിരന്തരം നമസ്‌കാരത്തിനും സകാത്തിനും പ്രേരിപ്പിച്ചിരുന്നു. كان صابرًا على طاعة الله، أمرًا بها أهله، ليكونوا في طاعة الله معه ” (تفسير الطبري”
മറ്റു പ്രവാചകന്മാരെ കുറിച്ച് അല്ലാഹു പറയുന്നു: … وَجَعَلْنَاهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَا إِلَيْهِمْ فِعْلَ الْخَيْرَاتِ وَإِقَامَ الصَّلَاةِ وَإِيتَاءَ الزَّكَاةِ (അർത്ഥം: നമ്മുടെ കൽപ്പന പ്രകാരം സന്മാർഗം കാണിക്കുന്ന നേതാക്കളായി നാം അവരെ നിശ്ചയിച്ചു. സൽക്കർമ്മങ്ങൾ ചെയ്യാനും നിസ്‌കാരം നിലനിർത്താനും സക്കാത്ത് നൽകാനും നാം അവർക്ക് വഹ്‌യ് നൽകി.) [സൂറ അൽ അമ്പിയാഅ്: 73] عامه ” (خص الصلاة والزكاة بالذكر مع دخولهما في فعل الخيرات لفضلهما وشرفهما.” (تفسير البغوي” ഖൈറാത്ത്” (നന്മകൾ ചെയ്യുക) എന്ന് പൊതുവായി പറഞ്ഞ ശേഷം നമസ്കാരത്തെയും സകാത്തിനെയും പ്രത്യേകം എടുത്തു പറഞ്ഞത് അവയുടെ പ്രാധാന്യം കാരണമാണ്. ഈ പ്രവാചകന്മാർ ജനങ്ങൾക്ക് വെറും പ്രസംഗകരല്ലായിരുന്നു, മറിച്ച് സ്വയം പ്രവർത്തിച്ച് കാണിക്കുന്ന (അഇമ്മത്ത്) നേതാക്കളായിരുന്നു. അവർക്ക് വഹ്‌യ് ലഭിച്ചത് നന്മകൾ പ്രവർത്തിക്കാനാണ്.
ബനൂ ഇസ്രായീലുകാരോട് ഇബാദത്തുകളുടെ വിഷയത്തിൽ അല്ലാഹു കരാർ വാങ്ങിയപ്പോഴും ഇത് ഊന്നിപ്പറയുന്നുണ്ട് وَلَقَدْ أَخَذَ اللَّهُ مِيثَاقَ بَنِي إِسْرَائِيلَ وَبَعَثْنَا مِنْهُمُ اثْنَيْ عَشَرَ نَقِيبًا وَقَالَ اللَّهُ إِنِّي مَعَكُمْ لَئِنْ أَقَمْتُمُ الصَّلَاةَ وَآتَيْتُمُ الزَّكَاةَ وَآمَنتُم بِرُسُلِي وَعَزَّرْتُمُوهُمْ وَأَقْرَضْتُمُ اللَّهَ قَرْضًا حَسَنًا لَّأُكَفِّرَنَّ عَنكُمْ سَيِّئَاتِكُمْ وَلَأُدْخِلَنَّكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ فَمَن كَفَرَ بَعْدَ ذَلِكَ مِنكُمْ فَقَدْ ضَلَّ سَوَاءَ السَّبِيلِ “തീർച്ചയായും അല്ലാഹു ഇസ്രായീൽ സന്തതികളുടെ കരാർ വാങ്ങുകയുണ്ടായി. അവരിൽ നിന്ന് പന്ത്രണ്ട് നേതാക്കളെ നാം നിയോഗിക്കുകയും ചെയ്‌തു. അല്ലാഹു പറഞ്ഞു: തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്. നിങ്ങൾ നമസ്കാരം നിലനിർത്തുകയും, സക്കാത്ത് നൽകുകയും, എന്റെ ദൂതന്മാരിൽ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും ഞാൻ നിങ്ങളുടെ തിന്മകളെ മായ്ച്ചുകളയുകയും, താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. എന്നാൽ ഇതിനുശേഷം നിങ്ങളിൽ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം അവൻ നേർവഴിയിൽ നിന്ന് തെറ്റിപ്പോയിരിക്കുന്നു.” ഈ വചനത്തിൽ അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതിനായി അഞ്ച് നിബന്ധനകളാണ് മുന്നോട്ട് വെക്കുന്നത്: നമസ്കാരം നിലനിർത്തുക: അഥവാ അല്ലാഹുവുമായുള്ള ബന്ധം ദൃഢമാക്കുക. 1 സക്കാത്ത് നൽകുക അഥവാ സാമ്പത്തികമായ ബാധ്യതകൾ നിറവേറ്റുക. പ്രവാചകന്മാരിൽ വിശ്വസിക്കുക അഥവാ അല്ലാഹു നിയോഗിച്ച ദൂതന്മാരെ അംഗീകരിക്കുക.പ്രവാചകന്മാരെ സഹായിക്കുക:അഥവാ അവർക്ക് പിന്തുണയും കരുത്തും നൽകുക.അല്ലാഹുവിന് ഉത്തമമായ So നൽകുക.അഥവാ അല്ലാഹുവിൻ്റെ മാർഗത്തിൽ ഉദാരമായി ചെലവഴിക്കുക. ഈ നിബന്ധനകൾ പാലിച്ചാൽ പാപമോചനവും സ്വർഗപ്രവേശനവുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്.
ഇബ്നു്‌നു മസ്ഊദ് (റ) പറയുന്നു ” قَالَ ابْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ: أُمِرْتُمْ بِإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَمَنْ لَمْ يُزَكْ فَلَا صَلَاةَ لَه നിലനിർത്താനും സക്കാത്ത് നൽകാനും നിങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ആരെങ്കിലും സക്കാത്ത് നൽകുന്നില്ലെങ്കിൽ അവന് നിസ്‌കാരമില്ല (അവന്റെ നിസ്കാരം പരിഗണിക്കപ്പെടില്ല).”( ‘തഫ്‌സീറുദ്ദുർറുൽ മൻസൂർ)
- നിസ്കാരം സ്വീകരിക്കപ്പെടാനുള്ള നിബന്ധന لَا يَقْبَلُ اللَّهُ صَلَاةَ إِلَّا بِزَكَاةٍ، وَلَا يَقْبَلُ الزَّكَاةَ إِلَّا بِصَلَاةٍ، قَرَنَ اللَّهُ بَيْنَهُمَا فَلَا تُفَرِّقُوا بَيْنَهُمَا അർത്ഥം: “സക്കാത്ത് കൂടാതെ അല്ലാഹു നിസ്‌കാരം സ്വീകരിക്കുകയില്ല, നിസ്‌കാരം കൂടാതെ സക്കാത്തും സ്വീകരിക്കുകയില്ല. അല്ലാഹു ഇവ രണ്ടിനെയും കൂട്ടിയിണക്കിയിരിക്കുന്നു, അതിനാൽ നിങ്ങൾ അവയെ വേർപെടുത്തരുത്.” ഈ ആശയം നിരവധി പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്. സക്കാത്ത് നൽകാത്തവന്റെ നിസ്കാരം സ്വീകരിക്കപ്പെടില്ല എന്നത് സ്വഹാബികളുടെ ഇടയിൽ പ്രബലമായ അഭിപ്രായമായിരുന്നു. (‘തഫ്‌സീറുൽ കബീർ)
- മുനാഫിഖുകളെ (കപടവിശ്വാസികളെ) കുറിച്ചുള്ള പരാമർശം إِنَّ الْمُنَافِقِينَ ظَهَرَتْ لَهُمُ الصَّلَاةُ فَصَلَّوْا، وَخَفِيَتْ لَهُمُ الزَّكَاةَ فَمَنَعُوا ، وَالَّذِي نَفْسِي بِيَدِهِ مَا مَنَعَ رَجُلٌ زَكَاةَ مَالِهِ إِلَّا أَشْرَكَ بِاللَّهِ “തീർച്ചയായും കപടവിശ്വാസികൾക്ക് നിസ്കാരം വെളിവാക്കപ്പെട്ടു (ആളുകൾ കാണുന്നതുകൊണ്ട്), അപ്പോൾ അവർ നിസ്‌കരിച്ചു. എന്നാൽ സക്കാത്ത് അവർക്ക് മറഞ്ഞതായി തോന്നി (അത് സാമ്പത്തിക നഷ്ടമായി അവർ കണ്ടു), അതിനാൽ അവരത് തടഞ്ഞുവെച്ചു. എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം, ഒരാൾ തന്റെ സമ്പത്തിൻ്റെ സക്കാത്ത് തടഞ്ഞുവെക്കുന്നില്ല, അല്ലാഹുവിൽ പങ്കുചേർത്തുകൊണ്ടല്ലാതെ (അതായത് അല്ലാഹുവിനേക്കാൾ സമ്പത്തിനെ സ്നേഹിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്).”(ഖുർത്വബി) ആളുകൾ കാണാൻ വേണ്ടി നിസ്കരിക്കുകയും എന്നാൽ രഹസ്യമായി നൽകേണ്ട സക്കാത്തിൽ വീഴ്ച വരുത്തുകയും ചെയ്യുന്നത് കാപട്യത്തിൻ് ലക്ഷണമായി മഹാന്മാർ പഠിപ്പിക്കുന്നു. “നമ്മുടെ നിസ്കാരം അല്ലാഹുവിന്റെ അർശിലേക്ക് ഉയർത്തപ്പെടണമെങ്കിൽ നമ്മുടെ സമ്പത്ത് സക്കാത്തിലൂടെ ശുദ്ധീകരിക്കപ്പെടണം. പള്ളിയിലെ റുകൂഉം സുജൂദും മാത്രം പോരാ, പാവപ്പെട്ടവന്റെ അവകാശം അവൻ്റെ കയ്യിൽ എത്തുമ്പോൾ മാത്രമേ നമ്മുടെ ഇബാദത്തുകൾ പൂർണ്ണമാവുകയുള്ളൂ.
ബംഗ്ലാദേശിലെ ദാരിദ്ര്യനിർമ്മാർജ്ജന രംഗത്ത് വിപ്ലവം സൃഷ്ടിച്ച ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്ക് ഗ്രാമീൺ ബാങ്ക് (Grameen Bank) ആണ്. അതിൻറെ സ്ഥാപകൻ പ്രൊഫസർ മുഹമ്മദ് യൂനുസ് എന്നവരാണ് (ഇദ്ദേഹത്തിന് ഇതിലൂടെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്). അദ്ദേഹം സക്കാത്തിനെക്കുറിച്ച് നേരിട്ട് പറഞ്ഞ ഒരു നിരീക്ഷണം ഇതാണ്:”Zakat is the most effective way to redistribute wealth and eliminate poverty in a society.” (സമൂഹത്തിൽ സമ്പത്ത് പുനർവിതരണം ചെയ്യാനും ദാരിദ്ര്യം ഇല്ലാതാക്കാനും ഏറ്റവും ഫലപ്രദമായ മാർഗ്ഗം സക്കാത്താണ്.) ആധുനിക ലോകത്ത് ദാരിദ്ര്യം മാറ്റാൻ മുഹമ്മദ് യൂനുസിനെപ്പോലുള്ളവർ ‘ഗ്രാമീൺ ബാങ്ക്’ വഴി മൈക്രോഫിനാൻസിംഗ് കൊണ്ടുവന്നപ്പോൾ ലോകം അത്ഭുതപ്പെട്ടു. എന്നാൽ, ഇതിനേക്കാൾ എത്രയോ മനോഹരവും കുറ്റമറ്റതുമായ ഒരു സാമ്പത്തിക സുരക്ഷാ പദ്ധതി 1400 വർഷങ്ങൾക്ക് മുമ്പ് ഇസ്ലാം സക്കാത്തിലൂടെ നടപ്പിലാക്കിയിട്ടുണ്ട്. ഗ്രാമീൺ ബാങ്ക് പണം കടമായി നൽകുമ്പോൾ (തിരിച്ചു വാങ്ങുന്നു), സക്കാത്ത് പാവപ്പെട്ടവൻ്റെ അവകാശമായി അവന് നൽകുകയാണ് ചെയ്യുന്നത്. ലോകത്തെ മുസ്ലീങ്ങൾ അവരുടെ സക്കാത്ത് കൃത്യമായി ഏകോപിപ്പിച്ച് നൽകിയിരുന്നെങ്കിൽ ഇന്ന് ലോകത്ത് ഒരു ഗ്രാമീൺ ബാങ്കിന്റെയും ആവശ്യം വരുമായിരുന്നില്ല.””If the Zakat system were implemented globally, it would be the most effective weapon against world poverty.” ( กว) (സക്കാത്ത് സമ്പ്രദായം ആഗോളതലത്തിൽ നടപ്പിലാക്കിയിരുന്നെങ്കിൽ, ലോക ദാരിദ്ര്യത്തിനെതിരെയുള്ള ഏറ്റവും ശക്തമായ ആയുധം അതാകുമായിരുന്നു.) നിസ്‌കാരം നമ്മെ അച്ചടക്കമുള്ളവരാക്കുമ്പോൾ സക്കാത്ത് നമ്മെ ഉത്തരവാദിത്തമുള്ളവരാക്കുന്നു.”
ഒരു പക്ഷിയുടെ രണ്ട് ചിറകുകൾ പോലെയാണ് നിസ്‌കാരവും സക്കാത്തും. ഒരു ചിറക് മാത്രം ഉപയോഗിച്ച് പക്ഷിക്കൊരിക്കലും പറക്കാൻ കഴിയില്ല. അതുപോലെ നിസ്കാരം മാത്രം നിർവ്വഹിക്കുകയും സക്കാത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നവൻ്റെ ആത്മീയ യാത്ര ഒരിക്കലും ലക്ഷ്യസ്ഥാനത്ത് (സ്വർഗ്ഗത്തിൽ) എത്തില്ല.
