പിണക്കങ്ങൾ പരിഹരിക്കേണ്ട മാസം

പരസ്‌പരമുള്ള പിണക്കങ്ങൾ നമ്മുടെ പല അമലുകളുടെയും പ്രതിഫലങ്ങളെ നശിപ്പിച്ചു കളയും. സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും മാസമായ വിശുദ്ധമായ റമദാനിൽ മുഅ്മിനീങ്ങൾ തമ്മിൽ പരസ്‌പരം സ്നേഹവും ഐക്യവും നിലനിർത്തേണ്ടതിന് പകരം പരസ്‌പരം പിണക്കങ്ങൾ ആയി കഴിയുന്നത് ഈ മഹനീയ മാസത്തിലെ നമ്മുടെ അമലുകളുടെ പ്രതിഫലങ്ങളെ പ്രതികൂലമായി ബാധിക്കും.അല്ലാഹു പറയുന്നു: . (إنما المؤمنون إخوة فأصلحوا بين أخويكم} [الحجرات (10) അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികൾ പരസ്‌പരം സഹോദരങ്ങളാണ്.അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ സന്ധിയുണ്ടാക്കുക.” [അൽ-ഹുജുറാത്ത്: 10].പരസ്‌പരം വിട്ടുനിൽക്കുന്നതും ബന്ധം മുറിക്കുന്നതും പിണങ്ങിക്കഴിയുന്നതും ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന സഹോദര്യം എന്ന മഹനീയമായ ആശയത്തിന് വിരുദ്ധമാണ

: 2( ولا تعاونوا على الإثم والعدوان [المائدة “പാപത്തിലും അതിക്രമത്തിലും നിങ്ങൾ പരസ്‌പരം സഹായിക്കരുത്.” [അൽ-മാഇദ: 2] അഥവാ ശരിയായ ശറഇയ്യായ (മതപരമായ) കാരണങ്ങളില്ലാതെ ഒരു മുസ്ലിമിനെ മാറ്റി നിർത്തുന്നതും അവനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ” وَتَعَاوُنُهُمْ عَلَى الْإِثْمِ هُوَ أَنْ يُعِينَ بَعْضُهُمْ بَعْضًا عَلَى الظُّلْمِ وَالْمَعَاصِي وَتَرْكِ التَّوَاصُلِ “പാപത്തിൽ പരസ്‌പരം സഹായിക്കുക എന്നാൽ അക്രമം പ്രവർത്തിക്കാനും, അല്ലാഹുവിനെ വെല്ലുവിളിക്കാനും, ബന്ധങ്ങൾ വിച്ഛേദിക്കാനും (തർക്കു തവാസുൽ) പരസ്‌പരം തുണ നിൽക്കലാണ്.” nama فَالْمُعَاوَنَةُ عَلَى الْإِثْمِ هِيَ الْمُظَاهَرَةُ عَلَى الْمَعْصِيَةِ، وَمِنْ ذَلِكَ أَنْ : ) ” يَهْجُرَ الْمُؤْمِنُ أَخَاهُ فَيُعِينَهُ آخَرُ عَلَى ذَلِكَ الْهَجْرِ കാര്യങ്ങളിൽ പരസ്‌പരം പിന്തുണയ്ക്കലാണ്. ഒരു വിശ്വാസി തൻ്റെ സഹോദരനോട് പിണങ്ങുകയും (ഹിജ്റത്ത്), ആ പിണക്കം തുടരാൻ മറ്റൊരാൾ അവനെ സഹായിക്കുകയും ചെയ്യുന്നത് ഇതിൽ പെട്ടതാണ്.) പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ മുഅമിനീങ്ങൾ തമ്മിൽ പിണങ്ങിക്കഴിയുന്നതിനെ ശക്തമായ ഭാഷയിൽ നിരോധിക്കുന്നുണ്ട്. عن أنس – رضي الله عنه – قال: قال رسول الله – صلى الله عليه وسلم -: «لا تقاطعوا، ولا تدابروا، ولا تباغضوا، ولا تحاسدوا، وكونوا عباد الله إخوانا، ولا يحل لمسلم أن يهجر أخاه فوق ثلاث». متفق عليه അനസ് (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: “നിങ്ങൾ പരസ്പ‌രം ബന്ധം വിച്ഛേദിക്കരുത്, പിന്തിരിഞ്ഞു കളയരുത്, പരസ്‌പരം വിദ്വേഷം വെക്കരുത്, അസൂയപ്പെടരുത്. അല്ലാഹുവിൻ്റെ ദാസന്മാരേ, നിങ്ങൾ പരസ്പരം സഹോദരങ്ങളായിരിക്കുക. ഒരു മുസ്ലിമിന് തൻ്റെ സഹോദരനെ മൂന്ന് ദിവസത്തിലധികം വെടിഞ്ഞു നിൽക്കൽ അനുവദനീയമല്ല.” [ബുഖാരി, മുസ്ലിം] ഈ ഹദീസിൽ ബന്ധം മുറിക്കുന്നതിനും വെറുക്കുന്നതിനുമെതിരെയുള്ള ശക്തമായ താക്കീതുണ്ട്..

ഹാഫിള് ഇബ്‌നു അബ്ദിൽ ബർറ് ( ) തംഹീദ് എന്ന തൻറെ വിഖ്യാത ഗ്രന്ഥത്തിൽ ഈ ഹദീസിൻ്റെ വിശദീകരണത്തിൽ പറയുന്നു: فَمَنْ هَجَرَ أَخَاهُ لِغَيْرِ مَعْنَى دِينِي، بَلْ لِحَظِّ نَفْسِهِ، فَقَدْ عَصَى اللَّهَ وَرَسُولَهُ” സ്വന്തം താത്പര്യങ്ങൾക്കോ ഈഗോക്കോ വേണ്ടി ആരെങ്കിലും തൻ്റെ സഹോദരനെ വെടിഞ്ഞുനിന്നാൽ (പിണങ്ങിയാൽ) അവൻ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും ലംഘിച്ചിരിക്കുന്നു.”പിണക്കത്തിൽ കഴിയുന്ന രണ്ട് വിശ്വാസികളുടെ അമലുകൾ അല്ലാഹു പരിഗണിക്കുകയില്ല എന്നും അവർ തമ്മിൽ പിണക്കം മാറ്റാതെ എത്ര വലിയ അമലുകൾ ആണെങ്കിലും സ്വീകരിക്കപ്പെടുകയില്ല എന്നും നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറയുന്നു: عن أبي هريرة – رضي الله عنه – قال: قال رسول الله – صلى الله عليه وسلم -: «تعرض الأعمال في كل اثنين وخميس، فيغفر الله لكل امرئ لا يشرك بالله شيئا، إلا امرءا كانت بينه وبين أخيه شحناء، فيقول: اتركوا هذين حتى يصطلحا». رواه مسلم അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: “എല്ലാ തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയും കർമ്മങ്ങൾ അല്ലാഹുവിങ്കൽ ഹാജരാക്കപ്പെടുന്നു. അല്ലാഹുവിനോട് യാതൊന്നും പങ്കുചേർക്കാത്ത എല്ലാവർക്കും അല്ലാഹു അന്ന് പൊറുത്തുകൊടുക്കുന്നു; എന്നാൽ തൻ്റെ സഹോദരനുമായി ശത്രുതയിലുള്ള ഒരാൾക്കൊഴികെ. അപ്പോൾ (മലക്കുകളോട്) പറയപ്പെടും: ഇവർ രണ്ടുപേരും സന്ധിയാകുന്നത് വരെ ഇവരെ വിട്ടേക്കുക.” [മുസ്ലിം]

പരസ്‌പരം പിണങ്ങി നിൽക്കുന്നവർക്ക് കഠിനമായ താക്കീത് ഈ ഹദീസിലുണ്ട്.മാതാപിതാക്കളോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും നിസ്സാരമായ കാര്യങ്ങൾക്ക് പിണങ്ങി കഴിയുകയും എന്നാൽ പള്ളിയിൽ വരികയും നിസ്‌കരിക്കുകയും നല്ല പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നവരായ ആളുകൾ എത്ര വലിയ അബദ്ധത്തിൽ ആണുള്ളത് എന്ന് ഈ ഹദീസ് നമ്മെ ഓർമിപ്പിക്കുന്നു. നിങ്ങൾ തമ്മിൽ പിണക്കം ഉണ്ടാക്കുന്നത് പൈശാചികമായ പ്രവർത്തനമാണെന്നും യഥാർത്ഥത്തിൽ അവിടെ ജയിക്കുന്നത് പിശാച് ആണ് എന്നും നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്. عن جابر – رضي الله عنه – قال: سمعت رسول الله – صلى الله عليه وسلم – يقول: إن الشيطان قد أيس أن يعبده المصلون في جزيرة العرب، ولكن في التحريش بينهم». رواه مسلم ജാബിർ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) പറയുന്നത് ഞാൻ കേട്ടു: “അറേബ്യൻ ഉപദ്വീപിൽ നമസ്‌കരിക്കുന്നവർ തന്നെ ആരാധിക്കുമെന്ന കാര്യത്തിൽ പിശാച് നിരാശനായിരിക്കുന്നു. എങ്കിലും അവർക്കിടയിൽ കുഴപ്പങ്ങളുണ്ടാക്കുന്നതിൽ (അവൻ നിരാശനല്ല).” [മുസ്ലിം] ‘തഹ്‌രീഷ്’ എന്നാൽ നാശമുണ്ടാക്കലും, ഹൃദയങ്ങൾ മാറ്റുന്നതും, ബന്ധം മുറിക്കലുമാണ്. ഇത് പ്രവാചകരുടെ പ്രവചനത്തിന്റെ അത്ഭുതങ്ങളിൽ ഒന്നാണ്, കാരണം പ്രവാചകൻ പറഞ്ഞതുപോലെ തന്നെ പിന്നീട് സംഭവിക്കുകയുണ്ടായി. അവർക്കിടയിൽ തർക്കങ്ങളും വിദ്വേഷവും യുദ്ധങ്ങളും ഫിത്നകളും ഉണ്ടാക്കാൻ പിശാച് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.ഇന്നും അത് തുടരുന്നു. ആഗോളപരമായ ഒരു പ്രതിഭാസം എന്നതിനപ്പുറത്തേക്ക് നമ്മുടെയൊക്കെ വീടുകളിലും കുടുംബങ്ങളിലും എല്ലാം നിസ്സാര കാര്യങ്ങളിൽ പിണക്കം ഉണ്ടാക്കുന്ന വിഷയത്തിൽ പിശാച് വിജയിക്കുന്നുണ്ട്.

മൂന്നു ദിവസത്തേക്കാൾ കൂടുതൽ പിണങ്ങിക്കഴിയൽ : 1.നരക പ്രവേശനത്തിന് കാരണമാകുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞു: عن أبي هريرة – رضي الله عنه – قال: قال رسول الله – صلى الله عليه وسلم -: «لا يحل لمسلم أن يهجر أخاه فوق ثلاث، فمن هجر فوق ثلاث فمات دخل النار». رواه أبو داود بإسناد على شرط البخاري ومسلم അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: “ഒരു മുസ്ലിമിന് തന്റെ സഹോദരനെ മൂന്ന് ദിവസത്തിലധികം വെടിഞ്ഞുനിൽക്കൽ അനുവദനീയമല്ല. ആരെങ്കിലും മൂന്ന് ദിവസത്തിലധികം മിണ്ടാതിരിക്കുകയും ആ അവസ്ഥയിൽ മരിക്കുകയും ചെയ്‌താൽ അവൻ നരകത്തിൽ പ്രവേശിക്കും.” [അബൂദാവൂദ് ] ഇതിൽ കഠിനമായ താക്കീതുണ്ട്. പിണക്കം (ബന്ധം വിച്ഛേദിക്കൽ) വൻപാപങ്ങളിൽ ഒന്നാണെന്ന് ഇത് തെളിയിക്കുന്നു എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. മഹാനായ ഇമാം നവവി( റ )തൻ്റെ ഷറഹ് മുസ്ലീമിൽ രേഖപ്പെടുത്തി: قَالَ الْعُلَمَاءُ: فِي هَذَا الْحَدِيثِ تَحْرِيمُ الْهِجْرَانِ بَيْنَ الْمُسْلِمِينَ أَكْثَرَ مِنْ ثَلَاثِ لَيَالٍ، وَإِبَاحَتُهَا فِي الثَّلَاثِ فَمَا دُونَهَا، وَإِنَّمَا عُفِيَ عَنْهَا فِي الثَّلَاثِ لِأَنَّ الْآدَمِيَّ مَجْبُولٌ عَلَى الْغَضَبِ وَسُوءِ الْخُلْقِ وَنَحْوِ ذَلِكَ، فَسُومِحَ فِي ذَلِكَ الْقَدْرِ لِيَرْجِعَ وَيَزُولَ ذَلِكَ الْعَارِضُ “പണ്ഡിതന്മാർ പറയുന്നു: മുസ്ലിങ്ങൾക്കിടയിൽ മൂന്ന് രാത്രികളിൽ കൂടുതൽ പിണങ്ങിയിരിക്കുന്നത് ഈ ഹദീസ് ഹറാമാക്കുന്നു (നിഷിദ്ധമാക്കുന്നു). മൂന്ന് ദിവസവും അതിൽ താഴെയും ഇത് അനുവദനീയമാണ്. മനുഷ്യസഹജമായ ദേഷ്യവും സ്വഭാവത്തിലുള്ള മാറ്റങ്ങളും പരിഗണിച്ച്, അത് മാറിക്കിട്ടാനും പഴയ നിലയിലേക്ക് മടങ്ങാനും വേണ്ടിയാണ് ഈ മൂന്ന് ദിവസത്തെ ഇളവ് നൽകിയിരിക്കുന്നത്.” (ശറഹു മുസ്ല‌ിം) 2.കൊലപാതകത്തിന് സമമായ പാതകം عن أبي خراش حدرد بن أبي حدرد الأسلمي – رضي الله عنه – : أنه سمع النبي – صلى الله عليه وسلم – يقول: «من هجر أخاه سنة فهو كسفك دمه». رواه أبو داود بإسناد صحيح അബൂ ഖിറാഷ് (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ (സ) പറയുന്നത് അദ്ദേഹം കേട്ടു: “ആരെങ്കിലും തൻ്റെ സഹോദരനെ ഒരു വർഷം വെടിഞ്ഞുനിന്നാൽ അത് അവന്റെ രക്തം ചിന്തിയതിന് (കൊലപ്പെടുത്തിയതിന്) തുല്യമാണ്.” [അബൂദാവൂദ് ] ഒരു വർഷം ബന്ധം വിച്ഛേദിക്കുന്നവർക്കുള്ള വലിയ താക്കീതാണിത്. പാപത്തിന്റെ കാര്യത്തിൽ അത് കൊലപാതകത്തിന് തുല്യമാണ്. 3.സലാം മടക്കാത്തവൻ പാപിയാകും. عن أبي هريرة – رضي الله عنه -: أن رسول الله – صلى الله عليه وسلم – قال: «لا يحل لمؤمن أن يهجر مؤمنا فوق ثلاث، فإن مرت به ثلاث فليلقه فليسلم عليه، فإن رد عليه السلام فقد اشتركا في الأجر، وإن لم يرد عليه فقد باء بالإثم، وخرج المسلم من الهجرة». رواه أبو داود بإسناد حسن

അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: “ഒരു സത്യവിശ്വാസി മറ്റൊരു വിശ്വാസിയെ മൂന്ന് ദിവസത്തിലധികം വെടിയുന്നത് അനുവദനീയമല്ല. മൂന്ന് ദിവസം കഴിഞ്ഞാൽ അവൻ സഹോദരനെ കണ്ട് സലാം ചൊല്ലട്ടെ. അവൻ സലാം മടക്കിയാൽ പ്രതിഫലത്തിൽ ഇരുവരും പങ്കാളികളാകും. ഇനി അവൻ സലാം മടക്കിയില്ലെങ്കിൽ മടക്കാത്തവൻ പാപിയാകും, സലാം ചൊല്ലിയവൻ പിണക്കത്തിൻ്റെ കുറ്റത്തിൽ നിന്ന് മുക്തനാവുകയും ചെയ്യും.” [അബൂദാവൂദ് ) )0( : قال أبو داود: «إذا كانت الهجرة الله تعالى فليس من هذا في شيء പിണക്കങ്ങൾ അല്ലാഹുവിനു വേണ്ടിയാണെങ്കിൽ അത് ഈ നിരോധനത്തിൽ പെടില്ല.” ആദ്യം സലാം പറയുന്നതിൻ്റെ മഹത്വങ്ങൾ عن أبي أيوب – رضي الله عنه -: أن رسول الله – صلى الله عليه وسلم – قال: «لا يحل لمسلم أن يهجر أخاه فوق ثلاث ليال: يلتقيان، فيعرض هذا، ويعرض هذا، وخيرهما الذي يبدأ بالسلام». متفق عليه

അബൂ അയ്യൂബ് (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: “ഒരു മുസ്ലിമിന് തന്റെറെ സഹോദരനെ മൂന്ന് രാത്രികൾക്ക് അപ്പുറം വെടിഞ്ഞുനിൽക്കൽ അനുവദനീയമല്ല. അവർ രണ്ടുപേരും കണ്ടുമുട്ടുന്നു, അപ്പോൾ ഇയാൾ മുഖം തിരിക്കുന്നു, മറ്റെയാൾ അങ്ങോട്ടും മുഖം തിരിക്കുന്നു. സലാം കൊണ്ട് തുടങ്ങുന്നവനാണ് അവരിൽ ഉത്തമൻ.” [ബുഖാരി, മുസ്ലിം] عَنْ أَبِي أُمَامَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِنَّ أَوْلَى النَّاسِ بِاللَّهِ مَنْ بَدَأَهُمْ بِالسَّلَامِ അബൂ ഉമാമ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: “മനുഷ്യരിൽ അല്ലാഹുവിനോട് ഏറ്റവും അടുത്തവൻ (അവൻ്റെ കരുണക്ക് ഏറ്റവും അർഹൻ) അവരോട് സലാം കൊണ്ട് തുടങ്ങുന്നവനാണ്.” (സുനൻ അബൂദാവൂദ് ) عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «الْبَادِئُ بِالسَّلَامِ بَرِيءٌ مِنَ الْكِبْرِ അർത്ഥം: ജാബിർ ബിൻ അബ്ദില്ല (റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: “സലാം കൊണ്ട് തുടങ്ങുന്നവൻ അഹങ്കാരത്തിൽ നിന്ന് മുക്തനാണ്.”(ബൈഹഖി, ശുഅബുൽ ഈമാൻ)പിണക്കം എന്നത് രണ്ട് ഹൃദയങ്ങൾക്കിടയിൽ പിശാച് പണിയുന്ന മതിലാണ്. സലാം എന്നത് ആ മതിലിനെ തകർക്കുന്ന ചുറ്റികയാണ്. ആരാണോ ആദ്യം സലാം പറയുന്നത്, അവനാണ് ആ യുദ്ധത്തിൽ വിജയിക്കുന്നത്. കാരണം അവൻ തന്റെ അഹങ്കാരത്തെ (Ego) തോൽപ്പിച്ചിരിക്കുന്നു.” വിട്ടുവീഴ്ച‌ ചെയ്യൽ വിട്ടുവീഴ്ച‌ ചെയ്യുന്നവൻ അല്ലാഹുവിൻറെ അടുക്കൽ ഉയർന്ന പദവികൾ കരസ്ഥമാക്കുന്നു. പിണക്കങ്ങൾ ഉണ്ടാകുമ്പോൾ സ്വന്തം ഭാഗത്ത് ന്യായമുള്ളതിനോടൊപ്പം തന്നെ വിട്ടുവീഴ്‌ച ചെയ്യുകയും പിണക്കം മാറ്റുവാൻ മുൻകൈയെടുക്കുകയും ചെയ്യുന്നത് അല്ലാഹുവിൻറെ അടുക്കൽ വലിയ സ്ഥാനമുള്ള പ്രവർത്തനമാണ്. വിട്ടുവീഴ്‌ച ചെയ്യുന്നത് ദീനിൽ വലിയ പ്രാധാന്യമുള്ള അമലാണ്.നബി സല്ലല്ലാഹു അലൈഹിവസല്ലം പറയുന്നു: عن أبي هريرة رضى الله عنه، عن رسول الله صلى الله عليه وسلم قال: «ما نقصت صدقة من مال، وما زاد الله عبدا بعفو إلا عزا، وما تواضع أحد لله إلا رفعه الله». رواه مسلم

അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: “ദാനം ചെയ്യുന്നത് കൊണ്ട് സമ്പത്ത് കുറയുകയില്ല. മാപ്പ് നൽകുന്ന ദാസന് അല്ലാഹു അന്തസ്സല്ലാതെ വർദ്ധിപ്പിക്കുകയില്ല. അല്ലാഹുവിനു വേണ്ടി വിനയം കാണിക്കുന്നവനെ അല്ലാഹു ഉയർത്തുക തന്നെ ചെയ്യും.” [മുസ്ലിം] വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു: الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۚ وَاللَّهُ يُحِبُّ الْمُحْسِنِينَ “സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ചെലവഴിക്കുന്നവരും, കോപം ഒതുക്കിവെക്കുന്നവരും, മനുഷ്യർക്ക് വിട്ടുവീഴ്‌ച ചെയ്യുന്നവരുമത്രെ അവർ (സൂക്ഷ്‌മശാലികൾ). അത്തരം സൽക്കർമ്മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു.” (സൂറത്ത് ആലു ഇംറാൻ: 134) خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ “നീ വിട്ടുവീഴ്ച്‌ച സ്വീകരിക്കുക, നന്മ കല്‌പിക്കുക, വിവരദോഷികളെ അവഗണിക്കുകയും ചെയ്യുക.” [സൂറത്ത് അൽ-അഅ്റാഫ്: 199] وَلْيَعْفُوا وَلْيَصْفَحُوا أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۖ وَاللَّهُ غَفُورٌ رَّحِيمٌ “അവർ മാപ്പുനൽകുകയും വിട്ടുവീഴ്‌ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” [സൂറത്ത് അന്നൂർ: 22] عن معاذ بن أنس رضي الله عنه أن النبي صلى الله عليه وسلم قال: «مَنْ كَظَمَ غَيْظًا وَهُوَ قَادِرٌ عَلَى أَنْ يُنْفِذَهُ، دَعَاهُ اللَّهُ عَزَّ وَجَلَّ عَلَى رُؤُوسِ الْخَلَائِقِ يَوْمَ الْقِيَامَةِ حَتَّى يُخَيِّرَهُ اللَّهُ مِنَ الْحُورِ مَا شَاءَ». رواه أبو داود والترمذي മുആദ് ബിൻ അനസ് (റ) വിൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: “ഒരാൾക്ക് തന്റെ കോപം തീർക്കാൻ (പ്രതികാരം ചെയ്യാൻ) കഴിവുണ്ടായിട്ടും അത് നിയന്ത്രിക്കുകയാണെങ്കിൽ, ഖിയാമത്ത് നാളിൽ അല്ലാഹു അവനെ സൃഷ്ടികളുടെ മുന്നിൽ വെച്ച് വിളിക്കുകയും സ്വർഗ്ഗകന്യകമാരിൽ നിന്ന് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാൻ അനുവാദം നൽകുകയും ചെയ്യും.” [അബൂദാവൂദ്, തിർമിദി]

ഹുസൈൻ (റ) വിൻ്റെ കൊച്ചു മകൻ്റെ മാതൃക (ഇമാം സൈനുൽ ആബിദീൻ) ഇമാം സൈനുൽ ആബിദീൻ (റ) വിൻ്റെ വീട്ടിൽ നടന്ന ഒരു സംഭവമുണ്ട്. അദ്ദേഹത്തിൻ്റെ ഭൃത്യൻ ഭക്ഷണം വിളമ്പുന്നതിനിടയിൽ അബദ്ധത്തിൽ ചൂടുള്ള പാത്രം അദ്ദേഹത്തിന്റെ തലയിൽ വീഴുകയും മുറിവേൽക്കുകയും ചെയ്‌തു. ഭയന്നുപോയ ആ ഭൃത്യൻ ഉടനെ ഖുർആനിലെ ഈ വചനം ഓതി: “കോപം ഒതുക്കിവെക്കുന്നവർ…” (bi ) ഇമാം പറഞ്ഞു: “ശരി, ഞാൻ എൻ്റെ കോപം ഒതുക്കിയിരിക്കുന്നു.”ഭൃത്യൻ അടുത്ത വചനം ഓതി: ” ” )والعافينَ عَنِ النَّاسِ ഇമാം പറഞ്ഞു: “ശരി, ഞാൻ നിനക്ക് മാപ്പുനൽകിയിരിക്കുന്നു.” ഭൃത്യൻ വചനം പൂർത്തിയാക്കി:”സൽക്കർമ്മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു.” (L )അപ്പോൾ ഇമാം പറഞ്ഞു: “നീ അല്ലാഹുവിൻ്റെ പ്രീതിക്കായി ഇന്ന് മുതൽ സ്വതന്ത്രനാണ്, പൊയ്കൊള്ളുക.” തന്നെ വേദനിപ്പിച്ചവനോട് പ്രതികാരം ചെയ്യാൻ അധികാരമുണ്ടായിട്ടും, അല്ലാഹുവിനെ ഓർത്ത് അവനെ വെറുതെ വിടുക മാത്രമല്ല മാന്യമായി ആദരിക്കുക കൂടി ചെയ്‌തു. വിട്ടുവീഴ്‌ച എന്നത് ദുർബലതയല്ല, മറിച്ച് ശക്തമായ മനസ്സിൻ്റെ അടയാളമാണ്. മറ്റുള്ളവർക്ക് മാപ്പ് നൽകുന്നതിലൂടെ നമ്മുടെ മനസ്സിന് സമാധാനം ലഭിക്കുമെന്നു മാത്രമല്ല, അല്ലാഹുവിൻ്റെ പക്കൽ വലിയ പ്രതിഫലത്തിന് നാം അർഹരാവുകയും ചെയ്യുന്നു. എത്ര തവണ ഞാൻ മാപ്പ് ചെയ്യണമെന്ന് ചോദിക്കുന്ന ഒരു സഹാബിയോട് നബി തങ്ങൾ പറയുന്ന മറുപടി :: عن عبد الله بن عمر رضي الله عنهما قال: جاء رجل إلى النبي صلى الله عليه وسلم فقال: يا رسول الله، كم نعفو عن الخادم فصمت، ثم أعاد عليه الكلام، فصمت، فلما كان في الثالثة قال: «اعْفُوا عَنْهُ فِي كُلِّ يَوْمٍ سَبْعِينَ مَرَّةً». رواه أبو داود

ഉമർ (റ) വിൽ നിന്ന് നിവേദനം: ഒരാൾ പ്രവാചകനോട് ചോദിച്ചു: “അല്ലാഹുവിൻ്റെ റസൂലേ, സേവകന് എത്ര തവണ ഞാൻ മാപ്പ് നൽകണം?” പ്രവാചകൻ മൗനം പാലിച്ചു. മൂന്നാം തവണ ചോദിച്ചപ്പോൾ പ്രവാചകൻ പറഞ്ഞു: “ഓരോ ദിവസവും എഴുപത് തവണ അവന് വിട്ടുവീഴ്‌ച ചെയ്യുക.” [അബൂദാവൂദ്] ത്വാഇഫിലെ ജനങ്ങൾ പ്രവാചകനെ കല്ലെറിഞ്ഞ് മുറിവേൽപ്പിച്ചപ്പോൾ, മലക്കുകളുടെ തലവൻ വന്ന് ആ മലകൾക്കിടയിൽ അവരെ തകർക്കട്ടെ എന്ന് ചോദിച്ചപ്പോൾ ) ( »بل أرجو أن يخرج الله من أصلابهم من يعبد الله وحده لا يشرك به شيئاً “വേണ്ട, അവരുടെ സന്തതി പരമ്പരകളിൽ നിന്ന് അല്ലാഹുവെ മാത്രം ആരാധിക്കുന്ന ഒരു തലമുറ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” [ബുഖാരി] വിട്ടുവീഴ്‌ച എന്ന ഗുണം ജീവിതത്തിൽ പകർത്തുമ്പോൾ അത് നമ്മുടെ ഹൃദയത്തിന് ഭാരമില്ലാതാക്കുകയും പരലോകത്ത് ഉന്നതമായ പദവികൾ നൽകുകയും ചെയ്യുന്നു. മക്ക വിജയവേളയിലെ പ്രവാചക മാതൃക: മക്ക കീഴടക്കിയ ദിവസം, തന്നെയും അനുചരന്മാരെയും വർഷങ്ങളോളം ദ്രോഹിച്ച ഖുറൈശികളോട് പ്രവാചകൻ (സ) ചോദിച്ചു: “ഞാൻ നിങ്ങളോട് എന്ത് ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത്?” അവർ പറഞ്ഞു: “താങ്കൾ മാന്യനായ സഹോദരനാണ്.” അപ്പോൾ ) ( ( 20 »اذْهَبُوا فَأَنْتُمُ الطَّلَقَاءُ« “നിങ്ങൾ പൊയ്കെ‌ാള്ളുക, നിങ്ങൾ സ്വതന്ത്രരാണ്.” (അതായത്, ഞാൻ നിങ്ങൾക്ക് മാപ്പുനൽകിയിരിക്കുന്നു). [ബൈഹഖി]

തൻറെ കയ്യിൽ സർവ്വവിധ സന്നാഹങ്ങളും എത്തിയപ്പോഴും മാപ്പു ചെയ്യുന്ന പ്രവാചകരുടെ സ്വഭാവ സവിശേഷത നമുക്ക് ഈ സംഭവങ്ങളിൽ മനസ്സിലാക്കാൻ കഴിയും. ഇമാം ഇബ്‌നുൽ ഖയ്യിം ( റ) പറയുന്നു gall “തൻ്റെ സഹോദരന് മാപ്പ് നൽകുന്നതും വിട്ടുവീഴ്ച്‌ച ചെയ്യുന്നതും ഒരു സത്യവിശ്വാസിയുടെ പ്രധാന സ്വഭാവത്തിൽ പെട്ടതാണ്. (ജീവിതം ചെറുതാണ്, കണ്ടുമുട്ടലുകൾ കുറവാണ്, അതിനാൽ അത് പിണക്കത്തിൽ പാഴാക്കരുത്.) നമ്മുടെ ബന്ധങ്ങൾ ‘ഗ്ലാസ്സ്’ പോലെയാണ്. ഒരിക്കൽ ഉടഞ്ഞാൽ ഒട്ടിക്കാൻ പ്രയാസമാണ്. എന്നാൽ വിട്ടുവീഴ്‌ച എന്ന പശ കൊണ്ട് നമുക്ക് ആ വിള്ളലുകൾ മാറ്റാൻ കഴിയും. ബന്ധങ്ങൾ മുറിക്കുന്നത് എളുപ്പമാണ്, എന്നാൽ അത് ചേർത്ത് വെക്കുന്നതിലാണ് യഥാർത്ഥ മാന്യത. നമ്മുടെ ജനാസകൾക്ക് മുന്നിൽ നിന്ന് മറ്റുള്ളവർ ‘അയാൾ നല്ലവനായിരുന്നു’ എന്ന് പറയുന്നതിനേക്കാൾ എത്രയോ മഹത്തരമാണ്, നാം ജീവിച്ചിരിക്കുമ്പോൾ നമ്മെ വേദനിപ്പിച്ചവർക്ക് ‘ഞാൻ നിനക്ക് മാപ്പ് നൽകിയിരിക്കുന്നു’ എന്ന് പറഞ്ഞ് കൈകൊടുക്കുന്നത്.

ഈ ലോകം വിട്ടുപോകുമ്പോൾ ആരുടെയും ഹൃദയത്തിൽ നമ്മെക്കുറിച്ച് ഒരു പോറൽ പോലും ബാക്കിയുണ്ടാകരുത്. അത് മാത്രമാണ് യഥാർത്ഥ വിജയം.” കുരിശുയുദ്ധ കാലത്ത് മുസ്ലീങ്ങളുടെ വലിയ ശത്രുവായിരുന്ന ഇംഗ്ലണ്ട് രാജാവ് റിച്ചാർഡ് (Richard the Lionheart) യുദ്ധക്കളത്തിൽ വെച്ച് രോഗബാധിതനായി. തന്റെ കൊടിയ ശത്രു മരിക്കാൻ പോകുകയാണെന്ന് അറിഞ്ഞപ്പോൾ സലാഹുദ്ദീൻ അയ്യൂബി ചെയ്തത് സന്തോഷിക്കുകയല്ല. പകരം: അദ്ദേഹം തന്റെ കൊട്ടാരത്തിലെ ഏറ്റവും മികച്ച ഡോക്ടറെ റിച്ചാർഡിൻ്റെ അടുത്തേക്ക് അയച്ചു.മരുന്നും ഉന്മേഷം നൽകുന്ന പഴവർഗ്ഗങ്ങളും ശത്രുവിൻ്റെ പാളയത്തിലേക്ക് എത്തിച്ചുകൊടുത്തു.യുദ്ധക്കളത്തിൽ പോലും മാനുഷികതയ്ക്കും വിട്ടുവീഴ്‌യ്ക്കും സ്ഥാനമുണ്ടെന്നും, ശത്രുവിൻ്റെ വേദനയിൽ ആഹ്ല‌ാദിക്കരുത് എന്നും അദ്ദേഹം ലോകത്തെ പഠിപ്പിച്ചു.അടുത്ത കാലത്ത് അമേരിക്കയിൽ നടന്ന ശ്രദ്ധേയമായ ഒരുസംഭവം ഉണ്ട്. ഒരു മോഷണശ്രമത്തിനിടയിൽ ഡോക്ടർ അബ്ദുന്നാസറിൻ്റെ മകൻ കൊല്ലപ്പെട്ടു. കൊലയാളിയെ കോടതിയിൽ ഹാജരാക്കി. വധശിക്ഷയോ വലിയ ശിക്ഷയോ പ്രതീക്ഷിച്ചിരുന്ന ആ കൊലയാളിക്ക് മുന്നിൽ ഡോക്ടർ അബ്ദുന്നാസർ പറഞ്ഞത് ലോകത്തെ ഞെട്ടിച്ചു:”എൻ്റെ മകനെ എനിക്ക് തിരിച്ചു കിട്ടില്ല. പക്ഷേ, ഈ യുവാവിനെ ജയിലിലേക്ക് അയച്ചാൽ അവൻ്റെ ജീവിതം നശിച്ചുപോകും. ഇസ്ലാം എന്നെ പഠിപ്പിക്കുന്നത് വിട്ടുവീഴ്‌ചയാണ്. അതുകൊണ്ട് ഞാൻ ഇയാൾക്ക് മാപ്പുനൽകുന്നു.” കോടതിയിൽ വെച്ച് ആ പിതാവ് കൊലയാളിയായ യുവാവിനെ കെട്ടിപ്പിടിച്ചു. ആ രംഗം കണ്ട ജഡ്‌ജി പോലും കരഞ്ഞുപോയി. മാലിക്കിബ്‌നു ദീനാർ താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത് ഒരു ജൂതനായിരുന്നു താമസം. ആ ജൂതൻ തൻ്റെ വീട്ടിലെ മാലിന്യങ്ങൾ മനപ്പൂർവ്വം മാലിക്കിബ്‌നു ദീനാറിൻ്റെ വീടിൻ്റെ മുൻപിൽ കൊണ്ടിടുമായിരുന്നു. വർഷങ്ങളോളം ഇത് തുടർന്നു. മാലിക്കിബ്‌നു ദീനാർ ഒരിക്കൽ പോലും പരാതിപ്പെട്ടില്ല. ഒടുവിൽ രോഗബാധിതനായ ജൂതനെ കാണാൻ മാലിക് (റ) ചെന്നപ്പോൾ ജൂതൻ ചോദിച്ചു: “ഞാൻ ഇത്രയധികം ശല്യം ചെയ്‌തിട്ടും എന്തേ നിങ്ങൾ എന്നോട് ദേഷ്യപ്പെടാത്തത്?”അദ്ദേഹം പറഞ്ഞു: “എൻ്റെ മതം എന്നെ പഠിപ്പിക്കുന്നത് അയൽവാസിയോട് ക്ഷമിക്കാനാണ്.” ഇത് കേട്ട ജൂതൻ അപ്പോൾ തന്നെ ഇസ്ലാം സ്വീകരിച്ചു.

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടി 27 വർഷം ജയിലിൽ കിടന്ന വ്യക്തിയാണ് നെൽസൺ മണ്ടേല. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ ദ്രോഹിച്ചവരോട് പ്രതികാരം ചെയ്യാൻ അദ്ദേഹത്തിന് അവസരമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം തിരഞ്ഞെടുത്തത് ‘ക്ഷമ’യാണ്. അദ്ദേഹം പറഞ്ഞു: “ഞാൻ ജയിലിന്റെ പടിവാതിൽക്കൽ എത്തിയപ്പോൾ, എൻ്റെ ഉള്ളിലെ വെറുപ്പും വിദ്വേഷവും അവിടെ ഉപേക്ഷിച്ചില്ലെങ്കിൽ, ഞാൻ ഇന്നും ആ ജയിലിൽ തന്നെയായിരിക്കും എന്ന് എനിക്ക് തോന്നി.”‘As I walked out the door toward the gate that would lead to my freedom, I knew if I didn’t leave my bitterness and hatred behind, I’d still be in prison.””മഹത്തുക്കളുടെ ചരിത്രം പരിശോധിച്ചാൽ അവർ തങ്ങളെ വേദനിപ്പിച്ചവരുടെ നെഞ്ചിൽ മുറിവേൽപ്പിക്കുകയല്ല ചെയ്ത‌ത്, മറിച്ച് അവരുടെ ഹൃദയം കീഴടക്കുകയാണ് ചെയ്‌തത്. ഈ ചരിത്ര സംഭവങ്ങൾ നമുക്ക് നൽകുന്ന സന്ദേശം ഒന്നാണ്: വിട്ടുവീഴ്‌ച എന്നത് ദുർബലതയല്ല, മറിച്ച് മനുഷ്യത്വത്തിൻ്റെ ഏറ്റവും വലിയ വിജയമാണ്.” റമദാൻ വിട്ടുവീഴ്‌ചയുടെ മാസമാകട്ടെ – ആമീൻ

Similar Posts

  • ഇഅ്തികാഫ്

    ശരീഅത്തിന്റെ ഭാഷയിൽ അല്ലാഹുവെ മാത്രം ലക്ഷ്യം വെച്ച് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനെയാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. ഇഷ്ടമുള്ള ഏതൊരു ആരാധനയിലും മുഴുകി അവിടെത്തന്നെ ഇരിക്കുക എന്നതാണ് ഇതിന്റെ സാരം. മറ്റൊന്നിനും വിട്ടുകൊടുക്കാതെ സ്വയം സമർപ്പിക്കുക, ഒരിടത്ത് ഉറച്ചുനിൽക്കുക, വിട്ടുപിരിയാതെ കൂടെയുണ്ടാവുക എന്നൊക്കെയാണ് ഈ പദത്തിന്റെ ഭാഷാർത്ഥം. ദുന്യവിയായ (ഭൗതികമായ) സാഹചര്യങ്ങളിൽ നിന്നും വിട്ട് അല്ലാഹുവിലേക്ക് ചേർന്ന് നിൽക്കുക എന്നതാണ് ഈ ഇബാദത്തിന്റെ പൊരുൾ. ദുനിയാവിന്റെ ബഹളങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും തന്റെ മനസ്സിനെ മോചിപ്പിച്ച്, അല്ലാഹുവിലേക്ക് മാത്രം ചേർത്തുനിർത്താനായി…

  • റമദാനും കുടുംബബന്ധം ചേർക്കലും

    വിശുദ്ധ ഖുർആനിലെ നിരവധി ആയത്തുകളിലൂടെയും പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ നൂറുകണക്കിന് ഹദീസുകളിലൂടെയും ദീനുൽ ഇസ്ലാം നിഷ്കർഷിക്കുന്ന വളരെ സുപ്രധാനമായ ഒരു അമലാണ് കുടുംബബന്ധം ചേർക്കൽ. ഒരു മനുഷ്യന്റെ ഐഹിക ജീവിതത്തിന്റെയും പാരത്രിക ജീവിതത്തിന്റെയും വിജയത്തിന്റെ വിവിധ കാരണങ്ങളെ കുടുംബബന്ധം ചേർക്കുന്നതുമായി അല്ലാഹു ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാകുന്നത് അല്ലാഹുവിന്റെ റഹ്മത്തിൽ നിന്ന് ദൂരത്താകുവാൻ കാരണമാവുകയും പരലോകത്ത് പരാജയപ്പെടുന്നതിന് നിമിത്തമാവുകയും ചെയ്യും. കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തികൾ അടങ്ങുന്ന സമൂഹം ഒരു ശക്തമായ കോട്ട പോലെയായിരിക്കും. അത്തരം സമൂഹത്തിൽ…

  • റമദാൻ: ക്ഷമയുടെ വസന്തകാലം

    സൽസ്വഭാവങ്ങളുടെയെല്ലാം ആധാരശിലയാണ് ക്ഷമ അഥവാ ‘സ്വബർ’. ദുസ്വഭാവങ്ങളിൽ നിന്നുള്ള മോചനവും മനോനിയന്ത്രണവുമാണത്. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ട്, അനിഷ്ടകരമായ കാര്യങ്ങളിൽ നിന്ന് മനസ്സിനെയും നഫ്സിനെയും തളച്ചിടുകയും തന്നിഷ്ടങ്ങളിൽ നിന്ന് അതിനെ തടയുകയും ചെയ്യുന്നതിനെയാണ് ക്ഷമ എന്ന് വിളിക്കുന്നത്. ഇത് പ്രധാനമായും മൂന്ന് കാര്യങ്ങളെ ഉൾക്കൊള്ളുന്നു: അല്ലാഹുവെ അനുസരിക്കുന്നതിലെ ക്ഷമ, പാപങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്നതിലെ ക്ഷമ, അല്ലാഹു നിശ്ചയിച്ച വേദനാജനകമായ തീരുമാനങ്ങളിൽ പതറാത്ത ക്ഷമ. ഈ മൂന്ന് കാര്യങ്ങളിലൂടെയല്ലാതെ ഒരു വ്യക്തിയുടെ ദീനീബോധം പൂർണ്ണമാകില്ല: റമദാൻ: ക്ഷമയുടെ വിദ്യാലയം…

  • തൗബയും അതിന്റെ പ്രാധാന്യവും

    1. മനുഷ്യസഹജമായ വീഴ്ചകളും തൗബയും 2. ഖുർആനിലെ തൗബയുടെ പ്രാധാന്യം 3. അല്ലാഹുവിൻ്റെ സ്നേഹവും വാഗ്ദാനങ്ങളും 4. പ്രവാചകന്മാരുടെ തൗബ ഖുർആനിൽ വിവിധ പ്രവാചകന്മാർ നടത്തിയ പശ്ചാത്താപങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്: 5. തൗബയുടെ ഗുണഫലങ്ങൾ പശ്ചാത്താപം പരലോക വിജയം മാത്രമല്ല, ഇഹലോകത്ത് താഴെ പറയുന്ന അനുഗ്രഹങ്ങൾക്കും കാരണമാകുന്നു:

  • നിയ്യത്ത്

    ആമുഖം: മുഅ്മിനീങ്ങളെ, ഒരു മനുഷ്യന്റെ കർമ്മങ്ങൾ അല്ലാഹുവിന്റെ സന്നിധിയിൽ സ്വീകരിക്കപ്പെടാനുള്ള പ്രഥമവും പ്രധാനവുമായ നിബന്ധനയാണ് ‘നിയ്യത്ത്’ അഥവാ ഉദ്ദേശശുദ്ധി. നാം എടുക്കുന്ന നോമ്പ് വെറും പട്ടിണിയാണോ അതോ ആരാധനയാണോ എന്ന് നിശ്ചയിക്കുന്നത് നമ്മുടെ ഹൃദയമാണ്. ഇഹലോകത്ത് നാം ചെയ്യുന്ന എത്ര ചെറിയ കർമ്മവും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചാണെങ്കിൽ അത് പർവ്വത സമാനമായ പ്രതിഫലം നൽകുന്നവയായി മാറും.” ​ഖുർആൻ സൂക്തങ്ങൾ  ​وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ (സൂറത്തുൽ ബയ്യിന:…

  • സകാത്ത് 

    വിശുദ്ധ ഇസ്ലാമിൻ്റെ ഫർളുകളിൽ പ്രധാനപ്പെട്ടതാണ് സക്കാത്ത്.അല്ലാഹു നമുക്ക് നൽകിയ സാമ്പത്തികമായ അനുഗ്രഹങ്ങളിൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്ന ഇബാദത്താണ് സക്കാത്ത് എന്നത്. നിസ്‌കാരം ഏത് പ്രകാരം നിർബന്ധമാണോ അതേപോലെതന്നെ ഫർളായ ഗണത്തിൽ വരുന്ന ഇബാദത്താണ് സക്കാത്ത്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം തൻറെ പ്രസിദ്ധമായ ഹദീസിൽ പഠിപ്പിക്കുന്നു. … بني الإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهَ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ കാര്യങ്ങളിന്മേലാണ് ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: അല്ലാഹു അല്ലാതെ…

Leave a Reply

Your email address will not be published. Required fields are marked *