സാഹോദര്യത്തിന്റെ മാസം

മുഅ്മിനീങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ ബന്ധം ആദർശ പരമായ സാഹോദര്യമാണ്. മുസ്ലിമീങ്ങൾ വിവിധ രാജ്യക്കാരാണെങ്കിലും വ്യത്യസ്‌ത വംശങ്ങളിലും ഗോത്രങ്ങളിലും പെട്ടവരുമാണെങ്കിലും ഈ ബന്ധം അവരെ പരസ്പ്‌പരം ഒന്നിപ്പിക്കുന്നു. പരസ്‌പരബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുകയും ഊഷ്‌മളമാക്കുകയും ചെയ്യേണ്ട വിശുദ്ധമായ മാസമാണ് റമദാൻ. നോമ്പിലൂടെയും ദാനധർമ്മങ്ങളിലൂടെയും ഇഫ്‌താറിലൂടെയും എല്ലാം സാഹോദര്യം നിലനിർത്താനുള്ള വിവിധ സാഹചര്യങ്ങളെ അല്ലാഹു റമളാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
സാഹോദര്യത്തിന്റെ പ്രാധാന്യം
[إِنَّمَا الْمُؤْمِنُونَ إِخْوَةٌ} [الحجرات: :10 (സഹോദരങ്ങളാണ്.) സാഹോദര്യത്തിന് അതിർവരമ്പുകൾ ഇല്ല എന്നും വംശ വർണ്ണ വൈവിധ്യങ്ങളോ കുടുംബ പരിഗണനകളോ ഒന്നും പരസ്പരമുള്ള സാഹോദര്യത്തെ ഇല്ലാതാക്കുന്നവ ആകരുത് എന്നും ദീൻ പഠിപ്പിക്കുന്നു. നബി (സ) അരുളി:
أَلَا لَا فَضْلَ لِعَرَبِي عَلَى عَجَمِيٌّ، وَلَا لِعَجَمِيٌّ عَلَى عَرَبِي، وَلَا أَحْمَرَ عَلَى أَسودَ ، وَلَا أَسودَ عَلَى أَحْمَرَ إِلَّا بِالتَّقْوَى» അറിയുക, ഒരു അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ, ചുവന്നവന് കറുത്തവനേക്കാളോ, കറുത്തവന് ചുവന്നവനേക്കാളോ തഖ്‌വ (ഭയഭക്തി) കൊണ്ടല്ലാതെ യാതൊരു ശ്രേഷ്‌ഠതയുമില്ല.
ഇസ്‌ലാമിക സാഹോദര്യത്തിൻ്റെ ഊഷ്‌മളതയ്ക്ക് പരസ്പ്‌പരം പാലിക്കേണ്ട 6 കാര്യങ്ങളെ ദീൻ നമ്മെ ഉണർത്തുന്നു.
ഒന്ന്: ഒരു മുസ്ലീം തൻ്റെ സഹോദരന് സഹായിയും തുണയുമായിരിക്കണം.
അല്ലാഹു പറയുന്നു:
وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ} [المائدة: 2 (ധർമ്മനിഷ്‌ഠയിലും നിങ്ങൾ പരസ്പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ പരസ്‌പരം സഹായിക്കരുത്.)
അല്ലാഹു പറയുന്നു:
وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ} ) [وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ} [التوبة: 71 സത്യവിശ്വാസിനികളും പരസ്‌പരം മിത്രങ്ങളാണ്. അവർ നന്മ കൽപിക്കുകയും തിന്മയിൽ നിന്ന് വിലക്കുകയും ചെയ്യുന്നു…)
وَإِنِ اسْتَنْصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ} [الأنفال: 72: nama (മതകാര്യത്തിൽ അവർ നിങ്ങളോട് സഹായം തേടിയാൽ അവരെ സഹായിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്.)
അനസ് (റ) നിവേദനം ചെയ്യുന്ന ബുഖാരിയിലെ ഹദീസിൽ നബി (സ) പറഞ്ഞു:
عَنْ أَنَّسٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: انْصُرْ أَخَاكَ ظَالِمًا أَوْ مَظْلُومًا فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، أَنْصُرُهُ إِذَا كَانَ مَظْلُومًا، أَفَرَأَيْتَ إِذَا كَانَ ظَالِمًا كَيْفَ أَنْصُرُهُ؟ قَالَ: تَحْجُزُهُ أَوْ تَمْنَعُهُ مِنَ الظُّلْمِ، فَإِنَّ ذَلِكَ نَصْرُهُ അനസ് (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ ദൂതൻ (സ) പറഞ്ഞു: “നിൻ്റെ സഹോദരൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ അവനെ സഹായിക്കുക.” അപ്പോൾ ഒരാൾ ചോദിച്ചു: “അല്ലാഹുവിൻ്റെ ദൂതരേ, അവൻ അക്രമിക്കപ്പെട്ടവനാണെങ്കിൽ സഹായിക്കുന്നത് എങ്ങനെയെന്ന് എനിക്കറിയാം. എന്നാൽ അവൻ അക്രമിയാണെങ്കിൽ ഞാൻ എങ്ങനെയാണ് അവനെ സഹായിക്കുക?”നബി (സ) മറുപടി പറഞ്ഞു: “അവനെ അക്രമത്തിൽ നിന്ന് തടയുക (പിന്തിരിപ്പിക്കുക). അതാണ് അവനുള്ള സഹായം.” (ബുഖാരി, മുസ്ലിം).
ഈ ഹദീസുകളും പണ്ഡിത വചനങ്ങളും മുസ്ലിം സഹോദരങ്ങൾ തമ്മിലുള്ള പരസ്പര സഹായത്തിൻ്റെ പ്രാധാന്യത്തെയും അത് ഉപേക്ഷിക്കുന്നതിൻ് ഭവിഷ്യത്തുകളെയും കുറിച്ചാണ് ഉണർത്തുന്നത്.
ഒരു മുസ്ലിമായ സഹോദരനെ അവൻ്റെ അസാന്നിധ്യത്തിൽ സഹായിക്കുന്നത് പ്രത്യേകം പ്രതിഫലത്തിന് കാരണമാണ്.
” مَنْ نَصَرَ أَخاهُ بِظَهْرِ الغَيْبِ نَصَرَهُ الله في الدنيا والآخرة» അവന്റെ അഭാവത്തിൽ (അവൻ അറിയാതെ) സഹായിച്ചാൽ, അല്ലാഹു അവനെ ദുനിയാവിലും ആഖിറത്തിലും സഹായിക്കുന്നതാണ്.” (ഇമാം ബൈഹഖി)
ഇതിനെ വിശദീകരിച്ചുകൊണ്ട് മുല്ല അലി അൽ ഖാരി (റ) പറയുന്നു:
فإن لم ينصره وهو يقدر على نصره، أدركه الله أي عاقبه بسبب عدم نصره عند وجود قدرته في الدنيا» »”ഒരാൾക്ക് തൻ്റെ സഹോദരനെ സഹായിക്കാൻ സാധിക്കുമായിരുന്നിട്ടും അവൻ സഹായിച്ചില്ലെങ്കിൽ, അതിനുള്ള ശിക്ഷയായി അല്ലാഹു അവനെ ദുനിയാവിലും ആഖിറത്തിലും പിടികൂടുന്നതാണ് (ശിക്ഷിക്കുന്നതാണ്).”
ആവശ്യഘട്ടങ്ങളിലും മുസ്ലിമായ സഹോദരനെ സഹായിക്കാതിരിക്കുന്നതിൻ്റെ കൈവെടിയുന്നതിൻ്റെ ഗൗരവം പ്രവാചകർ പറയുന്നത് ശ്രദ്ധിക്കുക:
قال رسول الله صلى الله عليه وسلم: «ما من امرئ يخذل امرءا مسلما في موضع تنتهك فيه حرمته وينتقص فيه من عرضه إلا خذله الله في موطن يحب فيه نصرته، وما من امرئ ينصر مسلما في موضع ينتقص فيه من عرضه وينتهك من حرمته إلا نصره الله في موطن يحب نصرته അല്ലാഹുവിൻ്റെ റസൂൽ (സ) അരുളി: “ഒരു മുസ്ലിം അപമാനിക്കപ്പെടുകയോ അവന്റെ അഭിമാനത്തിന് ക്ഷതമേൽക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ മറ്റൊരു മുസ്ലിം അവനെ സഹായിക്കാതെ കൈവെടിയുകയാണെങ്കിൽ, സഹായിക്കപ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്ന ഒരിടത്ത് അല്ലാഹു അവനെ കൈവിടുന്നതാണ്. എന്നാൽ ഒരു മുസ്ലിം അപമാനിക്കപ്പെടുന്നിടത്ത് അവനെ സഹായിക്കുന്നവനെ, സഹായം ആവശ്യമായ സന്ദർഭത്തിൽ അല്ലാഹുവും സഹായിക്കുന്നതാണ്.”(അബൂദാവൂദ്, അഹമ്മദ്)
രണ്ടാമതായി: ഒരു മുസ്ലീം തന്റെ സഹോദരനെ ഒരു നിലയിലും അക്രമിക്കരുത്.
പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലം തൻറെ വിഖ്യാതമായ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞതായി അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു:
أَلَا إِنَّ اللَّهَ حَرَّمَ عَلَيْكُمْ دِمَاءَكُمْ، وَأَمْوَالَكُمْ، كَحُرْمَةِ يَوْمِكُمْ هَذَا، فِي بَلَدِكُمْ هَذَا، فِي شَهْرِكُمْ هَذَا» [3» (സാരം: അറിയുക, നിങ്ങളുടെ ഈ ദിവസത്തിന്, ഈ മാസത്തിന്, ഈ നാടിന് എത്രത്തോളം പവിത്രതയുണ്ടോ അതുപോലെ നിങ്ങളുടെ രക്തവും സ്വത്തും അല്ലാഹു പവിത്രമാക്കിയിരിക്കുന്നു (അവ ലംഘിക്കൽ നിഷിദ്ധമാണ്).
മുസ്ലീം റിപ്പോർട്ട് ചെയ്‌ത മറ്റൊരു ഹദീസിൽ നബി (സ) പറഞ്ഞു:
الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ، وَلَا يَخْذُلُهُ وَلَا يَحْقِرُهُ التَّقْوَى هَاهُنَا وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ، بِحَسْبِ امْرِئٍ مِنَ» الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ، دَمُهُ، وَمَالُهُ، وَعِرْضُهُ» [5 ( മുസ്ലീം മുസ്ലീമിൻ്റെ സഹോദരനാണ്. അവൻ അവനെ അക്രമിക്കരുത്, തരംതാഴ്ത്തരുത്, നിന്ദിക്കരുത്. തഖ്‌വ ഇവിടെയാണ് – നബി (സ) മൂന്നുതവണ തന്റെ നെഞ്ചിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു. തൻ്റെ മുസ്ലീം സഹോദരനെ നിന്ദിക്കുക എന്നത് ഒരാൾക്ക് തിന്മയായി തന്നെ മതിയാകും. ഒരു മുസ്ലീമിൻ്റെ രക്തവും സ്വത്തും അഭിമാനവും മറ്റൊരു മുസ്ലീമിന് നിഷിദ്ധമാണ്.)
ജനങ്ങളോട് അന്യായമായി അക്രമം കാണിക്കുന്നവർക്കുള്ള താക്കീതായി ഖുർആൻ പറയുന്നു:
إِنَّمَا السَّبِيلُ عَلَى الَّذِينَ يَظْلَمُونَ النَّاسَ وَيَبْغُونَ فِي الْأَرْضِ بِغَيْرِ الْحَقِّ أُولَئِكَ لَهُمْ عَذَابٌ أَلِيمٌ) [سورة الشورى:( 42]”ജനങ്ങളെ ദ്രോഹിക്കുകയും ഭൂമിയിൽ അന്യായമായി അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരെ മാത്രമാണ് നടപടിയെടുക്കേണ്ടത്. അത്തരക്കാർക്ക് വേദനയേറിയ ശിക്ഷയുണ്ട്.”
തന്നോട് നന്മ ചെയ്‌താൽ മാത്രമേ താൻ നന്മ ചെയ്യുകയുള്ളൂ എന്നും തന്നോട് അക്രമം കാണിച്ചാൽ താൻ തിരിച്ചും അക്രമം കാണിക്കും എന്ന് നിലപാട് ശരിയല്ല എന്ന് നബി തങ്ങൾ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. സാധാരണ നിലയിൽ മനുഷ്യരുടെ മനോഭാവം അങ്ങനെയാണ് ഉണ്ടാവേണ്ടത്:ഈ ഹദീസ് ശ്രദ്ധിക്കുക
وعن حذيفة رضي الله عنه قال: قال رسول الله صلى الله عليه وسلم: «لا تَكُونُوا إِمَّعَةً ، تَقُولُونَ: إِنْ أَحْسَنَ النَّاسُ أَحْسَنًا، وَإِنْ ظَلَمُوا ظَلَمْنَا، وَلَكِنْ وَطْنُوا أَنْفُسَكُمْ، إِنْ أَحْسَنَ النَّاسُ أَنْ تُحْسِنُوا، وَإِنْ أَسَاءُوا فَلَا تَظْلِمُوا» [رواه ചി)ഹുദൈഫ (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (സ) അരുളി: “നിങ്ങൾ ഒരു ‘ഇമ്മഅഃ’ (സ്വന്തമായി നിലപാടില്ലാത്തവൻ) ആകരുത്. അതായത്, ജനങ്ങൾ നന്മ ചെയ്‌താൽ ഞങ്ങളും നന്മ ചെയ്യും, അവർ അക്രമം കാണിച്ചാൽ ഞങ്ങളും അക്രമം ചെയ്യും എന്ന് പറയുന്നവരാകരുത്. മറിച്ച്, ജനങ്ങൾ നന്മ ചെയ്താൽ നിങ്ങളും നന്മ ചെയ്യാനും, അവർ തിന്മ ചെയ്‌താൽ നിങ്ങൾ അക്രമം പ്രവർത്തിക്കാതിരിക്കാനും നിങ്ങളുടെ മനസ്സിനെ പാകപ്പെടുത്തുക.”
ونادى رجل سليمان بن عبد الملك – وهو على المنبر : يا سليمان اذكر يوم الأذان، فنزل سليمان من على المنبر، ودعا بالرجل، فقال له: ما يوم الأذان؟ فقال: قال الله تعالى: (فَأَذَّنَ مُؤَذِّنٌ بَيْنَهُمْ أَن لَّعْنَةُ اللَّهِ عَلَى الظَّالِمِينَ) [سورة الأعراف: 44 മറ്റുള്ളവരോട് അക്രമം കാണിക്കL പരലോകത്ത് വലിയ നഷ്ടത്തിന് കാരണമാകും. ഒരിക്കൽ സുലൈമാൻ ബിൻ അബ്ദുൽ മലിക് മിമ്പറിൽ (പ്രസംഗപീഠത്തിൽ) ഇരിക്കുമ്പോൾ ഒരാൾ വിളിച്ചു പറഞ്ഞു: “ഓ സുലൈമാൻ, ആ വിളംബരത്തിൻ്റെ ദിവസത്തെക്കുറിച്ച് ഓർക്കുക!” ഉടൻ അദ്ദേഹം മിമ്പറിൽ നിന്നിറങ്ങി ആ മനുഷ്യനെ അരികിലേക്ക് വിളിച്ചു ചോദിച്ചു: “ഏതാണ് ആ വിളംബരത്തിൻ്റെ ദിവസം?” അദ്ദേഹം പറഞ്ഞു: അല്ലാഹു ഖുർആനിൽ പറഞ്ഞിരിക്കുന്നു: “അപ്പോൾ അവർക്കിടയിൽ വിളംബരക്കാരൻ ഇപ്രകാരം വിളിച്ചുപറയും: അക്രമികളുടെ മേൽ അല്ലാഹുവിൻ്റെ ശാപം ഉണ്ടാകട്ടെ.” (സൂറത്തുൽ അഅ്റാഫ്: 44).
മൂന്നാമതായി: പരസ്‌പരം കരുണ കാണിക്കുകയും സ്നേഹിക്കുകയും ചെയ്യുക..
നബി (സ) ഇതിന് നൽകിയ ഉദാഹരണം മനുഷ്യബന്ധങ്ങളിലെ ഏറ്റവും ഉത്തമമായ ഒന്നാണ്. ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത് ഹദീസിൽ നബി (സ) പറഞ്ഞു:
مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ» وَالْحُمَّى» [6 ( സത്യവിശ്വാസികൾ പരസ്പരം സ്നേഹിക്കുന്നതിലും കരുണ കാണിക്കുന്നതിലും അനുകമ്പ കാണിക്കുന്നതിലും ഒരു ശരീരം പോലെയാണ്. ശരീരത്തിലെ ഒരു അവയവത്തിന് വേദനിച്ചാൽ ശരീരം മുഴുവൻ ഉറക്കമൊഴിച്ചും പനി ബാധിച്ചും അതിനോട് പ്രതികരിക്കുന്നു.)
മറ്റൊരു ഹദീസിൽ നബി (സ) പറഞ്ഞു:
الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا» ( ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണ്, അതിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ ബലപ്പെടുത്തുന്നു.)
വിശ്വാസികളുടെ ഗുണവിശേഷങ്ങൾ പറയുന്ന സ്ഥലത്ത് അല്ലാഹു പറയുന്നു:
مُحَمَّدٌ رَّسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ) [سورة الفتح: 29) “മുഹമ്മദ് അല്ലാഹുവിൻ്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ സത്യനിഷേധികളോട് കർക്കശമായി പെരുമാറുന്നവരും അവർക്കിടയിൽ പരസ്‌പരം കാരുണ്യമുള്ളവരുമാകുന്നു.”
ഈ വിഷയത്തിൽ ഹൃദയസ്‌പൃക്കായ ഒരു സംഭവം കേൾക്കുക:
قَالَ أَبُو مَسْعُودٍ الْبَدْرِيُّ رضي الله عنه: كُنْتُ أَضْرِبُ غُلامًا لِي بِالسَّوْطِ، فَسَمِعْتُ صَوْتًا مِنْ خَلْفِي: “اعْلَمْ أَبَا مَسْعُودٍ، فَلَمْ أَفْهَمُ الصَّوْتَ مِنْ الْغَضَبِ. فَلَمَّا دَنَا مِنِّي إِذَا هُوَ رَسُولُ اللَّهِ صلى الله عليه وسلم، فَإِذَا هُوَ يَقُولُ: “اعْلَمْ أَبَا مَسْعُودٍ، اعْلَمْ أَبَا مَسْعُودٍ”. قَالَ: فَأَلْقَيْتُ السَّوْطَ مِنْ يَدِي، فَقَالَ: “اعْلَمْ أَبَا مَسْعُودٍ أَنَّ اللَّهَ أَقْدَرُ عَلَيْكَ مِنْكَ عَلَى هَذَا الْغُلَامِ”. فَقُلْتُ: لَا أَضْرِبُ مَمْلُوكًا بَعْدَهُ أَبَدًا. [رواه مسلم അബൂ മസ്ഊദ് അൽ ബദ്‌രി (റ) നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞാൻ എൻ്റെയൊരു അടിമയെ ചാട്ടവാറുകൊണ്ട് അടിക്കുകയായിരുന്നു (ഒരുപക്ഷേ അവൻ ചെയ്‌ത വലിയ തെറ്റ് കാരണമാകാം). അപ്പോൾ എന്റെ പിന്നിൽ നിന്ന് ഒരാൾ വിളിക്കുന്നത് ഞാൻ കേട്ടു: ‘അബൂ മസ്ഊദ്, മനസ്സിലാക്കുക!!. എന്നാൽ ദേഷ്യം കാരണം ആ ശബ്ദം ആരുടേതാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അദ്ദേഹം എന്റെ അടുത്തേക്ക് എത്തിയപ്പോൾ അത് അല്ലാഹുവിൻ്റെ റസൂൽ (സ) ആണെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു: ‘അബൂ മസ്ഊദ്, നീ അറിഞ്ഞുകൊള്ളുക! അബൂ മസ്ഊദ്, നീ അറിഞ്ഞുകൊള്ളുക!’. അപ്പോൾ ഞാൻ എന്റെറെ കയ്യിലുണ്ടായിരുന്ന ചാട്ടവാർ താഴെയിട്ടു. പ്രവാചകൻ (സ) പറഞ്ഞു: ‘അബൂ മസ്ഊദ്, നീ അറിഞ്ഞുകൊള്ളുക; നിനക്ക് ഈ ബാലന്റെ മേൽ എത്രത്തോളം അധികാരമുണ്ടോ അതിനേക്കാൾ വലിയ അധികാരം അല്ലാഹുവിന് നിൻ്റെ മേലുണ്ട്’. അപ്പോൾ ഞാൻ പറഞ്ഞു: ‘ഇനി മേലിൽ ഒരിക്കലും ഞാൻ ഒരു അടിമയെയും അടിക്കുകയില്ല.” (ഇമാം മുസ്ലിം)
നാലാമതായി: നിങ്ങൾ പരസ്‌പരം ഗുണകാംക്ഷയുള്ളവരാവുക (നസീഹത്ത്):
ഒരു മുസ്ലീം തൻ്റെ സഹോദരനെ ദീനിലും ദുനിയാവിലും ഗുണകാംക്ഷയോടെ ഉപദേശിക്കണം. വിവരമില്ലാത്തവനെ പഠിപ്പിക്കുക, നല്ല കാര്യങ്ങളിൽ ഉപദേശം നൽകുക, നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്യുക എന്നിവ ഇതിൽ പെടുന്നു.
ജരീർ (റ) പറയുന്നു:
بَايَعْتُ رَسُولَ اللَّهِ – صلى الله عليه وسلم – عَلَى إِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَالنُّصْحِ لِكُلِّ مُسْلِمٍ (നമസ്കാരം നിലനിർത്തുന്നതിനും സകാത്ത് നൽകുന്നതിനും എല്ലാ മുസ്ലീങ്ങളോടും ഗുണകാംക്ഷ കാണിക്കുന്നതിനും ഞാൻ അല്ലാഹുവിൻ് ദൂതനോട് കരാർ ചെയ്‌തു.)
ഈ ഗുണകാംക്ഷ തന്നെയാണ് സൂറത്തുൽ അസ്‌റിൽ പറഞ്ഞിട്ടുള്ള സത്യം കൊണ്ടുള്ള ഉപദേശവും. അല്ലാഹു പറയുന്നു:
وَالْعَصْرِ * إِنَّ الْإِنْسَانَ لَفِي خُسْرٍ * إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ} [العصر: 1 – 3](കാലം സാക്ഷി, തീർച്ചയായും മനുഷ്യൻ നഷ്ടത്തിലാണ്. വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും സത്യം കൊണ്ടും ക്ഷമ കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്‌തവരൊഴികെ.)
വിശുദ്ധ ഇസ്ലാമിൻറെ അന്തസത്ത എന്നാൽ ഗുണകാംക്ഷയാണ് എന്ന് പ്രവാചകൻ നമ്മളെ ഓർമിപ്പിക്കുന്നു
ثبت عن النبي صلى الله عليه وسلم أنه قال: «الدين النصيحة». قلنا: لمن؟ قال: «الله» ولكتابه ولرسوله ولأئمة المسلمين നബി (സ) അരുളി: “മതം എന്നാൽ ഗുണകാംക്ഷയാകുന്നു.” ഞങ്ങൾ ചോദിച്ചു: “ആരോടാണ്?” പ്രവാചകൻ പറഞ്ഞു: “അല്ലാഹുവിനോടും, അവന്റെ കിതാബിനോടും (ഖുർആൻ), അവൻ്റെ റസൂലിനോടും, മുസ്ലിം നേതാക്കളോടും, സാധാരണക്കാരായ മുസ്ലിംകളോടും.”(ഇമാം മുസ്ലിം)
അബുദ്ദർദാഅ് (റ) വിൻ്റെ വാക്കുകൾ :
يقول أبو الدرداء رضي الله عنه: إن شئتم لأنصحن لكم إن أحب عباد الله إلى الله الذين يحببون الله إلى عباده، ويحببون عباد الله إلى الله، ويسعون في الأرض بالنصيحة അബുദ്ദർദാഅ് (റ) പറഞ്ഞു: “നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് ഒരു ഉപദേശം നൽകാം. അല്ലാഹുവിൻ്റെ ദാസന്മാരിൽ അവന് ഏറ്റവും പ്രിയപ്പെട്ടവർ അല്ലാഹുവിനെ അവന്റെ ദാസന്മാർക്ക് പ്രിയപ്പെട്ടവനാക്കുന്നവരും, ദാസന്മാരെ അല്ലാഹുവിന് പ്രിയപ്പെട്ടവരാക്കുന്നവരും, ഭൂമിയിൽ ഗുണകാംക്ഷയോടെ സഞ്ചരിക്കുന്നവരുമാണ്.”
ഫുദൈൽ ബിൻ ഇയാദ് (റ) പറയുന്നു’:
ويقول الفضيل رحمه الله: ما أدرك من كان عندنا ما أدرك بكثرة صلاة وصيام، وإنما أدرك ذلك بسخاء الأنفس وسلامة الصدر والنصح للأمة “ഞങ്ങളുടെ ഇടയിലുള്ളവർ ഉന്നത സ്ഥാനങ്ങൾ നേടിയത് അധികമായ നിസ്കാരം കൊണ്ടോ നോമ്പ് കൊണ്ടോ അല്ല. മറിച്ച്, മനസ്സിന്റെ ഔദാര്യം കൊണ്ടും, ഹൃദയവിശുദ്ധി കൊണ്ടും, സമുദായത്തോടുള്ള ഗുണകാംക്ഷ കൊണ്ടുമാണ് അവർ ആ പദവികൾ നേടിയത്.”
അബൂബക്കർ സിദ്ദീഖ് (റ) സഹാബത്തിലെ ഏറ്റവും മഹത്വമുള്ളവരാണ് അതിൻറെ കാരണമായി ഇമാം മുസനി (റ) പറയുന്നു:
ويقول أبو بكر المزني رحمه الله: « ما فاق أبو بكر الصديق رضي الله عنه أصحاب رسول الله صلى الله بصلاة ولا صيام، ولكن بشيء كان في قلبه؛ قال ابن علية رحمه الله: والذي كان في قلبه الحب الله، والنصيحة للخلق അബൂബക്കർ അൽ മുസനി (റ) പറഞ്ഞു: “അബൂബക്കർ സിദ്ദീഖ് (റ) പ്രവാചക അനുചരന്മാരേക്കാൾ മുൻപന്തിയിലെത്തിയത് അധികമായ നിസ്കാരം കൊണ്ടോ നോമ്പ് കൊണ്ടോ ആയിരുന്നില്ല. മറിച്ച് അദ്ദേഹത്തിൻ്റെ ഹൃദയത്തിലുണ്ടായിരുന്ന ഒരു സവിശേഷ ഗുണം കൊണ്ടായിരുന്നു.” ഇബ് ഉലയ്യ (റ) വിശദീകരിച്ചു: “അദ്ദേഹത്തിൻ്റെ ഹൃദയത്തിലുണ്ടായിരുന്ന ആ ഗുണം അല്ലാഹുവിനോടുള്ള സ്നേഹവും സൃഷ്ടികളോടുള്ള ഗുണകാംക്ഷയുമായിരുന്നു.
അഞ്ചാമതായി: ഒരു മുസ്ലിമിന് മറ്റു മുസ്ലിമീങ്ങളോടുള്ള ബാധ്യതകൾ.
៣ ( ( :»حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌ (ഒരു മുസ്ലീമിന് മറ്റൊരു മുസ്ലീമിനോടുള്ള അവകാശങ്ങൾ ആറാണ്.) അവ ഏതാണെന്ന് ചോദിച്ചപ്പോൾ നബി (സ) പറഞ്ഞു:
إِذَا لَقِيتَهُ فَسَلَّمْ عَلَيْهِ، وَإِذَا دَعَاكَ فَأَجِبْهُ، وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ، وَإِذَا عَطَسَ فَحَمِدَ اللَّهَ فَشَمِّتُهُ، وَإِذَا مَرِضَ فَعُدْهُ، وَإِذَا» 9] (കണ്ടുമുട്ടുമ്പോൾ സലാം പറയുക, ക്ഷണിച്ചാൽ ഉത്തരം നൽകുക, ഉപദേശം തേടിയാൽ ഉപദേശിക്കുക, തുമ്മിയിട്ട് അല്ലാഹുവിനെ സ്തുതിച്ചാൽ (അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ) മറുപടി നൽകുക, രോഗിയായാൽ സന്ദർശിക്കുക, മരണപ്പെട്ടാൽ ജനാസയെ അനുഗമിക്കുക.)
قال رسول الله صلى الله عليه وسلم: «المسلمون تتكافأ دماؤهم يسعى بذمتهم أدناهم ويجير عليهم أقصاهم وهم يد على من سواهم يرد مشدهم على مضعفهم ومسرعهم على قاعدهم لا يقتل مؤمن بكافر ولا ذو عهد في عهده» [رواه أحمد ച.അല്ലാഹുവിൻ്റെ റസൂൽ (സ) അരുളി: “മുസ്‌ലിംകളുടെ രക്തം തുല്യമാണ് (അവർക്കിടയിൽ കുലമഹിമയോ സ്ഥാനമാനങ്ങളോ നോക്കി വിവേചനമില്ല). അവരിൽ ഏറ്റവും താഴ്ന്ന നിലയിലുള്ളവർ നൽകുന്ന അഭയവും (ബാധ്യതയും) എല്ലാവർക്കും ബാധകമാണ്. അവർക്കിടയിലെ ഏറ്റവും ദൂരെയുള്ളവർക്കും മറ്റൊരാൾക്ക് അഭയം നൽകാൻ അധികാരമുണ്ട്. അവർ മറ്റുള്ളവർക്കെതിരെ ഒരൊറ്റ കൈ പോലെ (ഐക്യമുള്ളവർ) ആകുന്നു. അവരിലെ ശക്തർ ദുർബലർക്കും, യുദ്ധരംഗത്തുള്ളവർ അവിടെ ഇല്ലാത്തവർക്കും (യുദ്ധമുതലുകൾ) വീതിച്ചു നൽകണം. ഒരു സത്യവിശ്വാസിയെ ഒരു സത്യനിഷേധിക്ക് പകരമായി കൊല്ലപ്പെടാവതല്ല, കരാറിലേർപ്പെട്ട ഒരാളെ അവന്റെ കരാർ കാലാവധി തീരുന്നതിന് മുമ്പ് വധിക്കാനും പാടില്ല.”
ആറാമതായി: തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുക.
ഈസാർ എന്ന് ഖുർആനിലും ഹദീസിലും വിശേഷിപ്പിക്കപ്പെട്ട ഈ മഹനീയ ഗുണം വിശ്വാസികൾക്കിടയിൽ ഉണ്ടാവേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ്.
നബി (സ) പറഞ്ഞു:
لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ» [10» ( തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലാരും പൂർണ്ണ വിശ്വാസിയാവുകയില്ല.))
മറ്റൊരു ഹദീസിൽ നബി (സ) പറഞ്ഞു:
دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ، كُلَّمَا دَعَا لِأَخِيهِ بِخَيْرٍ قَالَ الْمَلَكُ الْمُوَكَّلُ بِهِ» 13] « ( ഒരു മുസ്ലീം തൻ്റെ സഹോദരന് വേണ്ടി അവൻ ഇല്ലാത്തപ്പോൾ നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്. അവൻ്റെ തലക്കൽ ഒരു മലക്കുണ്ടാകും. തൻ്റെ സഹോദരന് വേണ്ടി നല്ലത് പ്രാർത്ഥിക്കുമ്പോഴെല്ലാം ആ മലക്ക് പറയും: ആമീൻ, നിനക്കും അത് പോലെ ലഭിക്കട്ടെ.)
ഖുർആനിൽ ഇപ്രകാരം കാണാം:
وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ} [الحشر: 10 ( അവർക്ക് ശേഷം വന്നവർ ഇപ്രകാരം പ്രാർത്ഥിക്കും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു വിദ്വേഷവും നീ ഉണ്ടാക്കരുതേ…)
നബി (സ) അരുളി:
مَنْ كَانَ فِي حَاجَةِ أَخِيهِ، كَانَ اللَّهُ فِي حَاجَتِهِ، وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً، فَرَّجَ اللَّهُ عَنْهُ كُرْبَةً مِنْ كُرُبَاتِ يَوْمِ الْقِيَامَةِ» وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ» [14 (സാരം: ആരെങ്കിലും തൻ്റെ സഹോദരൻ്റെ ആവശ്യത്തിൽ നിലകൊള്ളുന്നുവോ, അല്ലാഹു അവൻ്റെ ആവശ്യത്തിലും നിലകൊള്ളുന്നതാണ്. ആരെങ്കിലും ഒരു മുസ്ലീമിന്റെ ഒരു പ്രയാസം നീക്കിക്കൊടുക്കുന്നുവോ, അല്ലാഹു അന്ത്യനാളിലെ പ്രയാസങ്ങളിൽ നിന്ന് ഒരു പ്രയാസം അവന് നീക്കിക്കൊടുക്കും…)
ഇബ്‌നുൽ ഖയ്യിം (റഹ്) പറഞ്ഞു: വിശ്വാസികൾ തമ്മിലുള്ള ഐക്യദാർഢ്യം പലവിധമുണ്ട്: സമ്പത്ത് കൊണ്ടുള്ള ഐക്യദാർഢ്യം, സ്ഥാനം കൊണ്ടുള്ളത്, ശരീരം കൊണ്ടും സേവനം കൊണ്ടുമുള്ളത്, ഉപദേശവും മാർഗ്ഗനിർദ്ദേശവും കൊണ്ടുള്ളത്, അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും പാപമോചനം തേടുന്നതും, അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതും. ഈ ഐക്യദാർഢ്യം ഒരാളുടെ ഈമാനിന്റെ (വിശ്വാസത്തിൻ്റെ) അളവനുസരിച്ചായിരിക്കും. ഈമാൻ കുറയുമ്പോൾ ഇത് കുറയുന്നു, ഈമാൻ കൂടുമ്പോൾ ഇത് കൂടുന്നു. അല്ലാഹുവിൻ്റെ ദൂതൻ (സ) തൻ്റെ അനുചരന്മാരോട് ഇവയിലെല്ലാം ഏറ്റവും വലിയ ഐക്യദാർഢ്യം കാണിച്ച വ്യക്തിയായിരുന്നു. അതിനാൽ പ്രവാചകരുടെ അനുയായികൾ അദ്ദേഹത്തെ എത്രത്തോളം പിന്തുടരുന്നുവോ അതിനനുസരിച്ച് അവരിലും ഈ ഗുണമുണ്ടാകും.
അൻസാരികളുടെ (മദീനക്കാരുടെ) ത്യാഗമനോഭാവത്തെയും പരോപകാര താല്‌പര്യത്തെയും പ്രകീർത്തിക്കുന്ന ഖുർആൻ വചനവും അതിന്റെ പശ്ചാത്തലമായ ഹദീസും താഴെ നൽകുന്നു:
وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَى ) أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُولَئِكَ هُمُ الْمُفْلِحُونَ) [سورة الحشر : 9 “അവർക്ക് (മുഹാജിറുകൾക്ക്) മുമ്പായി മദീനയിൽ തന്നെ താമസം ഉറപ്പിക്കുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തവർക്കും (അൻസാറുകൾക്കും ഇതിൽ അവകാശമുണ്ട്). തങ്ങളിലേക്ക് ഹിജ്റ വന്നവരെ അവർ അവർക്ക് സ്നേഹിക്കുന്നു. (മുഹാജിറുകൾക്ക്) നൽകപ്പെട്ട കാര്യങ്ങളിൽ തങ്ങളുടെ മനസ്സുകളിൽ അവർ യാതൊരു അസൂയയും വെച്ചുപുലർത്തുന്നില്ല. തങ്ങൾക്ക് തന്നെ അത്യാവശ്യമുണ്ടെങ്കിൽ പോലും തങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ മുൻഗണന നൽകുന്നു. ആരെങ്കിലും തന്റെ മനസ്സിൻ്റെ പിശുക്കിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവോ അത്തരക്കാർ തന്നെയാണ് വിജയികൾ.”
ഈ ആയത്തിന്റെ പശ്ചാത്തലം:
روى البخاريُّ عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: أَتَى رَجُلٌ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: يَا رَسُولَ اللَّهِ أَصَابَنِي الْجَهْدُ، فَأَرْسَلَ إِلَى نِسَائِهِ فَلَمْ يَجِدُ عِنْدَهُنَّ شَيْئًا، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «أَلَا رَجُلٌ يُضَيِّفُهُ هَذِهِ اللَّيْلَةَ ، يَرْحَمُهُ اللَّهُ ؟ فَقَامَ رَجُلٌ مِنَ الْأَنْصَارِ فَقَالَ: أَنَا يَا رَسُولَ اللَّهِ، فَذَهَبَ إِلَى أَهْلِهِ فَقَالَ لِامْرَأَتِهِ: ضَيْفُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تَدَّخِرِيهِ شَيْئًا. قَالَتْ: وَاللَّهِ مَا عِنْدِي إِلَّا قُوتُ الصَّبْيَةِ. قَالَ: فَإِذَا أَرَادَ الصَّبْيَةُ الْعَشَاءَ فَنَوْمِيهِمْ وَتَعَالَيْ فَأَطْفِنِي السَّرَاجَ وَنَطْوِي بُطُونَنَا اللَّيْلَةَ. فَفَعَلَتْ ثُمَّ غَدَا الرَّجُلُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ: لَقَدْ عَجِبَ اللَّهُ عَزَّ وَجَلَّ أَوْ ضَحِكَ مِنْ فُلَانٍ وَفُلَانَةَ، فَأَنزَلَ اللَّهُ عَزَّ وَجَلَّ: (وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ) [رواه )അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: ഒരാൾ നബി (സ) യെ സമീപിച്ച് പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂലേ, എനിക്ക് കഠിനമായ വിശപ്പും പ്രയാസവും ബാധിച്ചിരിക്കുന്നു.” പ്രവാചകൻ തൻ്റെ ഭാര്യമാരുടെ അടുത്തേക്ക് ആളെ വിട്ടെങ്കിലും അവിടെയൊന്നും ഒന്നും കണ്ടെത്താനായില്ല. അപ്പോൾ പ്രവാചകൻ (സ) ചോദിച്ചു: “ഇന്ന് രാത്രി ഇദ്ദേഹത്തിന് ആതിഥ്യമരുളാൻ ആരുണ്ട്? അല്ലാഹു അവനോട് കരുണ കാണിക്കട്ടെ.” അപ്പോൾ അൻസാരികളിൽപ്പെട്ട ഒരാൾ എഴുന്നേറ്റ് പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂലേ, ഞാൻ ഏറ്റെടുക്കാം.” അദ്ദേഹം വീട്ടിൽ ചെന്ന് ഭാര്യയോട് പറഞ്ഞു: “ഇത് റസൂലുള്ളാഹിയുടെ അതിഥിയാണ്, ഉള്ളതൊന്നും മാറ്റിവെക്കാതെ ഇദ്ദേഹത്തിന് നൽകുക.” ഭാര്യ പറഞ്ഞു: “അല്ലാഹുവാണെ സത്യം, കുട്ടികൾക്കുള്ള ഭക്ഷണമല്ലാതെ മറ്റൊന്നും എൻ്റെ കയ്യിലില്ല.” അദ്ദേഹം പറഞ്ഞു: “കുട്ടികൾക്ക് രാത്രി ഭക്ഷണം വേണമെന്ന് തോന്നുമ്പോൾ അവരെ ഉറക്കിക്കൊള്ളുക. എന്നിട്ട് വിളക്ക് അണച്ച് നമ്മൾ ഇന്ന് രാത്രി പട്ടിണി കിടക്കുക (അതിഥിക്ക് ഭക്ഷണം നൽകുക).” അവർ അപ്രകാരം ചെയ്തു. പിറ്റേന്ന് രാവിലെ അദ്ദേഹം നബി (സ) യുടെ അടുത്തെത്തിയപ്പോൾ പ്രവാചകൻ പറഞ്ഞു: “ഇന്നലെ രാത്രി ഇന്ന ആൾ (ഭർത്താവ്) കാണിച്ച പ്രവർത്തിയിൽ അല്ലാഹു അത്ഭുതപ്പെടുകയും ചിരിക്കുകയും (സന്തോഷിക്കുകയും) ചെയ്തിരിക്കുന്നു.” തുടർന്നാണ് അല്ലാഹു ഈ വചനം അവതരിപ്പിച്ചത്: “തങ്ങൾക്ക് തന്നെ അത്യാവശ്യമുണ്ടെങ്കിൽ പോലും തങ്ങളെക്കാൾ മറ്റുള്ളവർക്ക് അവർ മുൻഗണന നൽകുന്നു.” (ഇമാം ബുഖാരി)
വിശ്വാസികൾ തമ്മിൽ ഉണ്ടാവേണ്ട പരസ്‌പര ഐക്യത്തിൻ്റെ വിവിധ ഭാഗങ്ങളാണ് ഈ കുറിപ്പിൽ വിശദീകരിക്കപ്പെട്ടത്. ഓരോന്നും സുപ്രധാനമാണ്. റബ്ബ് സാഹോദര്യത്തെ മുറുകെപ്പിടിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ.
