സത്യാസത്യ വിവേചന മഹാസമരം

മക്കയിലെ മണ്ണിൽ വെച്ച് വിശ്വാസികൾക്ക് നേരെ അഴിച്ചുവിട്ട പീഡനമുറകൾ കൊണ്ടൊന്നും ഖുറൈശികളുടെ പകയടങ്ങിയില്ല. തിരുനബി സല്ലല്ലാഹു അലൈഹിവസല്ലമയെ തളയ്ക്കാനുള്ള അവരുടെ ഗൂഢപദ്ധതികൾ പരാജയപ്പെട്ടത് ആ ശത്രുതയുടെ ആക്കം കൂട്ടി. മുസ്ലീങ്ങളുടെ സ്വത്തുക്കൾ കവർന്നെടുത്തും, വിശുദ്ധ കഅബയിലേക്കുള്ള അവരുടെ പ്രവേശനം തടഞ്ഞും അവർ തങ്ങളുടെ അഹങ്കാരം കാട്ടി. മുഅ്‌മിനീങ്ങളെ ഉപദ്രവിക്കാൻ കഴിയുന്ന ഒരു സാഹചര്യവും അവർ ഒഴിവാക്കിയില്ല. ഷിഅബ് അബി താലിബും നിരവധി സഹാബാക്കളുടെ രക്തസാക്ഷിത്വവും ഹിജ്റയും പോകുന്നിടത്തെല്ലാം തിരഞ്ഞുപിടിച്ചുള്ള അവരുടെ ആക്രമണങ്ങളും രൂക്ഷമായി. മർദ്ദിതരുടെ വിലാപങ്ങൾക്കും ശത്രുക്കളുടെ അതിക്രമങ്ങൾക്കും ഒടുവിൽ അല്ലാഹു പോരാട്ടത്തിനുള്ള അനുമതി നൽകി: …( “യുദ്ധത്തിന് ഇരയാകുന്നവർക്ക്, അവർ മർദ്ദിതരായതിനാൽ തിരിച്ചടിക്കാൻ അനുവാദം നൽകപ്പെട്ടിരിക്കുന്നു…” [അൽ ഹജ്ജ്: 39]. ഇസ്ലാമിക രാഷ്ട്രത്തിൻ്റെ അടിത്തറ ഭദ്രമാക്കാനായി പ്രവാചകൻ (സ) തന്ത്രപരമായ നീക്കങ്ങൾ നടത്തി. ഖുറൈശികളുടെ സാമ്പത്തിക നട്ടെല്ലായ സിറിയൻ വ്യാപാര പാതയിൽ നിയന്ത്രണം സ്ഥാപിക്കുക എന്നതായിരുന്നു പ്രധാനം. ഖുറൈശി പ്രമുഖരുടെ വൻ നിക്ഷേപമുള്ള, അമ്പതിനായിരം സ്വർണ്ണ ദീനാറിലധികം മൂല്യമുള്ള ഒരു കച്ചവടസംഘം അബൂസുഫിയാൻ്റെ നേതൃത്വത്തിൽ മടങ്ങുന്നുണ്ടെന്ന വിവരം മുസ്ലീങ്ങൾ അറിഞ്ഞു. ആകെ നാൽപ്പതോളം കാവൽക്കാർ മാത്രമായിരുന്നു അവർക്കൊപ്പമുണ്ടായിരുന്നത്.

ഈ അവസരം വിനിയോഗിക്കാൻ പ്രവാചകൻ (സ) ആഹ്വാനം ചെയ്തു‌. പെട്ടെന്ന് സന്നദ്ധരായ 313 ഓളം പേർ പുറപ്പെട്ടു. (ബദരീങ്ങളുടെ കൃത്യമായ എണ്ണത്തിൽ നേരിയ അഭിപ്രായ വ്യത്യാസമുണ്ട്) . അവരുടെ പക്കൽ ആകെയുണ്ടായിരുന്നത് 2 കുതിരകളും എഴുപതോളം ഒട്ടകങ്ങളും മാത്രമായിരുന്നു. ലക്ഷ്യം കച്ചവടസംഘമായിരുന്നതിനാൽ വലിയൊരു യുദ്ധത്തിനുള്ള സന്നാഹങ്ങൾ അവരുടെ പക്കലുണ്ടായിരുന്നില്ല. എന്നാൽ ബുദ്ധിമാനായ അബൂസുഫിയാൻ തന്ത്രപൂർവ്വം വഴിമാറി രക്ഷപ്പെട്ടു.

കച്ചവടസംഘത്തെ രക്ഷിക്കാൻ മക്കയിൽ നിന്നും ആയിരത്തി മുന്നൂറോളം പടയാളികളുമായി വന്ന അബൂജഹൽ, കച്ചവടസംഘം രക്ഷപ്പെട്ടെന്നറിഞ്ഞിട്ടും പിന്മാറാൻ തയ്യാറായില്ല. മുസ്ലീങ്ങളെ അടിച്ചമർത്താനും തന്റെ അധികാരം സ്ഥാപിക്കാനും അവൻ ബദ്റിലേക്ക് കുതിച്ചു. എന്നാൽ ബനൂ സുഹ്റ ഗോത്രക്കാർ ഈ അഹങ്കാരത്തിൽ പങ്കുചേരാതെ മടങ്ങിപ്പോയി. ബാക്കി വന്ന ആയിരം പേരുടെ സൈന്യം ബദ്‌റിൽ നിലയുറപ്പിച്ചു. യുദ്ധം അനിവാര്യമായ ഘട്ടത്തിൽ പ്രവാചകൻ (സ) തന്റെ അനുചരന്മാരുമായി ആലോചന നടത്തി. വിശ്വാസത്തിൻ്റെ കരുത്തിൽ അവർ പോരാട്ടത്തിന് തയ്യാറായി. ഹിജ്റ രണ്ടാം വർഷം, റമദാൻ 17-ന്റെ പ്രഭാതം വിരിഞ്ഞത് ചരിത്രത്തിലെ ആ മഹാസമരത്തിലേക്കായിരുന്നു.

ആദ്യം നടന്ന ദ്വന്ദ്വയുദ്ധത്തിൽ മൂന്ന് മുസ്ലീം വീരന്മാർ ശത്രുക്കളെ നിലംപരിശാക്കി. അതോടെ ഖുറൈശികൾ രോഷാകുലരായി ആഞ്ഞടിച്ചു. എണ്ണത്തിലും ആയുധബലത്തിലും ബഹുദൂരം മുന്നിലായിരുന്നിട്ടും, ശത്രുസൈന്യത്തിന് മുസ്ലീങ്ങളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അല്ലാഹുവിൻ്റെ അദൃശ്യ സഹായത്താൽ മുസ്ലീങ്ങൾ ഉജ്ജ്വല വിജയം വരിച്ചു. എഴുപത് ശത്രുക്കൾ കൊല്ലപ്പെട്ടു, അത്ര തന്നെ പേർ തടവുകാരായി. അബൂജഹലടക്കമുള്ള ഖുറൈശി പ്രമുഖരുടെ അന്ത്യം ആ മണലാരണ്യത്തിൽ കുറിക്കപ്പെട്ടു. ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായ ബദർ, സത്യം അസത്യത്തിന് മേൽ നേടിയ വിജയത്തിന്റെ നിത്യസ്‌മാരകമായി ഇന്നും നിലകൊള്ളുന്നു.

ബദ്റിന്റെ പാഠങ്ങൾ: ബദർ യുദ്ധത്തിലൂടെ ഉമ്മത്തിനെ ലഭിക്കുന്ന സന്ദേശങ്ങളും ഗുണപാഠങ്ങളും നിരവധിയാണ്. ചില പണ്ഡിതന്മാർ ബദറിൻ്റെ പാഠങ്ങൾ എന്ന ശീർഷകത്തിൽ തന്നെ വലിയ വലിയ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ നിന്നും അഞ്ച് പ്രധാനപ്പെട്ട പാഠങ്ങളാണ് ഈ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്.

  1. അതിശക്തമായ ആദർശ ദൃഢത. വിശ്വാസികളുടെ ഓരോ ചലനത്തിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ‘ഇഖ്‌ലാസ്’. ബദറിലെ പോരാളികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തിയത് വെറുമൊരു പകപോക്കലിനോ പ്രതികാരത്തിനോ വേണ്ടിയായിരുന്നില്ല; മറിച്ച് അല്ലാഹുവിൻ്റെ വചനം ഉന്നതമാക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിന് വേണ്ടിയായിരുന്നു. മക്കയിൽ വെച്ച് നേരിട്ട വ്യക്തിപരമായ അധിക്ഷേപങ്ങളെയും പീഡനങ്ങളെയും മറികടന്ന്, മനസ്സിനെ ശുദ്ധീകരിച്ചെടുത്ത ശേഷമാണ് അവർ ബദറിലെത്തിയത്. ആ ആത്മാർത്ഥതയുടെ ചില സന്ദർഭങ്ങൾ താഴെ പറയുന്നവയാണ്:

ബദറിലേക്ക് പുറപ്പെടുമ്പോൾ ചില വിശ്വാസികൾക്ക് കച്ചവടസംഘത്തെ (1) പിടിക്കുന്നതിലായിരുന്നു താല്‌പര്യം. കാരണം അത് എളുപ്പമാണ്, ലാഭകരവുമാണ്. എന്നാൽ സായുധരായ സൈന്യത്തോട് (ചി) ഏറ്റുമുട്ടുന്നതിനോട് അവർക്ക് അല്‌പം വിമുഖതയുണ്ടായിരുന്നു. ഈ മാനുഷികമായ ചാഞ്ചല്യത്തെ അല്ലാഹു ഖുർആനിലൂടെ സ്നേഹപൂർവ്വം തിരുത്തുന്നുണ്ട്: كَمَا أَخْرَجَكَ رَبُّكَ مِنْ بَيْتِكَ بِالْحَقِّ وَإِنَّ فَرِيقًا مِنَ الْمُؤْمِنِينَ لَكَارِهُونَ * يُجَادِلُونَكَ فِي الْحَقِّ بَعْدَمَا تَبَيَّنَ كَأَنَّمَا ) يُسَاقُونَ إِلَى الْمَوْتِ وَهُمْ يَنْظُرُونَ * وَإِذْ يَعِدُكُمُ اللَّهُ إِحْدَى الطَّائِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ اللَّهُ أَنْ يُحِقَّ الْحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ الْكَافِرِينَ * لِيُحِقَّ الْحَقَّ وَيُبْطِلَ الْبَاطِلَ وَلَوْ كَرِهَ الْمُجْرِمُونَ) 8 – 5 :الأنفال[[

അല്ലാമ സഅദി (റ) ഇതിനെക്കുറിച്ച് പറയുന്നത് നോക്കൂ: “വിശ്വാസികളുടെ കാര്യങ്ങൾ നേരെയാകണമെങ്കിൽ ആവശ്യമായ ഗുണങ്ങളെക്കുറിച്ചാണ് അല്ലാഹു ആദ്യം സൂചിപ്പിച്ചത്. ബദറിലേക്ക് പുറപ്പെടുമ്പോൾ യുദ്ധമുണ്ടാകുമെന്ന് പലരും കരുതിയിരുന്നില്ല. എന്നാൽ പോരാട്ടം അനിവാര്യമാണെന്ന് കണ്ടപ്പോൾ ചിലർക്ക് പ്രയാസം തോന്നി. അവർ മരണത്തിലേക്ക് നയിക്കപ്പെടുന്നതുപോലെ ഭയപ്പെട്ടു. കച്ചവടസംഘത്തെ കിട്ടാനായിരുന്നു അവർക്ക് മോഹം. എന്നാൽ തങ്ങൾ ആഗ്രഹിച്ചതിനേക്കാൾ വലിയൊരു നേട്ടമാണ് (സത്യത്തിൻ്റെ വിജയം) അല്ലാഹു അവർക്കായി കരുതിവെച്ചിരുന്നത്.” “കച്ചവടസംഘം അബൂസുഫിയാൻ്റെ നേതൃത്വത്തിൽ രക്ഷപ്പെട്ടപ്പോൾ, പിന്നെ മുന്നിലുള്ള വഴി ഖുറൈശി സൈന്യത്തെ നേരിടുക എന്നത് മാത്രമായിരുന്നു. ആയുധബലവും പ്രമുഖ നേതാക്കളുമുള്ള ആ സൈന്യത്തെ തോൽപ്പിച്ചാലേ ഇസ്ലാമിക പ്രബോധനത്തിന് മുന്നിലുള്ള തടസ്സങ്ങൾ നീങ്ങുകയുള്ളൂ എന്ന് അല്ലാഹു തീരുമാനിച്ചു. വിശ്വാസികൾ ആഗ്രഹിച്ച ലാഭത്തേക്കാൾ അല്ലാഹു ഉദ്ദേശിച്ച വിജയമായിരുന്നു ഉന്നതം.”

കുടുംബബന്ധങ്ങളേക്കാൾ സത്യത്തോടുള്ള പ്രതിബദ്ധത ബദറിലെ ഏറ്റവും വലിയ അത്ഭുതം വിശ്വാസികൾ തങ്ങളുടെ പഴയകാല ‘ഗോത്ര മഹിമകളും’ കുടുംബബന്ധങ്ങളും സത്യത്തിന് വേണ്ടി മാറ്റിവെച്ചു എന്നതാണ്. ജാഹിലിയ്യത്തിൻ്റെ വേരുകൾ പിഴുതെറിയാൻ അവർക്ക് മടിയുണ്ടായിരുന്നില്ല:

  • ഉമർ ബിൻ ഖത്താബ് (റ): അദ്ദേഹം യുദ്ധക്കളത്തിൽ വെച്ച് തന്റെ സ്വന്തം മാതുലനായ (അമ്മയുടെ സഹോദരൻ) ആസ് ബിൻ ഹിഷാമിനെ വധിച്ചു. രക്തബന്ധത്തേക്കാൾ വിശ്വാസത്തിനായിരുന്നു അവിടെ മുൻഗണന.
  • മുസ്അബ് ബിൻ ഉമൈർ (റ): തൻ്റെ സഹോദരൻ അബൂ അസീസ് തടവുകാരനായി പിടിക്കപ്പെട്ടപ്പോൾ, അദ്ദേഹത്തെ ബന്ധിച്ച അൻസാരിയോട് മുസ്‌അബ് പറഞ്ഞു: “ഇവനെ നന്നായി മുറുക്കിക്കെട്ടിക്കോ, ഇവൻ്റെ ഉമ്മ വലിയ പണക്കാരിയാണ്, നല്ലൊരു മോചനദ്രവ്യം നിനക്ക് കിട്ടും!” സഹോദരൻ അമ്പരപ്പോടെ ചോദിച്ചു: “ഇതാണോ നിനക്ക് നിൻ്റെ സഹോദരനോട് പറയാനുള്ളത്?” മുസ്അബ് മറുപടി നൽകി: “ഇപ്പോളിദ്ദേഹമാണ് (അൻസാരി) എൻ്റെ സഹോദരൻ, നീയല്ല!”
  • അബൂ ഉബൈദ (റ): യുദ്ധക്കളത്തിൽ വെച്ച് തൻ്റെ പിതാവ് അബ്ദുള്ള ബിൻ ജർറാഹിനെ നേരിടേണ്ടി വന്നപ്പോൾ അദ്ദേഹം ആദ്യം ഒഴിഞ്ഞുമാറി. എന്നാൽ പിതാവ് തന്നെ കൊല്ലാൻ തുനിഞ്ഞുവന്നപ്പോൾ സത്യത്തിന് വേണ്ടി പിതാവിനെ വധിക്കാൻ ദ്ദേഹം നിർബന്ധിതനായി.
  • ഹംസയും അലിയും (റ): അവർ തങ്ങളുടെ പിതൃസഹോദര പുത്രന്മാരോടാണ് പോരാടിയത്. ബദർ യുദ്ധത്തിൻ്റെ തുടക്കത്തിൽ നടന്ന ദ്വന്ദ്വയുദ്ധത്തെക്കുറിച്ച് ചരിത്രഗ്രന്ഥങ്ങൾ ഇപ്രകാരം രേഖപ്പെടുത്തുന്നു:

برز حمزة بن عبد المطلب وعلي بن أبي طالب وعبيدة بن الحارث رضي الله عنهم لمبارزة عتبة بن ربيعة وأخيه شيبة بن ربيعة وابنه الوليد بن عتبة. فقتل حمزة شيبة، وقتل على الوليد، واختلف عبيدة وعتبة ” بينهما بضربتين، فكر حمزة وعلي على عتبة فقتلاه، واحتملا عبيدة إلى معسكر المسلمين زاد المعاد لابن القيم، سيرة ابن هشام

ആദർശവും ബന്ധവും വേർപിരിഞ്ഞ നിമിഷം ബദറിലെ പോരാട്ടഭൂമിയിൽ ആവേശം വിതറിയ നിമിഷമായിരുന്നു അത്. ഖുറൈശികളുടെ പക്ഷത്തുനിന്ന് ഗർവ്വോടെ മുന്നോട്ടുവന്നത് ഉത്ബത്ത് ബിൻ റബീഅ, സഹോദരൻ ശൈബ, മകൻ വലീദ് എന്നിവരായിരുന്നു. അവരെ നേരിടാൻ പ്രവാചകൻ (സ) നിയോഗിച്ചത് സ്വന്തം കുടുംബത്തിലെ കരുത്തരായ മൂന്നുപേരെ: ഹംസ (റ), അലി (റ), പിന്നെ ഉബൈദ ബിൻ ഹാരിസ് (റ).

ഇവിടെ ശ്രദ്ധേയമായ കാര്യം, ഇവർ തമ്മിലുള്ള രക്തബന്ധമാണ്. അലി (റ) വിൻറെയും ഹംസ (റ) വിൻ്റെയും പിതൃസഹോദര പുത്രന്മാരായിരുന്നു എതിർപക്ഷത്ത് ഉണ്ടായിരുന്നത്. എങ്കിലും, ആദർശത്തിന്റെ പോരാട്ടത്തിൽ കുടുംബബന്ധങ്ങൾ അവർക്ക് തടസ്സമായില്ല. ഹംസ മിന്നൽവേഗത്തിൽ ശൈബയെ നേരിട്ടു, അവനെ വധിച്ചു. അലി (റ) തന്റെ എതിരാളിയായ വലീദിനെ നിലംപരിശാക്കി. ഉബൈദ (റ) ഉത്ബത്തുമായി കഠിനമായ പോരാട്ടത്തിൽ ഏർപ്പെടുകയും ഇരുവരും പരിക്കേറ്റ് വീഴുകയും ചെയ്‌തു. ഉടനെ ഹംസയും അലിയും കുതിച്ചെത്തി ഉത്ബത്തിനെ വധിക്കുകയും പരിക്കേറ്റ ഉബൈദയെ മുസ്ലീം പാളയത്തിലേക്ക് ചുമന്നുകൊണ്ടുപോവുകയും ചെയ്‌തു.

ഈ സംഭവത്തിൽ നിന്നുള്ള പാഠം ഈ സംഭവം പഠിപ്പിക്കുന്നത് ‘ഇഖ്‌ലാസ്’ അഥവാ കലർപ്പില്ലാത്ത വിശ്വാസത്തിൻ്റെ ആഴമാണ്. സ്നേഹബന്ധങ്ങൾക്കും കുടുംബമഹിമകൾക്കും അപ്പുറം സത്യത്തെ മുറുകെപ്പിടിക്കാൻ അവർക്ക് കഴിഞ്ഞു. സ്വന്തം രക്തത്തോട് പോലും സത്യത്തിന് വേണ്ടി പോരാടാൻ അവർ മടിച്ചില്ല എന്നത് അവരുടെ അചഞ്ചലമായ ദൈവഭക്തിയെയാണ് കാണിക്കുന്നത്.

അബൂബക്കർ (റ) – മകൻ അബ്ദുറഹ്മാൻ: ആത്മീയതയുടെ പോരാട്ടം ബദർ യുദ്ധവേളയിൽ തൻ്റെ മകനെ ദ്വന്ദ്വയുദ്ധത്തിന് വിളിക്കാൻ അബൂബക്കർ (റ) തുനിഞ്ഞതിനെക്കുറിച്ച് ചരിത്രഗ്രന്ഥങ്ങളിൽ ഇപ്രകാരം കാണാം: لما كان يوم بدر، برز عبد الرحمن بن أبي بكر الصديق وكان مع المشركين فدعا إلى المبارزة، فقام إليه” أبوه أبو بكر الصديق رضي الله عنه ليبارزه، فمنعه رسول الله صلى الله عليه وسلم وقال له: «مَتَّعْنَا بِنَفْسِكَ “يَا أَبَا بَكْرٍ، أَمَا تَعْلَمُ أَنَّكَ مِنِّي بِمَنْزِلَةِ سَمْعِي وَبَصَرِي؟ (ബദർ ദിനത്തിൽ അബൂബക്കർ സിദ്ദീഖ് (റ) വിൻ്റെ മകൻ അബ്ദുറഹ്മാൻ (അന്ന് അദ്ദേഹം മുശ്രിക്കുകളുടെ കൂടെയായിരുന്നു) ദ്വന്ദ്വയുദ്ധത്തിന് വെല്ലുവിളിച്ചു. അപ്പോൾ പിതാവായ അബൂബക്കർ (റ) അവനെ നേരിടാൻ എഴുന്നേറ്റു. ഉടനെ റസൂൽ (സ) അദ്ദേഹത്തെ തടഞ്ഞുകൊണ്ട് പറഞ്ഞു: “അബൂബക്കർ, താങ്കളുടെ സാന്നിധ്യം കൊണ്ട് ഞങ്ങൾക്ക് സന്തോഷം നൽകൂ (യുദ്ധത്തിന് പോകേണ്ട). താങ്കൾ എനിക്ക് എൻ്റെ കേൾവിയും കാഴ്ചയും പോലെയാണെന്ന് താങ്കൾക്കറിയില്ലേ?”)

ബദർ യുദ്ധക്കളത്തിൽ വിശ്വാസത്തിൻ്റെ കരുത്ത് കുടുംബബന്ധങ്ങളേക്കാൾ വലുതാണെന്ന് തെളിയിക്കപ്പെട്ട ഒരു സന്ദർഭമായിരുന്നു ഇത്. അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൻ അബ്ദുറഹ്മാൻ അന്ന് ഇസ്ലാം സ്വീകരിച്ചിരുന്നില്ല. അദ്ദേഹം ഖുറൈശികളുടെ പക്ഷത്തുനിന്ന് മുസ്ലീങ്ങളെ പോരിന് വിളിച്ചു. സ്വന്തം മകനാണെന്ന പരിഗണനയേക്കാൾ സത്യനിഷേധത്തോടുള്ള വിരോധമാണ് സിദ്ദീഖ് (റ) വിൻ്റെ മനസ്സിൽ ആ നിമിഷം ഉണ്ടായത്. അദ്ദേഹം വാളെടുത്ത് മകനെ നേരിടാൻ ഒരുങ്ങി. എന്നാൽ തന്റെറെ ഏറ്റവും അടുത്ത സുഹൃത്തും സഹായിയുമായ അബൂബക്കർ (റ) വിനെ യുദ്ധക്കളത്തിൽ നഷ്ടപ്പെടാൻ പ്രവാചകൻ (സ) ആഗ്രഹിച്ചില്ല. സ്നേഹപൂർവ്വം അദ്ദേഹത്തെ തടഞ്ഞുകൊണ്ട് പ്രവാചകൻ (സ) അദ്ദേഹത്തിൻ്റെ വിലയേറിയ സാന്നിധ്യത്തെ പ്രശംസിക്കുകയാണുണ്ടായത്.

പിൽക്കാലത്ത് അബ്ദുറഹ്മാൻ ഇസ്ലാം സ്വീകരിച്ച ശേഷം പിതാവിനോട് പറഞ്ഞു: “ഉപ്പാ, ബദർ ദിനത്തിൽ നിങ്ങൾ എന്റെ വാളിന് താഴെ പലതവണ വന്നിരുന്നു, പക്ഷെ പിതാവായതുകൊണ്ട് ഞാൻ ഒഴിഞ്ഞുമാറി.” അപ്പോൾ സിദ്ദീഖ് (റ) നൽകിയ മറുപടി ഇതായിരുന്നു: “മകനേ, നീ എൻ്റെ വാളിന് താഴെ വന്നിരുന്നുവെങ്കിൽ ഞാൻ ഒഴിഞ്ഞുമാറില്ലായിരുന്നു (കാരണം നീ സത്യത്തിന്റെ ശത്രുവായിരുന്നു).” ചുരുക്കത്തിൽ ഇത്തരത്തിൽ സഹാബാക്കളുടെ നിരവധി സംഭവങ്ങൾ കാണാൻ കഴിയും. അവർക്ക് പ്രധാനം ദീനും ദീനിന്റെ ഉയർച്ചയും ആയിരുന്നു. പരിപൂർണ്ണ നിഷ്കളങ്കതയിൽ ആദർശത്തിൻ്റെ സംരക്ഷണത്തിനായി അവർ മറ്റെല്ലാം മറന്ന് ബദറിൽ ഇറങ്ങിയതാണ് തർ യുദ്ധം നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം. സ്നേഹബന്ധങ്ങൾക്കും കുടുംബമഹിമകൾക്കും അപ്പുറം സത്യത്തെ മുറുകെപ്പിടിക്കാൻ അവർക്ക് കഴിഞ്ഞു. സ്വന്തം രക്തത്തോട് പോലും സത്യത്തിന് വേണ്ടി പോരാടാൻ അവർ മടിച്ചില്ല എന്നത് അവരുടെ അചഞ്ചലമായ ദൈവഭക്തിയെയാണ് മനസ്സിലാക്കി തരുന്നത്.

തവക്കുൽ: വിശ്വാസിയുടെ ധീരതയുടെയും വിജയത്തിൻ്റെയും ആധാരശില ഇസ്‌ലാമിക ധാർമ്മികതയുടെ സുപ്രധാനമായ ഒരു അടിസ്ഥാനമാണ് തവക്കുൽ (അല്ലാഹുവിലുള്ള ഭരമേല്പിക്കൽ). ഇതിൽ നിന്നാണ് ധീരത, ആത്മസമർപ്പണം, ത്യാഗം, അനുസരണം, ക്ഷമ തുടങ്ങിയ ഉന്നതമായ സ്വഭാവഗുണങ്ങൾ ഉത്ഭവിക്കുന്നത്. ഭൗതിക കാരണങ്ങളെയും വിജയത്തിനായി സ്വീകരിക്കുന്ന തന്ത്രങ്ങളെയും ഒരു മുസ്ലിം എങ്ങനെ സമീപിക്കണമെന്ന് തവക്കുൽ അവനെ പഠിപ്പിക്കുന്നു. വിജയം അല്ലാഹുവിങ്കൽ നിന്നാണെന്നും അവൻ ഉദ്ദേശിക്കുന്നവർക്ക് അത് നൽകുമെന്നുമുള്ളത് സത്യവിശ്വാസിയുടെ അചഞ്ചലമായ വിശ്വാസമാണ്. അതിനാൽ തന്നെ അവൻ്റെ യഥാർത്ഥ അവലംബം സൈന്യത്തിന്റെ എണ്ണത്തിലോ ആയുധബലത്തിലോ അല്ല, മറിച്ച് അല്ലാഹുവിങ്കലാണ്.

ബദറിലെ സൈനിക ബലാബലം: ഒരു താരതമ്യം ബദർ യുദ്ധവേളയിൽ മുസ്ലിം സൈന്യത്തിൻ്റെയും ശത്രു സൈന്യത്തിൻ്റെയും അവസ്ഥ താഴെ പറയുന്ന രീതിയിലായിരുന്നു: മുസ്ലിമീങ്ങളുടെ എണ്ണം 313 ആണെങ്കിൽ അവിശ്വാസികളുടെ എണ്ണം ഏകദേശം 1000 ആയിരുന്നു. മുസ്ലിമീങ്ങളുടെ പക്കലുള്ള കുതിരകൾ 1 അല്ലെങ്കിൽ 2 ആയിരുന്നെങ്കിൽ മുശ്രിക്കീങ്ങൾക്ക് 100 കുതിരകൾ ആയിരുന്നു. യുദ്ധ ആവശ്യത്തിന് ഉള്ള പടച്ചട്ടകൾ മുസ്ലിമീങ്ങൾക്ക് പരിമിതം ആയിരുന്നെങ്കിൽ ഖുറൈശികൾക്ക് അത് 600 ലധികം ആയിരുന്നു. മുസ്ലിമീങ്ങൾക്ക് ആകെ വാഹനങ്ങൾ 70 ഒട്ടകങ്ങൾ (ഒന്നിൽ 2-3 പേർ മാറി മാറി കയറി) ആയിരുന്നെങ്കിൽ അവർക്ക് ധാരാളം ഒട്ടകങ്ങൾ ആയിരുന്നു. ദിവസവും 9-10 എണ്ണത്തെ അറുത്തു അവർ ഭക്ഷണം ആക്കുമായിരുന്നു. ഭൗതികമായ എല്ലാ സാഹചര്യങ്ങളും സത്യനിഷേധികളുടെ പക്ഷത്തായിരുന്നു. എന്നാൽ ഈ സൈനിക മേധാവിത്വം വിശ്വാസികളുടെ നിശ്ചയദാർഢ്യത്തെ തെല്ലും ബാധിച്ചില്ല. കാരണം അവരുടെ സഹായം അല്ലാഹുവിൽ നിന്നായിരുന്നു.

ആദർശപരമായ വിശുദ്ധി യുദ്ധത്തിന് മുമ്പ് ധീരനും കരുത്തനുമായ ഒരു ബഹുദൈവവിശ്വാസി മുസ്ലിം സൈന്യത്തോടൊപ്പം ചേരാൻ ആഗ്രഹിച്ചു വന്നപ്പോൾ നബി ചോദിച്ചു: ((تؤمن بالله ورسوله؟)) (അല്ലാഹുവിലും അവന്റ്റെ ദൂതനിലും നീ വിശ്വസിക്കുന്നുണ്ടോ?) അവൻ ‘ഇല്ല’ എന്ന് മറുപടി നൽകിയപ്പോൾ നബി പറഞ്ഞു: ((فارجع فلن أستعين بمشرك)) (മടങ്ങിപ്പോവുക, ഒരു മുശ്രിക്കിൻ്റെ സഹായം ഞാൻ തേടുകയില്ല). സൈന്യത്തിന്റെ എണ്ണം കുറവായിരുന്നിട്ടും നബി ഈ നിലപാട് സ്വീകരിച്ചത് വിജയത്തിന്റെ അടിസ്ഥാനം ആൾബലമല്ല, മറിച്ച് അല്ലാഹുവിലുള്ള വിശ്വാസമാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു [മുസ്ലിം].

മലക്കുകളുടെ ഇറക്കവും അതിന്റെ പൊരുളും ബദറിൽ മലക്കുകളെ അയച്ച് അല്ലാഹു വിശ്വാസികളെ സഹായിച്ചു. എന്നാൽ മലക്കുകൾ നേരിട്ട് വന്ന് യുദ്ധം ചെയ്യുന്നതിന് പകരം വിശ്വാസികളെക്കൊണ്ട് തന്നെ യുദ്ധം ചെയ്യിപ്പിച്ചത് ഭൗതികമായ കാരണങ്ങൾ സ്വീകരിക്കുക ( ) എന്ന നയം നടപ്പിലാക്കാനായിരുന്നു. തഖിയുദ്ദീൻ അസ്സുബ്‌കി ഇതിനെക്കുറിച്ച് ഇപ്രകാരം നിരീക്ഷിക്കുന്നു: “ജിബ്‌രീൽ (അ) തൻ്റെ ചിറകിൻ്റെ ഒരു തൂവൽ കൊണ്ട് ശത്രുക്കളെ തകർക്കാൻ ശേഷിയുള്ളവനായിട്ടും മലക്കുകൾ സൈന്യമായി വന്നത് നബി ക്കും അനുചരന്മാർക്കും യുദ്ധത്തിൽ പങ്കാളികളാകാനുള്ള അവസരം നൽകാനാണ്. ഭൗതികമായ കാരണങ്ങൾ സ്വീകരിക്കുക എന്ന അല്ലാഹുവിന്റെറെ ചര്യ നിലനിർത്താനാണത്. എന്നാൽ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത് അല്ലാഹുവാണ്” [ ഫതാവാ സുബ്‌കി].

അല്ലാഹു ഖുർആനിൽ അരുളിച്ചെയ്യുന്നു: وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ * إِذْ تَقُولُ لِلْمُؤْمِنِينَ أَلَنْ يَكْفِيَكُمْ أَنْ يُمِدَّكُمْ رَبُّكُمْ بِثَلَاثَةِ ) آلَافٍ مِنَ الْمَلَائِكَةِ مُنْزَلِينَ… وَمَا جَعَلَهُ اللَّهُ إِلَّا بُشْرَى لَكُمْ وَلِتَطْمَئِنَّ قُلُوبُكُمْ بِهِ وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ الْعَزِيزِ الْحَكِيمِ ) ) : 123-126(.

ഇമാം ഖുർത്യുബി ഇതിനെ വിശദീകരിച്ചത് ഇങ്ങനെയാണ്: نزول الملائكة سبب من أسباب النصر لا يحتاج إليه الرب تعالى؛ وإنما يحتاج إليه المخلوق، فليعلق القلب” بالله وليثق به، فهو الناصر بسب وبغير سبب: ( إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ ) [يس: 82]، لكن أخبر بذلك ليمتثل الخَلْقُ ما أمرهم به من الأسباب التي خلت من قبل ( وَلَنْ تَجِدَ لِسُنَّةِ اللَّهِ تَبْدِيلًا ) .[[الأحزاب: 62] ، ولا يقدح ذلك في التوكل”[4 “മലക്കുകൾ വരുന്നത് ഒരു നിമിത്തം മാത്രമാണ്. അല്ലാഹുവിന് വിജയത്തിനായി ഇത്തരം കാരണങ്ങളുടെ ആവശ്യമില്ല. എന്നാൽ സൃഷ്ടികൾക്ക് ആശ്വാസം ലഭിക്കാൻ ഇത് ആവശ്യമാണ്. അതിനാൽ ഹൃദയങ്ങളെ അല്ലാഹുവിൽ മാത്രം ബന്ധിപ്പിക്കുക” [തഫ്‌സീറുൽ ഖുർതുബി).

പ്രാർത്ഥനയിലെ തവക്കുൽ യുദ്ധക്കളത്തിൽ നബി നടത്തിയ കണ്ണീർ കലർന്ന പ്രാർത്ഥന തവക്കുലിന്റെ ഉന്നതമായ അവസ്ഥയെ കാണിക്കുന്നു. ഉമർ (റ) നിവേദനം ചെയ്യുന്നു: നബി കൈകൾ ആകാശത്തേക്കുയർത്തി ഖിബ്ലയ്ക്ക് അഭിമുഖമായി നിന്ന് തേടി: اللهم أنجز لي ما وعدتني، اللهم أتني ما وعدتني، اللهم إن تهلك هذه عصابة من أهل الإسلام لا تُعبد في)) ((الأرض (അല്ലാഹുവേ, നീ എനിക്ക് നൽകിയ വാഗ്ദാനം നിറവേറ്റേണമേ… ഈ ചെറിയ വിഭാഗം നശിപ്പിക്കപ്പെട്ടാൽ ഭൂമിയിൽ നിന്നെ ആരാധിക്കാൻ ആരുമുണ്ടാകില്ല) . പ്രാർത്ഥനയുടെ തീക്ഷ്‌ണതയിൽ അവിടുത്തെ പുതപ്പ് തോളിൽ നിന്ന് വീണുപോയി. അബൂബക്കർ (റ) അത് എടുത്തു നൽകിക്കൊണ്ട് പറഞ്ഞു: “അല്ലാഹുവിൻ്റെ പ്രവാചകരേ, അങ്ങയുടെ പ്രാർത്ഥന മതിയാക്കുക, അല്ലാഹു തീർച്ചയായും അവൻ്റെ വാഗ്ദാനം നിറവേറ്റും” [മുസ്ലിം]. ഭൗതികമായ എല്ലാ തയ്യാറെടുപ്പുകളും (സൈനിക വിന്യാസം, ചാരപ്രവർത്തനം, തന്ത്രപ്രധാനമായ ഇടങ്ങൾ കണ്ടെത്തൽ) പൂർത്തിയാക്കിയ ശേഷവും നബി അല്ലാഹുവിൽ പൂർണ്ണമായി ഭരമേല്പിച്ചു. ഭൗതിക ശക്തിയിൽ അഹങ്കരിക്കുന്ന ‘ജഹാലത്തിന്റെ’ സൈന്യവും അല്ലാഹുവിൻ്റെ മുമ്പിൽ വിനീതരാകുന്ന ‘റഹ്മാന്റെ’ സൈന്യവും തമ്മിലുള്ള വ്യത്യാസമാണിത്. അഹങ്കാരം മനുഷ്യനെ സ്വേച്ഛാധിപതിയാക്കുമ്പോൾ, തവക്കുൽ മനുഷ്യനെ യഥാർത്ഥ ഉടമയായ അല്ലാഹുവിൻ്റെ വിനീത ദാസനാക്കി മാറ്റുന്നു.

അതിശക്തമായ പ്രവാചക സ്നേഹം സഹാബാക്കൾക്ക് നബി തങ്ങൾ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളോടുള്ള സ്നേഹവും വിധേയത്വം പ്രകടമായ ഏറ്റവും പ്രധാനപ്പെട്ട ഒരു ചരിത്ര മുഹൂർത്തമായിരുന്നു ബദർ. അതിൻറെ ധാരാളം സംഭവങ്ങൾ ബദറിന്റെ പാഠമായി നമുക്ക് മനസ്സിലാക്കാൻ കഴിയും.

സവാദ് ബിൻ ഗസിയ്യ (റ): പ്രവാചക സ്നേഹത്തിൻ്റെ ഉദാത്തമായ മാതൃക ബദർ യുദ്ധത്തിന് മുന്നോടിയായി നബി സൈന്യത്തെ അണിനിരത്തുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ഒരു അമ്പ് ഉപയോഗിച്ച് അണികളെ കൃത്യമായി നിർത്തുന്നതിനിടയിൽ, സവാദ് (റ) അണിയിൽ നിന്നും അല്പം മുന്നോട്ട് നിൽക്കുന്നത് പ്രവാചകൻ്റെ ശ്രദ്ധയിൽപ്പെട്ടു. فَطَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي بَطْنِهِ بِالْقِدْحِ ، وَقَالَ: اسْتَوِ يَا سَوَادُ”. فَقَالَ: يَا رَسُولَ اللَّهِ، أَوْجَعْتَنِي، وَقَدْ بَعَثَكَ اللَّهُ بِالْحَقِّ وَالْعَدْلِ فَأَقِدْنِي നബി തൻ്റെ കയ്യിലുണ്ടായിരുന്ന അമ്പ് കൊണ്ട് സവാദിന്റെ വയറ്റിൽ പതുക്കെ കുത്തിക്കൊണ്ട് പറഞ്ഞു: “സവാദെ, വരി ശരിയാക്കി നിൽക്കൂ.” അപ്പോൾ സവാദ് (റ) പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂലേ, അങ്ങന്നെ വേദനിപ്പിച്ചു. സത്യവുമായും നീതിയുമായും ആണല്ലോ അല്ലാഹു അങ്ങയെ നിയോഗിച്ചിരിക്കുന്നത്. അതിനാൽ എനിക്ക് പകരം വീട്ടണം (എന്നെ വേദനിപ്പിച്ചതിന് പകരമായി അങ്ങയെയും വേദനിപ്പിക്കാൻ എനിക്ക് അവസരം നൽകണം).” സവാദ് (റ) ഇങ്ങനെ പറഞ്ഞപ്പോൾ നബി തന്റെ ഉടുപ്പ് മാറ്റി വയർ കാണിച്ചുകൊടുത്തു കൊണ്ട് പറഞ്ഞു: “നീ പകരം വീട്ടിക്കൊള്ളൂ.” പെട്ടെന്ന് സവാദ് (റ) നബിയെ കെട്ടിപ്പിടിക്കുകയും പ്രവാചകൻ്റെ വയറിൽ ചുംബിക്കുകയും ചെയ്തു. അത്ഭുതപ്പെട്ട നബി ചോദിച്ചു: “സവാദെ, എന്തിനാണ് നീ ഇങ്ങനെ ചെയ്‌തത്?” അദ്ദേഹം മറുപടി പറഞ്ഞു: يَا رَسُولَ اللَّهِ، حَضَرَ مَا تَرَى، فَأَرَدْتُ أَنْ يَكُونَ آخِرُ الْعَهْدِ بِكَ أَنْ يَمَسَّ جِلْدِي جِلْدَكَ” “അല്ലാഹുവിൻ്റെ റസൂലേ, യുദ്ധം തൊട്ടടുത്തെത്തിയിരിക്കുന്നു. (യുദ്ധത്തിൽ ഞാൻ രക്തസാക്ഷിയായേക്കാം) . അതിനാൽ എന്റെ ചർമ്മം അങ്ങയുടെ പവിത്രമായ ചർമ്മവുമായി സ്‌പർശിക്കുന്നതാകട്ടെ എന്റെ ജീവിതത്തിലെ അവസാനത്തെ കാര്യം എന്ന് ഞാൻ ആഗ്രഹിച്ചു.” ഇത് കേട്ട നബി അദ്ദേഹത്തിന് വേണ്ടി നന്മയ്ക്കായി പ്രാർത്ഥിച്ചു. (അവലംബം: സീറത്തു ഇബ്‌നു ഹിശാം)

സഅ്ദ് ബിൻ മുആദ് (റ) : പ്രവാചകൻ്റെ കാവൽക്കാരൻ ബദറിൽ മുസ്ലിം സൈന്യം തമ്പടിച്ചപ്പോൾ, പ്രവാചകൻ്റെ സുരക്ഷയ്ക്കായി ഒരു പ്രത്യേക കേന്ദ്രം വേണമെന്ന് നിർദ്ദേശിച്ചത് സഅ്ദ് ബിൻ മുആദ് (റ) ആയിരുന്നു. ശത്രുക്കൾ ഒരുപക്ഷേ മുസ്ലിം അണികൾക്കിടയിലേക്ക് തുളച്ചുകയറിയാൽ പ്രവാചകന് അപകടം സംഭവിക്കാതിരിക്കാൻ അദ്ദേഹം ഒരു ‘അരീഷ്’ (കൂടാരം/കാവൽപ്പുര) നിർമ്മിക്കാൻ മുൻകൈ എടുത്തു. قَالَ سَعْدُ بْنُ مُعَادٍ : يَا نَبِيَّ اللَّهِ ، نَبْنِي لَكَ عَرِيشًا تَكُونُ فِيهِ، ثُمَّ تَلْقَى عَدُوِّنَا ، فَإِنْ أَعَزَّ اللَّهُ نَصْرَهُ كَانَ ذَلِكَ مَا أَحْبَبْنَا، وَإِنْ كَانَتِ الْأُخْرَى، جَلَسْتَ عَلَى رَكَائِبِكَ فَلَحِقْتَ بِمَنْ وَرَاءَنَا مِنْ قَوْمِنَا فَبَنَى لَهُ الْعَرِيشِ، وَقَامَ سَعْدُ بْنُ مُعَادٍ مُتَوَشَّحًا السَّيْفَ عَلَى بَابِ الْعَرِيشِ فِي عِصَابَةٍ مِنَ الْأَنْصَارِ يَحْرُسُونَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ സഅ്ദ് ബിൻ മുആദ് (റ) പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങേയ്ക്കായി ഞങ്ങൾ ഒരു കൂടാരം (അരീഷ്) നിർമ്മിച്ചു നൽകാം. അങ്ങ് അതിൽ ഇരുന്നാലും. എന്നിട്ട് ഞങ്ങൾ ശത്രുവിനെ നേരിടാം. അല്ലാഹു നമുക്ക് വിജയം നൽകുകയാണെങ്കിൽ അത് നമ്മൾ ആഗ്രഹിച്ചതുപോലെയാകും. മറ്റൊന്നാണ് സംഭവിക്കുന്നതെങ്കിൽ, അങ്ങേയ്ക്ക് ഒട്ടകപ്പുറത്ത് കയറി മദീനയിലുള്ള നമ്മുടെ സഹോദരങ്ങളുടെ അടുത്തേക്ക് മടങ്ങാമല്ലോ.” അങ്ങനെ പ്രവാചകന് വേണ്ടി ആ കാവൽപ്പുര നിർമ്മിക്കപ്പെട്ടു. സഅ്ദ് ബിൻ മുആദ് (റ) തൻ്റെ വാൾ ഉറയിൽ നിന്ന് പുറത്തെടുത്ത് കയ്യിലേന്തി, ഒരു കൂട്ടം അൻസാരികളോടൊപ്പം ആ കൂടാരത്തിൻ്റെ വാതിക്കൽ നബിക്ക് കാവൽ നിന്നു. ശത്രുക്കൾ പ്രവാചകനെ അക്രമിക്കാതിരിക്കാൻ അദ്ദേഹം അതീവ ജാഗ്രത പാലിച്ചു. മദീനക്കാരനായ സഅ്ദ് (റ) കാണിച്ച ഈ ധീരത, നബിയെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്നു എന്ന അൻസാരികളുടെ വാഗ്ദാനത്തിൻ്റെ തെളിവായിരുന്നു. തവക്കുൽ (അല്ലാഹുവിൽ ഭരമേല്‌പിക്കൽ) എന്നാൽ വെറുതെ ഇരിക്കലല്ല, മറിച്ച് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കലാണെന്ന് ഈ സംഭവം നമ്മളെ പഠിപ്പിക്കുകയും ചെയ്യുന്നു.

ഉബൈദ ബിൻ അൽ ഹാരിസ് (റ): ബദറിലെ പ്രഥമ രക്തസാക്ഷി ബദർ യുദ്ധം ആരംഭിക്കുന്നത് മൂന്ന് പേർ തമ്മിലുള്ള ദ്വന്ദയുദ്ധത്തോടെയായിരുന്നു. മുസ്ലിം പക്ഷത്ത് നിന്ന് ഉബൈദ (റ), ഹംസ (റ), അലി (റ) എന്നിവരാണ് മുന്നോട്ട് വന്നത്. ഉബൈദ (റ) നേരിട്ടത് ശത്രുപക്ഷത്തെ പ്രമുഖനായ ഉത്ബത്തു ബിൻ റബീഅയെ ആയിരുന്നു. لَمَّا كَانَ يَوْمُ بَدْرٍ ، بَرَزَ عُبَيْدَةُ بْنُ الْحَارِثِ لِعُتْبَةَ بْنِ رَبِيعَةَ، فَاخْتَلَفَا ضَرْبَتَيْنِ، فَأَصَابَ عُتْبَةُ رِجْلَ عُبَيْدَةَ فَأَطَارَ نِصْفَ سَاقِهِ، فَحَمَلَ حَمْزَةُ وَعَلِيٌّ عَلَى عُتْبَةَ فَقَتَلَاهُ، وَاحْتَمَلَا عُبَيْدَةَ إِلَى رَسُولِ اللَّهِ على الله فَقَالَ عُبَيْدَةُ لِلنَّبِيِّ الله وَهُوَ يَمُوتُ: يَا رَسُولَ اللَّهِ، أَلَسْتُ شَهِيدًا؟ قَالَ: بَلَى”. قَالَ: لَوْ رَآنِي أَبُو طَالِبٍ لَعَلِمَ أَنَّا أَحَقُّ بِقَوْلِهِ وَنُسْلِمُهُ حَتَّى نُصَرَّعَ حَوْلَهُ … وَنَذْهَلَ عَنْ أَبْنَائِنَا وَحَلَائِلِنَا ബദർ യുദ്ധദിനത്തിൽ ഉബൈദ ബിൻ അൽ ഹാരിസ് (റ) ഉത്ബത്തു ബിൻ റബീഅയുമായി ഏറ്റുമുട്ടി. രണ്ടുപേരും പരസ്‌പരം ആഞ്ഞുവെട്ടി. ഉത്ബത്തിന്റെ വാളേറ്റ് ഉബൈദ (റ)-വിൻറെ കാലിന് മാരകമായി പരിക്കേൽക്കുകയും കാൽമുട്ടിന് താഴെ അറ്റുപോവുകയും ചെയ്തു. ഉടനെ ഹംസ (റ)-വും അലി (റ)-വും ചേർന്ന് ഉത്ബത്തിനെ വധിക്കുകയും ഉബൈദ (റ)-വിനെ താങ്ങിക്കൊണ്ട് നബി – യുടെ അടുത്തേക്ക് വരികയും ചെയ്‌തു. മരണാസന്നനായി കിടക്കുമ്പോൾ ഉബൈദ (റ) നബി -യോട് ചോദിച്ചു: “അല്ലാഹുവിൻ്റെ ദൂതരേ, ഞാൻ ഒരു രക്തസാക്ഷിയല്ലേ (ശഹീദ്)?” നബി മറുപടി നൽകി: “അതെ, തീർച്ചയായും.” അപ്പോൾ ഉബൈദ (റ) പറഞ്ഞു: “അബൂത്വാലിബ് ഇന്ന് എന്നെ കണ്ടിരുന്നെങ്കിൽ, അദ്ദേഹത്തിൻ്റെ കവിതയിലെ വരികൾക്ക് ഏറ്റവും അർഹർ ഞങ്ങളാണെന്ന് അദ്ദേഹം മനസ്സിലാക്കുമായിരുന്നു.” അദ്ദേഹം ഉദ്ദേശിച്ച വരികൾ ഇതായിരുന്നു: “ഞങ്ങൾ അദ്ദേഹത്തെ (നബിയെ) സംരക്ഷിക്കും, അദ്ദേഹത്തിന് ചുറ്റും വീണ് മരിക്കുന്നത് വരെ; ഞങ്ങളുടെ മക്കളെയും ഭാര്യമാരെയും കുറിച്ച് പോലും ഞങ്ങൾ വിസ്‌മരിച്ചുപോകും.” (മക്കയിലെ ബഹിഷ്‌കരണ കാലത്ത് നബി -യെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അബൂത്വാലിബ് ചൊല്ലിയ പ്രസിദ്ധമായ കവിതയിലെ വരികളാണിവ. ആ വാക്കുകൾ പ്രവൃത്തി പഥത്തിൽ കൊണ്ടുവന്നത് താനാണെന്ന ബോധ്യമായിരുന്നു ഉബൈദ (റ) -വിനുണ്ടായിരുന്നത്). യുദ്ധം കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ ‘സഫറാഅ്’ എന്ന സ്ഥലത്ത് വെച്ചാണ് അദ്ദേഹം അന്തരിച്ചത്. ബദർ യുദ്ധത്തിൽ മുസ്ലിം പക്ഷത്ത് നിന്ന് ശത്രുവിന്റെ വെട്ടേറ്റ് മരിച്ച ആദ്യത്തെ വ്യക്തിയായാണ് ഉബൈദ (റ) അറിയപ്പെടുന്നത്. ഇത്തരത്തിൽ ധാരാളം സംഭവങ്ങൾ ബദറിൽ നമുക്ക് വായിക്കാൻ കഴിയും. ഈ സഹാബാക്കളുടെ ത്യാഗം നമ്മളെ പഠിപ്പിക്കുന്നത് അവർക്ക് പ്രവാചകരോടുള്ള അതിശക്തമായ സ്നേഹത്തെ കുറിച്ചാണ്. പ്രവാചക സ്നേഹം കൊണ്ടാണ് ബദർ അവർ വിജയം ആക്കി തീർത്തത്. മുസ്ലിം സമുദായത്തിൻ്റെ വിജയവും അങ്ങനെ തന്നെയായിരിക്കും.

കൂടിയാലോചന ബദറിന്റെ സന്ദേശങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് പരസ്‌പരമുള്ള പ്രവാചകരുടെ കൂടിയാലോചന. ഇതിൻറെ ധാരാളം നേർസാക്ഷ്യങ്ങൾ ബദർ ചരിത്രത്തിൽ നമുക്ക് വായിക്കാൻ കഴിയും. ഓരോ ഘട്ടങ്ങളിലും പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം സ്വഹാബത്തുമായി കൂടിയാലോചന നടത്തുന്നുണ്ട്. ബദർ യുദ്ധത്തിന് ഇറങ്ങുന്നതിന് മുമ്പേയുള്ള ആലോചന വേളയിൽ തന്നെ പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലം സഹാബാക്കളും ആയി കൂടിയാലോചന നടത്തുന്നതിൻ്റെ വിശദീകരണവും സഹാബത്തിൻ്റെ മറുപടിയും ചരിത്രപ്രസിദ്ധമാണ്.

അല്ലാഹു പറയുന്നു: فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ “അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനമനസ്കനുമായിരുന്നുവെങ്കിൽ നിൻ്റെ ചുറ്റിൽ നിന്നും അവർ പിരിഞ്ഞുപോകുമായിരുന്നു. അതുകൊണ്ട് നീ അവർക്ക് മാപ്പുനൽകുകയും അവർക്കായി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങൾ അവരുമായി കൂടിയാലോചിക്കുകയും ചെയ്യുക.”(സൂറത്തു ആലു ഇംറാൻ: 159). ബദർ യുദ്ധത്തിന് മുന്നോടിയായി നബി നടത്തിയ കൂടിയാലോചനയിൽ മുഹാജിറുകളുടെയും അൻസാരികളുടെയും ഭാഗത്തുനിന്നുണ്ടായ ആവേശകരമായ മറുപടികൾ ചരിത്രപ്രസിദ്ധമാണ്. നബി അഭിപ്രായം ചോദിച്ചപ്പോൾ മുഹാജിറുകളെ പ്രതിനിധീകരിച്ച് മിഖ്‌ദാദ് (റ) എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: يَا رَسُولَ اللَّهِ، امْضِ لِمَا أَرَاكَ اللَّهُ فَنَحْنُ مَعَكَ، وَاللَّهِ لَا نَقُولُ لَكَ كَمَا قَالَتْ بَنُو إِسْرَائِيلَ لِمُوسَى: {فَاذْهَبْ أَنْتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ، وَلَكِنْ نَقُولُ: اذْهَبْ أَنْتَ وَرَبُّكَ فَقَاتِلَا إِنَّا مَعَكُمَا مُقَاتِلُونَ “അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹു അങ്ങേയ്ക്ക് കാണിച്ചുതന്ന ആ ലക്ഷ്യവുമായി അങ്ങ് മുന്നോട്ട് പോവുക, ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്. അല്ലാഹുവാണെ സത്യം! മൂസാ നബിയോട് ഇസ്രായീൽ സന്തതികൾ പറഞ്ഞതുപോലെ ‘നീയും നിൻ്റെ രക്ഷിതാവും പോയി യുദ്ധം ചെയ്യുക, ഞങ്ങൾ ഇവിടെ ഇരുന്നുകൊള്ളാം’ എന്ന് ഞങ്ങൾ അങ്ങയോട് പറയില്ല. മറിച്ച്, ‘അങ്ങും അങ്ങയുടെ രക്ഷിതാവും പോയി യുദ്ധം ചെയ്യുക, ഞങ്ങൾ നിങ്ങളോടൊപ്പം പോരാളികളായി ഉണ്ടാകും’ എന്നാണ് ഞങ്ങൾ പറയുന്നത്.”

  1. അൻസാരികളുടെ മറുപടി : മുഹാജിറുകൾ സംസാരിച്ചിട്ടും നബി വീണ്ടും അഭിപ്രായം ചോദിച്ചുകൊണ്ടിരുന്നു. അൻസാരികളുടെ നിലപാട് അറിയാനായിരുന്നു ഇത്. അപ്പോൾ അൻസാരികളുടെ നേതാവായ സഅ്ദ് (റ) എഴുന്നേറ്റുനിന്ന് മറുപടി നൽകി: يَا رَسُولَ اللَّهِ، لَعَلَّكَ تَخْشَى أَنْ تَكُونَ الْأَنْصَارُ تَرَى حَقًّا عَلَيْهَا أَنْ لَا تَنْصُرَكَ إِلَّا فِي دِيَارِهِمْ… فَامْضِ لِمَا أَرَدْتَ، فَوَالَّذِي بَعَثَكَ بِالْحَقِّ لَوْ اسْتَعْرَضْتَ بِنَا هَذَا الْبَحْرَ فَخُضْتَهُ لَخُضْنَاهُ مَعَكَ، مَا تَخَلَّفَ مِنَّا رَجُلٌ وَاحِدٌ “അല്ലാഹുവിൻ്റെ പ്രവാചകരേ, അങ്ങയെ ഞങ്ങളുടെ നാട്ടിൽ (മദീനയിൽ) വെച്ച് മാത്രമേ സഹായിക്കൂ എന്ന് അൻസാരികൾ കരുതുന്നുണ്ടോ എന്ന് അങ്ങ് ഭയപ്പെടുന്നുണ്ടോ? അങ്ങനെയല്ല, അങ്ങ് ഉദ്ദേശിച്ചതുപോലെ മുന്നോട്ട് പോവുക. സത്യവുമായി അങ്ങയെ നിയോഗിച്ച അല്ലാഹുവാണെ സത്യം! അങ്ങ് ഈ കടൽ കാട്ടിത്തരികയും അതിലേക്ക് ഇറങ്ങുകയും ചെയ്‌താൽ ഞങ്ങൾ അങ്ങയോടൊപ്പം ഇറങ്ങും. ഞങ്ങളിൽ ഒരാൾ പോലും പിന്തിരിയില്ല.”

സംഭവത്തിന്റെ ചുരുക്കം നബി-യുടെ ചോദ്യത്തിന് മുഹാജിറുകൾ ആദ്യം മറുപടി നൽകിയെങ്കിലും, യുദ്ധക്കളത്തിൽ ഭൂരിപക്ഷമായിരുന്ന അൻസാരികളുടെ ഉറപ്പാണ് നബി പ്രധാനമായും ലക്ഷ്യം വെച്ചത്. രണ്ട് വിഭാഗത്തിൻ്റെയും പൂർണ്ണമായ പിന്തുണ ലഭിച്ചതോടെ പ്രവാചകന്റെ മുഖം പ്രകാശിക്കുകയും യുദ്ധത്തിന് തയ്യാറെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു. (സീറത്തു ഇബ്‌നു ഹിഷാം )

സൈന്യത്തെ വിന്യസിക്കുന്നതിൽ ഹുബാബ് (റ) വിൻ്റെ നിർദ്ദേശം ബദ്റിൽ സൈന്യത്തെ നിർത്തേണ്ട സ്ഥാനത്തെക്കുറിച്ച് പ്രവാചകൻ സ്വഹാബികളോട് കൂടിയാലോചിച്ചപ്പോൾ ഹുബാബ് ബിൻ മുൻദിർ (റ) നൽകിയ ഉപദേശം: ബദർ യുദ്ധത്തിൽ യുദ്ധതന്ത്രത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസിദ്ധമായ സംഭവമാണിത്. പ്രമുഖ സ്വഹാബിയായ ഹുബാബ് ബിൻ മുൻദിർ (റ)ആണ് നബി-യോട് യുദ്ധക്കളത്തിലെ തന്ത്രപരമായ സ്ഥാനത്തെക്കുറിച്ച് ഈ നിർദ്ദേശം നൽകിയത്. اللَّهِ، أَرَأَيْتَ هَذَا الْمَنْزِلَ، أَمَنْزِلًا لَمَّا نَزَلَ رَسُولُ اللَّهِ الله أَدْنَى مَاءٍ مِنْ بَدْرٍ ، قَالَ الْحُبَابُ بْنُ الْمُنْذِرِ : يَا رَسُولَ أَنْزَلَكَهُ اللَّهُ لَيْسَ لَنَا أَنْ نَتَقَدَّمَهُ، وَلَا نَتَأَخَّرَ عَنْهُ ، أَمْ هُوَ الرَّأْيُ وَالْحَرْبُ وَالْمَكِيدَةُ؟ قَالَ علمه الله: “بَلْ هُوَ الرَّأْيُ وَالْحَرْبُ وَالْمَكِيدَةُ فَقَالَ: يَا رَسُولَ اللَّهِ، فَإِنَّ هَذَا لَيْسَ بِمَنْزِلٍ، فَانْهَضْ بِالنَّاسِ حَتَّى نَأْتِيَ أَدْنَى مَاءٍ مِنَ الْقَوْمِ فَنَنْزِلَهُ، ثُمَّ نُغَوِّرَ أَي ندفن) مَا وَرَاءَهُ مِنَ الْقُلْبِ (الآبار)، ثُمَّ نَبْنِي عَلَيْهِ حَوْضًا فَنَمْلَأَهُ مَاءً ، ثُمَّ نُقَاتِلَ الْقَوْمَ فَنَشْرَبَ وَلَا يَشْرَبُونَ فَقَالَ رَسُولُ اللَّهِ : “لَقَدْ أَشَرْتَ بِالرَّأْيِ അടുത്തായി മുസ്ലിം സൈന്യം തമ്പടിച്ചപ്പോൾ ഹുബാബ് ബിൻ മുൻദിർ (റ) പ്രവാചകനെ സമീപിച്ച് ഇപ്രകാരം ചോദിച്ചു:”അല്ലാഹുവിൻ്റെ റസൂലേ, അങ്ങ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ഈ സ്ഥലം അല്ലാഹു കൽപ്പിച്ചു നൽകിയതാണോ? (അങ്ങനെയെങ്കിൽ) അതിൽ നിന്ന് മുന്നോട്ട് പോകാനോ പിന്നോട്ട് മാറാനോ ഞങ്ങൾക്ക് അധികാരമില്ല. അതല്ല, ഇത് അങ്ങയുടെ യുദ്ധതന്ത്രത്തിന്റെയും അഭിപ്രായത്തിന്റെയും ഭാഗമായി തിരഞ്ഞെടുത്തതാണോ?” നബി മറുപടി നൽകി: “അല്ല, ഇത് എന്റെ അഭിപ്രായവും യുദ്ധതന്ത്രവുമാണ്.” അപ്പോൾ ഹുബാബ് (റ) പറഞ്ഞു: “അങ്ങനെയെങ്കിൽ അല്ലാഹുവിൻ്റെ റസൂലേ, ഇത് താമസിക്കാൻ അനുയോജ്യമായ ഒരിടമല്ല. നമുക്ക് ശത്രുക്കൾക്ക് ഏറ്റവും അടുത്തുള്ള ജലസംഭരണിയുടെ അടുത്തേക്ക് സൈന്യത്തെ നീക്കാം. അവിടെ തമ്പടിച്ച ശേഷം അതിന് പിന്നിലുള്ള മറ്റ് കിണറുകളെല്ലാം നമുക്ക് നികത്തിക്കളയാം. എന്നിട്ട് ആ കിണറിന് മുകളിൽ നമുക്കൊരു വലിയ കുളം നിർമ്മിച്ച് വെള്ളം നിറയ്ക്കാം. അപ്പോൾ യുദ്ധം നടക്കുമ്പോൾ നമുക്ക് വെള്ളം കുടിക്കാം, ശത്രുക്കൾക്ക് അത് ലഭിക്കുകയുമില്ല.” ഇത് കേട്ട നബി പറഞ്ഞു: “നീ വളരെ നല്ലൊരു അഭിപ്രായമാണ് നിർദ്ദേശിച്ചിരിക്കുന്നത്.” ഉടനെ തന്നെ പ്രവാചകൻ സൈന്യത്തോട് നീങ്ങാൻ കൽപ്പിക്കുകയും ഹുബാബ് (റ) പറഞ്ഞതുപോലെ ചെയ്യുകയും ചെയ്തു‌. കൂടിയാലോചന അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് (ദിവ്യബോധനം) ഇല്ലാത്ത കാര്യങ്ങളിൽ അനുചരന്മാരുടെ അഭിപ്രായം സ്വീകരിക്കാനുള്ള നബി Ay-യുടെ എളിമയും വിശാലമനസ്‌കതയും ഇത് വ്യക്തമാക്കുന്നു. പ്രവാചകനോട് പോലും വിനയപൂർവ്വം കാര്യങ്ങൾ ചോദിക്കാനും തിരുത്താനുമുള്ള സ്വാതന്ത്ര്യം സ്വഹാബികൾക്ക് ഉണ്ടായിരുന്നു. ഇവയെല്ലാം കൂടിയാലോചനയുടെ അനന്തരഫലങ്ങളാണ്. (സീറത്തു ഇബ്‌നു ഹിഷാം )

ദുആയുടെ പ്രാധാന്യം ഒരു വിശ്വാസിയുടെ ഏതുകാര്യവും പൂർണമാകുന്നത് അല്ലാഹുവിൻറെ സഹായം ഒന്നുകൊണ്ടു മാത്രമാണ് ‘റബ്ബിൻ്റെ സഹായം നേടിയെടുക്കാനുള്ള ഏറ്റവും വലിയ വഴി ആത്മാർത്ഥമായ ദുആയാണ്. ബദറിൻ്റെ പാഠങ്ങളിൽ സുപ്രധാനമായതും പ്രവാചകരുടെയും സഹാബാക്കളുടെയും ആത്മാർത്ഥമായ ദുആയാണ്. മലക്കുകളെ ഇറക്കി അല്ലാഹു സഹായിച്ചതും അവർക്ക് യുദ്ധഭൂമിയിൽ ഉറക്കം നൽകിയതും ബദറിൻ്റെ വിജയവും പ്രവാചകരുടെ ദുആയ്ക്ക് ഉള്ള മറുപടിയായിരുന്നു. ) إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُمْ بِأَلْفٍ مِنَ الْمَلَائِكَةِ مُرْدِفِينَ ) “നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന (ഇസ്തിഗാസ നടത്തിയിരുന്ന) സന്ദർഭം (ഓർക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നതാണ് എന്ന് അവൻ അന്ന് നിങ്ങൾക്ക് മറുപടി നൽകി.” (സൂറത്തുൽ അൻഫാൽ: 9) ബദർ യുദ്ധത്തിന് തൊട്ടുമുമ്പ് ശത്രുസൈന്യത്തിൻ്റെ വലിപ്പവും (ആയിരത്തോളം പേർ) മുസ്ലിംകളുടെ കുറഞ്ഞ എണ്ണവും (313 പേർ) കണ്ടപ്പോൾ നബി, അങ്ങേയറ്റം വ്യാകുലനായി. അവിടുന്ന് ഖിബ്ലയ്ക്ക് അഭിമുഖമായി നിന്ന് കൈകൾ ആകാശത്തേക്കുയർത്തി തന്റെ രക്ഷിതാവിനോട് വികാരാധീനനായി പ്രാർത്ഥിച്ചു. اللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي، اللَّهُمَّ آتِ مَا وَعَدْتَنِي، اللَّهُمَّ إِنْ تُهْلِكْ هَذِهِ الْعِصَابَةَ مِنْ أَهْلِ الْإِسْلَامِ لَا تُعْبَدُ فِي” الْأَرْضِ (അല്ലാഹുവേ, നീ എനിക്ക് നൽകിയ വാഗ്ദാനം നിറവേറ്റേണമേ… ഈ ചെറിയ വിഭാഗം നശിപ്പിക്കപ്പെട്ടാൽ ഭൂമിയിൽ നിന്നെ ആരാധിക്കാൻ മറ്റാരുമുണ്ടാകില്ല) . നബി -യുടെ ഈ തീക്ഷ്‌ണമായ പ്രാർത്ഥനയ്ക്കുള്ള മറുപടിയായാണ് അല്ലാഹു ഈ സൂക്തം അവതരിപ്പിച്ചത്. ബദർ യുദ്ധവേളയിൽ വിശ്വാസികൾക്ക് ലഭിച്ച ഏറ്റവും വലിയ ആത്മീയവും ഭൗതികവുമായ പിന്തുണയെക്കുറിച്ചാണ് ഈ വചനം പ്രതിപാദിക്കുന്നത്. ദുആയ്ക്ക് അല്ലാഹു നൽകിയ മറുപടിയെ ശേഷമുള്ള ആയത്തുകൾ പഠിപ്പിക്കുന്നു: ) وَمَا جَعَلَهُ اللَّهُ إِلَّا بُشْرَى وَلِتَطْمَئِنَّ بِهِ قُلُوبُكُمْ ۚ وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ ۚ إِنَّ اللَّهَ عَزِيزٌ حَكِيمٌ ) അല്ലാഹു അത് (മലക്കുകളുടെ സഹായം) നിങ്ങൾക്ക് ഒരു സന്തോഷവാർത്തയായും, നിങ്ങളുടെ ഹൃദയങ്ങൾക്ക് സമാധാനം നൽകാനുമാണ് നിശ്ചയിച്ചത്. അല്ലാഹുവിങ്കൽ നിന്നല്ലാതെ യാതൊരു വിജയവുമില്ല. തീർച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. إِذْ يُغَشِّيكُمُ النَّعَاسَ أَمَنَةً مِنْهُ وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ وَيُذْهِبَ عَنْكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ ) (അല്ലാഹു തൻ്റെ വകയായുള്ള സമാധാനമായി നിങ്ങളെ മയക്കത്തിൽ (ലഘുനിദ്ര) ആഴ്ത്തിയിരുന്ന സന്ദർഭം ഓർക്കുക. നിങ്ങളെ ശുദ്ധീകരിക്കാനും, നിങ്ങളിൽ നിന്ന് പിശാചിൻ്റെ കുസൃതികൾ നീക്കിക്കളയാനും, നിങ്ങളുടെ ഹൃദയങ്ങളെ ദൃഢപ്പെടുത്താനും, നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിർത്താനുമായി അവൻ ആകാശത്ത് നിന്ന് നിങ്ങൾക്ക് മഴ പെയ്യിച്ചു തരികയും ചെയ്‌തിരുന്നു. إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ فَاضْرِبُوا ) ) فَوْقَ الْأَعْنَاقِ وَاضْرِبُوا مِنْهُمْ كُلَّ بَنَانٍ നിന്റെ രക്ഷിതാവ് മലക്കുകൾക്ക് ബോധനം നൽകിയിരുന്ന സന്ദർഭം (ഓർക്കുക): “തീർച്ചയായും ഞാൻ നിങ്ങളോടൊപ്പമുണ്ട്. അതിനാൽ വിശ്വാസികളെ നിങ്ങൾ ഉറപ്പിച്ചു നിർത്തുക. സത്യനിഷേധികളുടെ ഹൃദയങ്ങളിൽ ഞാൻ ഭീതി നിറയ്ക്കുന്നതാണ്. അതിനാൽ (വിശ്വാസികളേ,) നിങ്ങൾ അവരുടെ കഴുത്തുകൾക്ക് മുകളിൽ വെട്ടുകയും അവരുടെ ഓരോ വിരൽത്തുമ്പുകളും തകർക്കുകയും ചെയ്യുക.”

شدة ابتهال النبي عليه الله യുദ്ധക്കളത്തിൽ പ്രവാചകൻ കൈകളുയർത്തി പ്രാർത്ഥിച്ചപ്പോൾ സംഭവിച്ചത്: فَمَا زَالَ يَهْتِفُ بِرَبِّهِ، مَاذَا يَدَيْهِ مُسْتَقْبِلَ الْقِبْلَةِ، حَتَّى سَقَطَ رِدَاؤُهُ عَنْ مَنْكِبَيْهِ، فَأَتَاهُ أَبُو بَكْرٍ فَأَخَذَ رِدَاءَهُ، فَأَلْقَاهُ عَلَى مَنْكِبَيْهِ، ثُمَّ الْتَزَمَهُ مِنْ وَرَائِهِ، وَقَالَ: يَا نَبِيَّ اللهِ، كَفَاكَ مُنَاشَدَتُكَ رَبَّكَ، فَإِنَّهُ سَيُنْجِزُ لَكَ مَا وَعَدَكَ صلی عليه و ഖിബ്ലയ്ക്ക് നേരെ തിരിഞ്ഞ് കൈകൾ ഉയർത്തി പ്രവാചകൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഇതിനിടെ പ്രവാചകൻ്റെ തോളിൽ നിന്ന് തട്ടം താഴെ വീണുപോയി. അബൂബക്കർ (റ) വന്ന് ആ തട്ടം എടുത്ത് പ്രവാചകന്റെ തോളിലിട്ടു കൊടുത്തിട്ട് പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു: “അല്ലാഹുവിൻ്റെ പ്രവാചകറേ, അങ്ങയുടെ പ്രാർത്ഥന മതിയാക്കുക, അല്ലാഹു അങ്ങയോട് വാഗ്ദാനം ചെയ്‌തത്‌ തീർച്ചയായും നിറവേറ്റിത്തരും.” (അവലംബം: സഹീഹ് മുസ്‌ലിം: 1763)

صلاة النبي عليه الله تحت الشجرة 00 യുദ്ധത്തലേന്ന് രാത്രി വിശ്വാസികൾ വിശ്രമിക്കുമ്പോൾ പ്രവാചകൻ പ്രാർത്ഥനയിൽ മുഴുകിയ സംഭവം: قَالَ عَلِيُّ بْنُ أَبِي طَالِبٍ: مَا كَانَ فِينَا فَارِسٌ يَوْمَ بَدْرٍ غَيْرَ الْمِقْدَادِ، وَلَقَدْ رَأَيْتُنَا وَمَا فِينَا إِلَّا نَائِمٌ، إِلَّا رَسُولَ اللَّهِ عليه والله تَحْتَ شَجَرَةٍ يُصَلِّي وَيَبْكِي حَتَّى أَصْبَحَ വിവരണം: അലി (റ) പറയുന്നു: “ബദ്ർ ദിവസം ഞങ്ങളിൽ മിഖ്ദാദ് (റ) ഒഴികെ മറ്റാരും കുതിരപ്പടയാളികളായി ഉണ്ടായിരുന്നില്ല. യുദ്ധത്തലേന്ന് രാത്രി പ്രവാചകൻ ഒഴികെ ബാക്കിയെല്ലാവരും ഉറങ്ങുകയായിരുന്നു. പ്രവാചകൻ മാത്രം ഒരു മരച്ചുവട്ടിൽ നേരം പുലരുവോളം നമസ്ക‌ാരത്തിലും കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥനയിലുമായിരുന്നു.” (അവലംബം: മുസ്‌നദ് അഹ്മദ്, സുനനുൽ കുബ്‌റാ – നസാഈ)

പ്രാർത്ഥനയ്ക്ക് ഉത്തരമായി സമാധാന നിദ്ര യുദ്ധത്തിനിടെ വിശ്വാസികൾക്ക് അല്ലാഹുതആല നൽകിയതായും ഖുർആൻ പറയുന്നു. ചരിത്രത്തിൽ യുദ്ധവേളയിൽ പോരാളികൾ മയങ്ങിപ്പോയ മറ്റൊരു യുദ്ധവും ഉണ്ടാവുകയില്ല. സഹാബാക്കളുടെ മനസ്സിനെ സമാധാനം ലഭിച്ചത് ഈ ദുആക്കൾക്ക് അല്ലാഹു ഇങ്ങനെ മറുപടി നൽകിയിട്ടാണ് .. ശത്രുക്കളുടെ എണ്ണം കണ്ട് പേടിച്ച വിശ്വാസികളുടെ ഹൃദയത്തിന് ശാന്തി നൽകാൻ അല്ലാഹു അവർക്ക് ഒരു ചെറിയ ഉറക്കം (മയക്കം) നൽകി. പ്രവാചകൻ യുടെ നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി അല്ലാഹു നൽകിയ മാനസികമായ കരുത്തായിരുന്നു ഈ സമാധാന നിദ്ര. ഇതിൽ പറഞ്ഞതു കൂടാതെയുള്ള ധാരാളം സംഭവങ്ങൾക്കും ഗുണപാഠങ്ങൾക്കും സാക്ഷിയാണ് ബദർ. ഈ പാഠങ്ങൾ നാം ജീവിതത്തിൽ നിലനിർത്തേണ്ടതും വ്യക്തിപരവും സാമൂഹികവുമായ നമ്മുടെ ഉയർച്ചക്ക് ബദറിലൂടെ അല്ലാഹു നൽകുന്ന അധ്യാപനമാണ് ഇത് എന്ന് നാം തിരിച്ചറിയുകയും വേണം -റബ്ബ് സഹായിക്കട്ടെ -ആമീൻ യാ റബ്ബൽ ആലമീൻ.

Similar Posts

  • പിണക്കങ്ങൾ പരിഹരിക്കേണ്ട മാസം

    പരസ്‌പരമുള്ള പിണക്കങ്ങൾ നമ്മുടെ പല അമലുകളുടെയും പ്രതിഫലങ്ങളെ നശിപ്പിച്ചു കളയും. സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും മാസമായ വിശുദ്ധമായ റമദാനിൽ മുഅ്മിനീങ്ങൾ തമ്മിൽ പരസ്‌പരം സ്നേഹവും ഐക്യവും നിലനിർത്തേണ്ടതിന് പകരം പരസ്‌പരം പിണക്കങ്ങൾ ആയി കഴിയുന്നത് ഈ മഹനീയ മാസത്തിലെ നമ്മുടെ അമലുകളുടെ പ്രതിഫലങ്ങളെ പ്രതികൂലമായി ബാധിക്കും.അല്ലാഹു പറയുന്നു: . (إنما المؤمنون إخوة فأصلحوا بين أخويكم} [الحجرات (10) അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികൾ പരസ്‌പരം സഹോദരങ്ങളാണ്.അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ സന്ധിയുണ്ടാക്കുക.” [അൽ-ഹുജുറാത്ത്: 10].പരസ്‌പരം വിട്ടുനിൽക്കുന്നതും…

  • തഹജ്ജുദ് : വിശ്വാസിയുടെ ആത്മീയ കരുത്ത്

    രാത്രിനമസ്‌കാരം വിശ്വാസിക്ക് നൽകുന്ന ഗുണങ്ങളും ശ്രേഷ്ഠതകളും എണ്ണമറ്റതാണ്.ജനങ്ങൾ എല്ലാം ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റിരുന്ന് അല്ലാഹുവിൻറെ മുമ്പിൽ മുനാജാത്തിന് നിൽക്കുന്ന ഒരു വ്യക്തി ശാരീരികമായും മാനസികമായും അനുഭവിക്കുന്ന ആത്മീയമായ ഉന്നതി വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനപ്പുറത്താണ്.അതിനാൽ തന്നെ വിശുദ്ധ ഇസ്ലാമിൽ ഈ അമലിന് വലിയ പ്രാധാന്യമുണ്ട്.ആത്മീയമായ കരുത്ത് ഏറെ ആവശ്യമുണ്ടായിരുന്ന ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തിൽ ഇത് സഹാബാക്കൾക്ക് നിർബന്ധമായിരുന്നു എന്നതുതന്നെ ഇതിന്റെ പ്രാധാന്യത്തിന്റെ തെളിവാണ്. മക്കയിൽ ഇസ്‌ലാമിക നിയമങ്ങൾ പൂർണ്ണമാകുന്നതിനും മുമ്പ് തന്നെ നബി ﷺ യോട് രാത്രിയിൽ എഴുന്നേറ്റ് നമസ്‌കരിക്കാൻ…

  • സാഹോദര്യത്തിന്റെ മാസം

    മുഅ്മിനീങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ ബന്ധം ആദർശ പരമായ സാഹോദര്യമാണ്. മുസ്ലിമീങ്ങൾ വിവിധ രാജ്യക്കാരാണെങ്കിലും വ്യത്യസ്‌ത വംശങ്ങളിലും ഗോത്രങ്ങളിലും പെട്ടവരുമാണെങ്കിലും ഈ ബന്ധം അവരെ പരസ്പ്‌പരം ഒന്നിപ്പിക്കുന്നു. പരസ്‌പരബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുകയും ഊഷ്‌മളമാക്കുകയും ചെയ്യേണ്ട വിശുദ്ധമായ മാസമാണ് റമദാൻ. നോമ്പിലൂടെയും ദാനധർമ്മങ്ങളിലൂടെയും ഇഫ്‌താറിലൂടെയും എല്ലാം സാഹോദര്യം നിലനിർത്താനുള്ള വിവിധ സാഹചര്യങ്ങളെ അല്ലാഹു റമളാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സാഹോദര്യത്തിന്റെ പ്രാധാന്യം [إِنَّمَا الْمُؤْمِنُونَ إِخْوَةٌ} [الحجرات: :10 (സഹോദരങ്ങളാണ്.) സാഹോദര്യത്തിന് അതിർവരമ്പുകൾ ഇല്ല എന്നും വംശ വർണ്ണ വൈവിധ്യങ്ങളോ കുടുംബ പരിഗണനകളോ…

  • തൗബയും അതിന്റെ പ്രാധാന്യവും

    1. മനുഷ്യസഹജമായ വീഴ്ചകളും തൗബയും 2. ഖുർആനിലെ തൗബയുടെ പ്രാധാന്യം 3. അല്ലാഹുവിൻ്റെ സ്നേഹവും വാഗ്ദാനങ്ങളും 4. പ്രവാചകന്മാരുടെ തൗബ ഖുർആനിൽ വിവിധ പ്രവാചകന്മാർ നടത്തിയ പശ്ചാത്താപങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്: 5. തൗബയുടെ ഗുണഫലങ്ങൾ പശ്ചാത്താപം പരലോക വിജയം മാത്രമല്ല, ഇഹലോകത്ത് താഴെ പറയുന്ന അനുഗ്രഹങ്ങൾക്കും കാരണമാകുന്നു:

  • പാപമോചനത്തിൻ്റെ വഴികൾ 2

    റസൂലിനെ പിന്തുടരൽ അല്ലാഹു പറയുന്നു: 31 : ) {قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبُكُمْ وَاللَّهُ غَفُورٌ رَّحِيمٌ “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും.” പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പഠിപ്പിച്ച വിവിധ ജീവിതചര്യകളിലൂടെ പാപമോചനം അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ബാങ്ക് വിളിക്കുന്നതിലും നന്നായി വുളൂ ചെയ്യുന്നതിലും നബി…

  • ഷഹ്റുൽ മുവാസാത്

    വിശുദ്ധമായ റമദാൻ സഹാനുഭൂതിയുടെ മാസമാണ്.നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം റമദാനിനെ ഷഹ്റുൽ മുവാസാത് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.പരസ്പരമുള്ള കാരുണ്യവും കരുണാർദ്രമായ  പെരുമാറ്റവും കൂടുതൽ വെളിവാകേണ്ട മാസമാണ് റമളാൻ.പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റമദാനിലെ ആരാധനകളെ വിശേഷിപ്പിക്കുന്ന കൂട്ടത്തിൽ മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു:  «كان رسول الله صلى الله عليه وسلم أجود الناس، وكان أجود ما يكون في رمضان حين يلقاه جبريل، وكان يلقاه في كل ليلة من…

Leave a Reply

Your email address will not be published. Required fields are marked *