നോമ്പും നാവിനെ സൂക്ഷിക്കലും

ഇസ്ലാമിൻറെ കാഴ്ചപ്പാടിൽ നോമ്പ് എന്നത് ശാരീരികമായി മാത്രം അനുഭവിക്കേണ്ട ഒന്നല്ല.രാവിലെ മുതൽ വൈകുന്നേരം വരെ പാനീയങ്ങളും ഭോഗപരതയും എല്ലാം ഒഴിവാക്കി നോമ്പ് അനുഷ്ഠിക്കുന്ന ഒരു വ്യക്തി അവന്റെ നിർബന്ധ കടമ പൂർത്തിയാക്കുമെങ്കിലും അവൻ്റെ നാവിനെ ഹറാമുകളിൽ  നിന്നും അവൻ സംരക്ഷിക്കുന്നില്ലെങ്കിൽ നോമ്പിൻറെ പൂർണ്ണതയിലേക്ക് അവന് എത്താൻ കഴിയുകയില്ല. ആമാശയം ഭക്ഷണത്തിൽ നിന്ന് നോമ്പ് നോൽക്കുമ്പോൾ, നാവ് അനാവശ്യവും നിഷിദ്ധവുമായ സംസാരങ്ങളിൽ നിന്നും നോമ്പ് നോൽക്കേണ്ടതുണ്ട്. വിശ്വാസിയുടെ നോമ്പ് ഒരു പൂർണ്ണമായ ആരാധനയാകുന്നത് അവന്റെ നാവ് നിയന്ത്രിക്കപ്പെടുമ്പോൾ മാത്രമാണ്.

​അനാവശ്യമായ സംസാരങ്ങൾ ഒരു വിശ്വാസിയുടെ ഈമാനികമായ അന്തസ്സത്തയെ തകർക്കുന്ന ഒന്നാണെന്ന് ഖുർആനും സുന്നത്തും ആവർത്തിച്ചു വ്യക്തമാക്കുന്നു.

​ഖുർആൻ സൂക്തങ്ങൾ:

 ​قَدْ أَفْلَحَ الْمُؤْمِنُونَ  الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ  وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ (തീർച്ചയായും സത്യവിശ്വാസികൾ വിജയിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തിൽ ഭക്തിയുള്ളവരും, അനാവശ്യമായ കാര്യങ്ങളിൽ നിന്ന് തിരിഞ്ഞു കളയുന്നവരുമാണവർ – 

 (മുഅ്മിനൂൻ: 1-3)

 ​لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ (അവരുടെ രഹസ്യ സംസാരങ്ങളിൽ അധികത്തിലും യാതൊരു നന്മയുമില്ല; ദാനധർമ്മത്തിനോ സൽക്കർമ്മത്തിനോ ജനങ്ങൾക്കിടയിൽ സമാധാനമുണ്ടാക്കുന്നതിനോ കൽപ്പിക്കുന്നവരുടേതൊഴികെ – (സൂറത്തു നിസാഅ്: 114)

 ​وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ (55-സൂറത്തുൽ ഖസസ്) 

 (അവർ അനാവശ്യമായ കാര്യങ്ങൾ കേട്ടാൽ അതിൽ നിന്ന് തിരിഞ്ഞു കളയുന്നു -ഞങ്ങൾക്ക് ഞങ്ങളുടെ അമലുകളും നിങ്ങൾക്ക് നിങ്ങളുടെ അമലകളും -നിങ്ങൾക്ക് അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ ഞങ്ങൾ ഒരിക്കലും വിഡ്ഢികളുടെ പാതയെ പിന്തുടരുന്നില്ല എന്ന് അവർ പറയും)

ഈ ആയത്തുകൾ വളരെ വ്യക്തമായി നമ്മളെ പഠിപ്പിക്കുന്നത് ഒരു വിശ്വാസി അനാവശ്യമായ കാര്യങ്ങളിൽ നിന്ന് പിന്തിരിയുന്നവൻ ആയിരിക്കണം എന്നാണ്.തനിക്ക് ദുനിയവിയോ ഉഖ്റവിയോ ആയ യാതൊരു ഗുണവും ഇല്ലാത്ത കാര്യങ്ങൾ സംസാരിച്ച് ഒരു വിശ്വാസിയെ തൻറെ വ്യക്തിത്വത്തെ നശിപ്പിക്കരുത് എന്നും ഈ ആയത്തുകൾ  നമ്മെ ഉണർത്തുന്നു.പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളും നമ്മളെ അക്കാര്യം ഗൗരവത്തിൽ ഓർമിപ്പിക്കുന്നുണ്ട്.

 ​«مِنْ حُسْنِ إِسْلَامِ المَرْءِ تَرْكُهُ مَا لَا يَعْنِيهِ» (ഒരാളുടെ ഇസ്‌ലാം നന്നാകുന്നതിന്റെ അടയാളം തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ ഉപേക്ഷിക്കലാണ് – 

സുനനുത്തിർമിദി: 2317)

 ​«إِنَّ اللَّهَ كَرِهَ لَكُمْ ثَلاثًا: قِيلَ وَقَالَ، وَكَثْرَةَ

 السُّؤَالِ، وَإِضَاعَةَ الْمَالِ» (അല്ലാഹു നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ വെറുത്തിരിക്കുന്നു: അനാവശ്യമായ വർത്തമാനങ്ങൾ (അതല്ലേ ഇതല്ലേ എന്ന് പറയൽ), അമിതമായ ചോദ്യങ്ങൾ, ധനം പാഴാക്കൽ –   സ്വഹീഹുൽ ബുഖാരി: 1477)

ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഖാളി ഇയാള് (റ)പറയുന്നത്

قال القاضي عياض: ومعنى “قِيلَ وَقَالَ”: الخوض في أخبار الناس، وحكايات ما لا يعني من أحوالهم

അനാവശ്യമായി ജനങ്ങളുടെ സംസാരങ്ങളിൽ മുഴുവനും ഒരു കാര്യവും ഇല്ലാത്ത അവരുടെ ജീവിതാവസ്ഥകളിൽ ഇടപെട്ട് സംസാരിക്കലുമാണ്.

 ​«مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ» (അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ മൗനം പാലിക്കട്ടെ – സ്വഹീഹുൽ ബുഖാരി: 6018)

​ഈ പ്രവാചക വചനങ്ങളും നമ്മളെ പഠിപ്പിക്കുന്നത് അനാവശ്യമായ കാര്യങ്ങളിൽ നിന്നും നാം നമ്മുടെ നാവിനെ സംരക്ഷിക്കണം എന്നാണ് ‘

 ​ഇമാം ഷാഫി (റ) ഒരിക്കൽ പറഞ്ഞു: «إِذَا أَرَادَ الْكَلَامَ فَعَلَيْهِ أَنْ يُفَكِّرَ قَبْلَ كَلَامِهِ، فَإِنْ ظَهَرَ فِيهِ مَصْلَحَةٌ تَكَلَّمَ، وَإِنْ شَكَّ لَمْ يَتَكَلَّمْ حَتَّى يَبْدُوَ لَهُ» (സംസാരിക്കാൻ ഉദ്ദേശിക്കുമ്പോൾ ഒന്ന് ചിന്തിക്കുക; ഗുണമുണ്ടെങ്കിൽ സംസാരിക്കുക, സംശയമുണ്ടെങ്കിൽ ഗുണം വ്യക്തമാകും വരെ മിണ്ടാതിരിക്കുക – കിതാബുൽ അദ്കാർ)എത്ര ഭംഗിയാണ് ഈ ഉപദേശം എന്ന് ശ്രദ്ധിക്കുക.

താബിഉകളിൽ പ്രമുഖനായ ഹസനുൽ ബസ്രി (റ)ഒരിക്കൽ പറയുകയുണ്ടായി ​«مَا عَقَلَ دِينَهُ مَنْ لَمْ يَحْفَظْ لِسَانَهُ»

“നാവിനെ സംരക്ഷിക്കാത്തവന് തന്റെ ദീൻ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.”

​2.അനാവശ്യ സംസാരം നോമ്പിന്റെ ഗുണത്തെ നഷ്ടപ്പെടുത്തുന്നു.

​വാക്കുകൾ സൂക്ഷിക്കാത്തവന്റെ പട്ടിണിക്ക് അല്ലാഹുവിന്റെ അടുക്കൽ വിലയില്ലെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചു.നമ്മുടെ വാക്കുകൾ അല്ലാഹുവിൻറെ മുന്നിൽ തീർച്ചയായും രേഖപ്പെടുത്തപ്പെടും.ഖുർആൻ പറയുന്നു:

 ​مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അത് നിരീക്ഷിക്കാൻ തയ്യാറായി റഖീബും അതീദും അവിടെ ഉണ്ടാകാതിരിക്കില്ല – സൂറത്തു ഖാഫ്: 18)

നല്ല വാക്കുകളാണ് നാം സംസാരിക്കേണ്ടതൊന്നും അതാണ് തഖ്‌വയുടെ അടയാളം എന്നും ഖുർആൻ ഓർമ്മിപ്പിക്കുന്നു:

 ​يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا (വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും നേരായ വാക്ക് പറയുകയും ചെയ്യുക – സൂറത്തുൽ അഹ്സാബ്: 70)

 ​وَقُولُوا لِلنَّاسِ حُسْنًا (ജനങ്ങളോട് നിങ്ങൾ നല്ലത് സംസാരിക്കുക – സൂറത്തുൽ ബഖറ: 83)

​നോമ്പിന്റെ ഫലത്തെ അനാവശ്യമായ സംസാരങ്ങൾ ബാധിക്കുമെന്ന് പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ നമുക്ക് ആവർത്തിച്ച് താക്കീത് നൽകുന്നുണ്ട്.

താഴെ വിശദീകരിക്കുന്ന ഹദീസുകൾ ശ്രദ്ധിക്കുക:

 ​«لَيْسَ الصِّيَامُ مِنَ الأَكْلِ وَالشَّرْبِ، إِنَّمَا الصِّيَامُ مِنَ اللَّغْوِ وَالرَّفَثِ» (ഭക്ഷണവും പാനീയവും ഉപേക്ഷിക്കലല്ല നോമ്പ്, മറിച്ച് അനാവശ്യമായ സംസാരങ്ങളിൽ നിന്നും അശ്ലീലങ്ങളിൽ നിന്നും വിട്ടുനിൽക്കലാണ് – അൽ-മുസ്തദ്റക്: 1570)

 ​«مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ» (വ്യാജ സംസാരവും അതനുസരിച്ചുള്ള പ്രവർത്തിയും ഉപേക്ഷിക്കാത്തവൻ ഭക്ഷണം ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല – സ്വഹീഹുൽ ബുഖാരി: 1903)

 ​«رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْجُوعُ» (നോമ്പ് വഴി വിശപ്പല്ലാതെ മറ്റൊന്നും ലഭിക്കാത്ത എത്രയോ നോമ്പുകാരുണ്ട്! – സുനനു ഇബ്നു മാജ: 1690)

 ​ജാബിർ ബിൻ അബ്ദില്ല (റ) ഒരിക്കൽ പറയുകയുണ്ടായി: «إِذَا صُمْتَ فَلْيَصُمْ سَمْعُكَ وَبَصَرُكَ وَلِسَانُكَ عَنِ الْكَذِبِ وَالْمَآثِمِ» (നീ നോമ്പ് നോറ്റാൽ നിന്റെ കേൾവിയും കാഴ്ചയും നാവും കളവിൽ നിന്നും പാപങ്ങളിൽ നിന്നും നോമ്പ് നോൽക്കട്ടെ – മുസ്വന്നഫ് ഇബ്നു അബീ ശൈബ)

സമാനമായ ആശയം ഇബ്നു ഹജർ അസ്ഖലാനി (റ) യും പറയുന്നുണ്ട് “നാവിനെ നിയന്ത്രിക്കാത്തവൻ നോമ്പിന്റെ പ്രതിഫലം നശിപ്പിക്കുന്നു.” (ഫത്ഹുൽ ബാരി).

​3. നാവിനെ സൂക്ഷിക്കുന്നവർക്കുള്ള സ്വർഗ്ഗീയ വാഗ്ദാനങ്ങൾ 

​സംസാരം നിയന്ത്രിക്കുന്നവർക്ക് അല്ലാഹു വലിയ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

​ഖുർആൻ സൂക്തങ്ങൾ:

 ​أُولَٰئِكَ يُجْزَوْنَ الْغُرْفَةَ بِمَا صَبَرُوا وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَامًا (ക്ഷമ പാലിച്ചതിന്റെ ഫലമായി അവർക്ക് സ്വർഗ്ഗത്തിൽ ഉന്നതമായ കൊട്ടാരങ്ങൾ നൽകപ്പെടും – സൂറത്തുൽ ഫുർഖാൻ: 75. ഇവിടെ ക്ഷമ എന്നാൽ നാവിനെ നിയന്ത്രിക്കൽ കൂടിയാണെന്ന് പണ്ഡിതർ വിവരിക്കുന്നു)

 ​لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا  إِلَّا قِيلًا سَلَامًا سَلَامًا (അവിടെ (സ്വർഗ്ഗത്തിൽ) അനാവശ്യമായതോ പാപകരമായതോ ആയ യാതൊന്നും അവർ കേൾക്കുകയില്ല – സൂറത്തുൽ വാഖിഅ: 25-26)

 ​إِنَّ الْمُتَّقِينَ فِي مَقَامٍ أَمِينٍ (തീർച്ചയായും സൂക്ഷ്മത പാലിച്ചവർ ഭദ്രമായ പദവിയിലായിരിക്കും – സൂറത്തു ദുഖാൻ: 51)

​ഹദീസുകൾ:

 ​«مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الجَنَّةَ» (രണ്ട് താടിയെല്ലുകൾക്കിടയിലുള്ളതിനും (നാവ്) രണ്ട് കാലുകൾക്കിടയിലുള്ളതിനും ആര് എനിക്ക് ഗ്യാരണ്ടി നൽകുന്നുവോ, അവർക്ക് ഞാൻ സ്വർഗ്ഗം ഗ്യാരണ്ടി നൽകുന്നു – സ്വഹീഹുൽ ബുഖാരി: 6474)

 ​«أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا» (താൻ പറയുന്നത് സത്യമാണെങ്കിൽ പോലും തർക്കം ഉപേക്ഷിക്കുന്നവന് സ്വർഗ്ഗത്തിന്റെ മധ്യത്തിൽ ഒരു വീടിന് ഞാൻ ഉത്തരവാദിയാണ് – അബൂ ദാവൂദ്: 4800)

 ​«طُوبَى لِمَنْ مَلَكَ لِسَانَهُ» (സ്വന്തം നാവിനെ നിയന്ത്രിച്ചവന് മംഗളം – സ്വഹീഹുൽ ജാമിഅ്: 3929)

 ​ഒരിക്കൽ ഇമാം ഇബ്നുൽ ഖയ്യിം (റ)പറയുകയുണ്ടായി: «ذكر الله شفاء وذكر الناس داء» (അല്ലാഹുവിനെ സ്മരിക്കൽ ഔഷധവും, മനുഷ്യരെപ്പറ്റി സംസാരിക്കൽ (അനാവശ്യമായത്) രോഗവുമാണ്.)

​ആധുനിക മനഃശാസ്ത്രം പോലും അനാവശ്യ സംസാരത്തിൽ നിന്നും വിട്ടുനിൽക്കുന്നതിന്റെ പ്രാധാന്യം അംഗീകരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ കാലത്ത് ‘Digital Silence’ എന്നത് ആത്മീയ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.എന്തിനും ഏതിനും കമന്റ് പറയുന്നതും അനാവശ്യമായി സോഷ്യൽ മീഡിയയിൽ ഇടപെടുന്നതും നമ്മുടെ വ്യക്തിത്വം നശിപ്പിക്കും.

​”Silence is not just the absence of noise, it is the presence of focus.” 

​”Speak only if it improves upon the silence.” (മൗനത്തേക്കാൾ മനോഹരമായത് പറയാനുണ്ടെങ്കിൽ മാത്രം സംസാരിക്കുക.) മനഃശാസ്ത്രപരമായി, കുറച്ച് സംസാരിക്കുകയും കൂടുതൽ കേൾക്കുകയും ചെയ്യുന്നത് ഉയർന്ന വൈകാരിക ബുദ്ധിയുടെ (High EQ) ലക്ഷണമാണ്. തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നവർക്ക് മാത്രമേ നാവിനെ നിയന്ത്രിക്കാൻ കഴിയൂ.​അനാവശ്യമായ സംസാരം നമ്മുടെ മാനസിക ഊർജ്ജത്തെ (Mental Energy) ചോർത്തിക്കളയും. ആവശ്യമില്ലാത്ത തർക്കങ്ങളിലും മറ്റും ഏർപ്പെടുന്നത് സ്ട്രെസ് ഹോർമോണായ Cortisol വർദ്ധിപ്പിക്കാൻ കാരണമാകും.

​”Silence is a source of Great Strength.” 

എന്നതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.ഇസ്ലാമിക സംസ്കാരങ്ങൾ നമ്മുടെ  ജീവിതത്തെ ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കുന്നവയാണ്.സമൂഹത്തിലും അല്ലാഹുവിൻറെ അടുക്കലും നമുക്ക് വിജയം ഉണ്ടാകുന്നത് ദീനി സംസ്കാരങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ്.ജനങ്ങൾക്കിടയിൽ ബഹുമാനവും നമ്മുടെ ചിന്തകൾക്ക് വ്യക്തതയും നമ്മുടെ ശരീരത്തെ നിയന്ത്രിക്കുവാനുള്ള ശേഷിയും സംസാരം നിയന്ത്രിക്കുന്നതിലൂടെ നമുക്ക് ലഭ്യമാകും എന്നത് മനശാസ്ത്രപരമായി തെളിയിക്കപ്പെട്ട ഒന്നാണ്.അതിനാൽ ഈ നോമ്പ് കാലം ഈ സംസ്കാരങ്ങൾ ശീലിക്കാനുള്ള വേദിയാകട്ടെ.അതിലൂടെ നമ്മുടെ നോമ്പിനെ പ്രതിഫലാർഹമാക്കുവാനും അല്ലാഹു തൗഫീഖ് നൽകട്ടെ -ആമീൻ

Similar Posts

  • സത്യാസത്യ വിവേചന മഹാസമരം

    മക്കയിലെ മണ്ണിൽ വെച്ച് വിശ്വാസികൾക്ക് നേരെ അഴിച്ചുവിട്ട പീഡനമുറകൾ കൊണ്ടൊന്നും ഖുറൈശികളുടെ പകയടങ്ങിയില്ല. തിരുനബി സല്ലല്ലാഹു അലൈഹിവസല്ലമയെ തളയ്ക്കാനുള്ള അവരുടെ ഗൂഢപദ്ധതികൾ പരാജയപ്പെട്ടത് ആ ശത്രുതയുടെ ആക്കം കൂട്ടി. മുസ്ലീങ്ങളുടെ സ്വത്തുക്കൾ കവർന്നെടുത്തും, വിശുദ്ധ കഅബയിലേക്കുള്ള അവരുടെ പ്രവേശനം തടഞ്ഞും അവർ തങ്ങളുടെ അഹങ്കാരം കാട്ടി. മുഅ്‌മിനീങ്ങളെ ഉപദ്രവിക്കാൻ കഴിയുന്ന ഒരു സാഹചര്യവും അവർ ഒഴിവാക്കിയില്ല. ഷിഅബ് അബി താലിബും നിരവധി സഹാബാക്കളുടെ രക്തസാക്ഷിത്വവും ഹിജ്റയും പോകുന്നിടത്തെല്ലാം തിരഞ്ഞുപിടിച്ചുള്ള അവരുടെ ആക്രമണങ്ങളും രൂക്ഷമായി. മർദ്ദിതരുടെ വിലാപങ്ങൾക്കും ശത്രുക്കളുടെ…

  • നോമ്പിന്റെ സമ്മാനങ്ങൾ

    ആരാധനകളിൽ വെച്ച് ഏറ്റവും ഉൽകൃഷ്ടവും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മഹത്തായ പുണ്യകർമ്മവുമാണ് നോമ്പ്. യഥാർത്ഥ വിശ്വാസികളുടെയും ഭയഭക്തിയുള്ളവരുടെയും അടയാളവുമാണത്. ഇത് ആത്മാവിനെ ശുദ്ധീകരിക്കുകയും സ്വഭാവത്തെ സംസ്കരിക്കുകയും ചെയ്യുന്നു. നോമ്പ് എന്നത് തഖ്‌വയുടെ (ഭയഭക്തി) പാഠശാലയും സന്മാർഗത്തിന്റെ കേന്ദ്രവുമാണ്. സത്യസന്ധമായ ഉദ്ദേശ്യത്തോടും ശരിയായ രീതിയിലും   നോമ്പ് അനുഷ്ഠിച്ചാൽ ദുനിയാവിലും ആഖിറത്തിലും വിജയിച്ചവരിൽ അവൻ ഉൾപ്പെടുന്നു. അതിനാൽ തന്നെ, നോമ്പിന്റെ ഗുണഫലങ്ങളും വലിയ പ്രതിഫലവും വ്യക്തമാക്കുന്ന ധാരാളം പ്രമാണങ്ങൾ വിശുദ്ധ ഖുർആനിലും ഹദീസുകളിലും നമുക്ക് കാണാൻ കഴിയും. നോമ്പ് അനുഷ്ഠിക്കുമ്പോൾ…

  • റമദാനും അല്ലാഹുവിൻ്റെ അപാരമായ കാരുണ്യവും

    അല്ലാഹുവിന്റെ ഏറ്റവും ഉയർന്ന ഗുണവിശേഷണമാണ് കാരുണ്യം (رحمة). ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ അല്ലാഹുവിന്റെ റഹ്‌മത്തിന്മേലാണ്.നാം അനുഭവിക്കുന്ന ജീവിതത്തിലെ ഓരോ സെക്കൻഡുകളിലും അല്ലാഹുവിൻറെ റഹ്മത്ത് നമ്മെ വലയം ചെയ്യുന്നുണ്ട്.അവന്റെ കാരുണ്യം അനുഭവിക്കാതെ ഒരു നിമിഷം പോലും നമുക്ക് പ്രപഞ്ചത്തിൽ ജീവിക്കാനാവില്ല. *റബ്ബിന്റെ കാരുണ്യത്തിന്റെ വിശാലത* ഖുർആൻ പറയുന്നു: ​وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ (സൂറത്തുൽ അഅ്റാഫ്: 156) ​”എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും…

  • ചിന്തോദ്ദീപകമായ ഖുർആൻ പാരായണം

    റമദാൻ വിശുദ്ധ ഖുർആന്റെ മാസമാണ്. ഖുർആൻ ജനങ്ങൾക്ക് നേർവഴി കാട്ടുന്ന വ്യക്തമായ തെളിവുകളായും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതായും അല്ലാഹു പരിചയപ്പെടുത്തുന്നു (സൂറത്തുൽ ബഖറ: 185). ഖുർആൻ എപ്പോഴാണ് മാർഗ്ഗദർശനമാകുന്നത്? ഖുർആൻ കേൾക്കുമ്പോൾ വിശ്വാസിക്കുണ്ടാകേണ്ട മാറ്റങ്ങൾ വിശുദ്ധ ഖുർആൻ തന്നെ വിശ്വാസികളുടെ അവസ്ഥയെക്കുറിച്ച് പലയിടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്: ഖുർആൻ സ്വാധീനിച്ച പ്രമുഖ വ്യക്തിത്വങ്ങൾ മുൻഗാമികളുടെ മാതൃക ഉപസംഹാരം ഈ റമദാൻ ഖുർആന്റെ ആശയങ്ങൾ മനസ്സിലാക്കാനുള്ള അവസരമായി കാണണം. ദിവസവും ഖുർആൻ ഓതുന്നതിനോടൊപ്പം ഒരു പേജ് എങ്കിലും അർത്ഥമറിഞ്ഞ് വായിക്കാൻ…

  • റമദാനും ദുആയും

    വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും ശക്തമായ ആയുധവും അല്ലാഹുവുമായുള്ള ആത്മീയ ബന്ധത്തിന്റെ പാലവുമാണ് പ്രാർത്ഥന (ദുആ). നമ്മുടെ ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങൾ അല്ലാഹുവിൽ നിന്ന് നേടിയെടുക്കാനുള്ള ഏറ്റവും വലിയ മാധ്യമമാണ് ദുആ. ഖുർആനിലും ഹദീസിലും വന്നിരിക്കുന്ന മര്യാദകൾ പാലിച്ചുകൊണ്ട് നാം അല്ലാഹുവിന്റെ മുമ്പിൽ കൈ നീട്ടിയാൽ തീർച്ചയായും അല്ലാഹു നമ്മെ സ്വീകരിക്കും. വിശുദ്ധ റമദാൻ അത് പരിശീലിക്കാനും നടപ്പാക്കാനും ഉള്ള ഏറ്റവും നല്ല സമയമാണ്. കാരണം ഈ മാസത്തിൽ പ്രാർത്ഥനകൾ സ്വീകരിക്കുന്ന ധാരാളം സന്ദർഭങ്ങളെ അള്ളാഹു ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ്…

  • ഷഹ്റുൽ മുവാസാത്

    വിശുദ്ധമായ റമദാൻ സഹാനുഭൂതിയുടെ മാസമാണ്.നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം റമദാനിനെ ഷഹ്റുൽ മുവാസാത് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.പരസ്പരമുള്ള കാരുണ്യവും കരുണാർദ്രമായ  പെരുമാറ്റവും കൂടുതൽ വെളിവാകേണ്ട മാസമാണ് റമളാൻ.പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റമദാനിലെ ആരാധനകളെ വിശേഷിപ്പിക്കുന്ന കൂട്ടത്തിൽ മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു:  «كان رسول الله صلى الله عليه وسلم أجود الناس، وكان أجود ما يكون في رمضان حين يلقاه جبريل، وكان يلقاه في كل ليلة من…

Leave a Reply

Your email address will not be published. Required fields are marked *