റമദാനും അല്ലാഹുവിൻ്റെ അപാരമായ കാരുണ്യവും

അല്ലാഹുവിന്റെ ഏറ്റവും ഉയർന്ന ഗുണവിശേഷണമാണ് കാരുണ്യം (رحمة). ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ അല്ലാഹുവിന്റെ റഹ്‌മത്തിന്മേലാണ്.നാം അനുഭവിക്കുന്ന ജീവിതത്തിലെ ഓരോ സെക്കൻഡുകളിലും അല്ലാഹുവിൻറെ റഹ്മത്ത് നമ്മെ വലയം ചെയ്യുന്നുണ്ട്.അവന്റെ കാരുണ്യം അനുഭവിക്കാതെ ഒരു നിമിഷം പോലും നമുക്ക് പ്രപഞ്ചത്തിൽ ജീവിക്കാനാവില്ല.
*റബ്ബിന്റെ കാരുണ്യത്തിന്റെ വിശാലത*
ഖുർആൻ പറയുന്നു:
وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ
(സൂറത്തുൽ അഅ്റാഫ്: 156)
”എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ഉൾക്കൊള്ളുന്നതാകുന്നു. എന്നാൽ ധർമ്മനിഷ്ഠ (തഖ്‌വ) പാലിക്കുകയും, സകാത്ത് നൽകുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്കായി ഞാൻ അത് (പ്രത്യേകമായി) രേഖപ്പെടുത്തുന്നതാണ്.”
•അല്ലാഹു തന്റെ അടിമകളോട് കരുണ കാണിക്കുമെന്ന് അവൻ സ്വയം നിശ്ചയിച്ചിരിക്കുന്നു. അതിന് സ്ഥലകാല പരിമിതികൾ ഇല്ല എന്നും ദുനിയാവിലെ എല്ലാ വസ്തുക്കളിലും അവൻറെ കാരുണ്യം വിശാലമായിരിക്കുന്നു എന്നും ഈ ആയത്ത് നമ്മളെ പഠിപ്പിക്കുന്നു.ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന ആയത്തിൽ തന്നെ അത് പ്രകടമാണ്.നാം കാണുന്നതും കാണാത്തതുമായ പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നുണ്ട്. വായു, വെള്ളം, ആഹാരം എന്നിവ വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ അവൻ നൽകുന്നു. ഇതാണ് ‘റഹ്മാൻ’ എന്ന നാമത്തിന്റെ പൊരുൾ.ആയത്തിന്റെ രണ്ടാം ഭാഗത്ത് അല്ലാഹു പറയുന്നത്, പരലോകത്തെ രക്ഷയും സമാധാനവും നൽകുന്ന സവിശേഷമായ കാരുണ്യം സൂക്ഷ്മത പാലിക്കുന്നവർക്ക് (മുത്തഖീങ്ങൾ) ഞാൻ മാറ്റിവെച്ചിരിക്കുന്നു എന്നാണ്. ഇതാണ് ‘റഹീം’ എന്ന നാമത്തിന്റെ പൊരുൾ.
പരലോകത്ത് കരുണ കൂടുതൽ ആവശ്യമായത് കൊണ്ട് തന്നെ ഖുർആനിൽ റഹ്മാൻ എന്ന് പറഞ്ഞതിനേക്കാൾ നേരെ ഇരട്ടിത്തവണ റഹീം എന്ന് അല്ലാഹു ഉപയോഗിക്കുന്നുണ്ട്.റഹ്മാൻ എന്ന പദം 60 തവണ ഖുർആനിൽ പറയുമ്പോൾ 120 തവണ റഹീം എന്ന പദം ആവർത്തിച്ച് അല്ലാഹുവിൻറെ റഹ്മത്തിന്റെ വിശാലതയെ അള്ളാഹു നമ്മളെ ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്.മറ്റൊരു ആയത്തിൽ അല്ലാഹു പറയുന്നു
كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ الرَّحْمَةَ
“നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്റെ മേൽ നിർബന്ധമാക്കിയിരിക്കുന്നു.” (അൻആം: 54)
• عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: “لَمَّا قَضَى اللَّهُ الْخَلْقَ، كَتَبَ فِي كِتَابِهِ فَهُوَ عِنْدَهُ فَوْقَ الْعَرْشِ: إِنَّ رَحْمَتِي غَلَبَتْ غَضَبِي.” (صحيح البخاري: 7404)
നബി ﷺ പറഞ്ഞു: അല്ലാഹു സൃഷ്ടികർമ്മം പൂർത്തിയാക്കിയപ്പോൾ അർശിന് മുകളിൽ ഇപ്രകാരം രേഖപ്പെടുത്തി: എന്റെ കാരുണ്യം എന്റെ കോപത്തെ മറികടന്നിരിക്കുന്നു.
قال ابن كثير: يَقُولُ تَعَالَى مُخْبِرًا عَنْ رَحْمَتِهِ: أَنَّهَا عَمَّتِ الدُّنْيَا وَالْآخِرَةَ، وَالْبَرَّ وَالْفَاجِرَ.” (تفسير القرآن العظيم 3/486) (ഇബ്നു കസീർ പറയുന്നു: അല്ലാഹുവിന്റെ കാരുണ്യം ദുനിയാവിനെയും ആഖിറത്തിനെയും നന്മ ചെയ്യുന്നവനെയും തിന്മ ചെയ്യുന്നവനെയും ഒരുപോലെ ഉൾക്കൊള്ളുന്നു.)
എല്ലാ വസ്തുക്കളെയും അല്ലാഹുവിൻറെ കാരുണ്യം പൊതിഞ്ഞിരിക്കുന്നത് കൊണ്ട് ആ കാരുണ്യത്തിലേക്ക് ചൂണ്ടിയുള്ള മലക്കുകളുടെ പ്രാർത്ഥനയെ അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക: الَّذِينَ يَحْمِلُونَ الْعَرْشَ وَمَنْ حَوْلَهُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِ وَيَسْتَغْفِرُونَ لِلَّذِينَ آمَنُوا رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ
അർശ് വഹിക്കുന്നവരും അതിന് ചുറ്റുമുള്ളവരും (മലക്കുകൾ) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പരിശുദ്ധപ്പെടുത്തുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികൾക്ക് വേണ്ടി അവർ ഇപ്രകാരം പാപമോചനം തേടുകയും ചെയ്യുന്നു:
’ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾക്കൊള്ളുന്നതായിരിക്കുന്നു. അതിനാൽ പശ്ചാത്തപിക്കുകയും നിൻ്റെ മാർഗ്ഗം പിന്തുടരുകയും ചെയ്തവർക്ക് നീ പൊറുത്തുകൊടുക്കേണമേ, അവരെ നീ നരകശിക്ഷയിൽ നിന്ന് കാത്തുരക്ഷിക്കുകയും ചെയ്യേണമേ.'” (ഖുർആൻ 40:7) അല്ലാഹുവിൻറെ റഹ്മത്തിന്റെ വിശാലതയെ മലക്കുകൾ മുൻനിർത്തി ദുആ ചെയ്യുന്നതിനെ വിശദീകരിക്കുന്ന ആയത്താണിത്.
*പ്രതീക്ഷയുടെ വാതിൽ*
മനുഷ്യൻ തെറ്റുകൾ ചെയ്യുന്നവനാണ്.സാഹചര്യങ്ങളും പൈശാചിക ദുർബോധനങ്ങളും ശരീരത്തിൻറെ താൽപര്യങ്ങളും എല്ലാം മനുഷ്യനെ തിന്മകളിലേക്ക് നയിക്കുന്നവയാണ്.എന്നാൽ പാപങ്ങളിൽ നിന്നും മോചിതൻ ആകുവാൻ മനുഷ്യൻ സന്നദ്ധനാകുമ്പോൾ അവൻറെ മുമ്പിൽ കാരുണ്യത്തിന്റെ കരം നീട്ടുന്നവനാണ് അല്ലാഹു. ഖുർആനിലെ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന (أرجى آية) എന്ന നിലയിൽ പ്രസിദ്ധമായ വചനമിതാണ്:
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا
“പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശരാകരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നവനാണ്.” (സുമർ: 53)
അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിരാശരാകുന്നത് സത്യവിശ്വാസിയുടെ ലക്ഷണമേയല്ല:
وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلَّا الضَّالُّونَ
“തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി വഴിപിഴച്ചവരല്ലാതെ മറ്റാരാണ് നിരാശപ്പെടുക?” (സൂറത്തുൽ ഹിജ്ർ: 56)
അതുകൊണ്ട് തന്നെ അല്ലാഹു നബിയോട് കൽപ്പിക്കുന്നു:
نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ
“എന്റെ ദാസന്മാരെ അറിയിക്കുക: തീർച്ചയായും ഞാൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു എന്ന്.” (സൂറത്തുൽ ഹിജ്ർ: 49)
നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം പറയുന്നു:
جَعَلَ اللَّهُ الرَّحْمَةَ مِائَةَ جُزْءٍ، فَأَمْسَكَ عِنْدَهُ تِسْعَةً وَتِسْعِينَ جُزْءًا، وَأَنْزَلَ فِي الأَرْضِ جُزْءًا وَاحِدًا…
“അല്ലാഹു കാരുണ്യത്തെ നൂറ് ഭാഗങ്ങളായി വീതിച്ചു. അതിൽ ഒന്ന് മാത്രമാണ് ഭൂമിയിലേക്ക് ഇറക്കിയത്. ആ ഒരു ഭാഗം കൊണ്ടാണ് ഒരു കുതിര തന്റെ കുട്ടിക്ക് പരിക്കേൽക്കാതിരിക്കാൻ കാലുയർത്തുന്നത് (മൃഗങ്ങൾ പോലും പരസ്പരം കരുണ കാണിക്കുന്നത്).” (സ്വഹീഹുൽ ബുഖാരി: 6000) :
ഇമാം ഗസ്സാലി പറയുന്നു:
فَالرَّجَاءُ كَالْمَرْكَبِ الَّذِي يَحْمِلُ الْعَبْدَ فِي بَحْرِ الذُّنُوبِ لِيَنْجُوَ مِنْ أَمْوَاجِ الْقُنُوطِ”
”പ്രതീക്ഷ (റജാഅ്) എന്നത് ഒരു കപ്പൽ പോലെയാണ്; പാപങ്ങളുടെ കടലിൽ അകപ്പെട്ട ദാസനെ നിരാശയാകുന്ന തിരമാലകളിൽ നിന്ന് രക്ഷപ്പെടുത്തി അവനെ അത് കരയ്ക്കെത്തിക്കുന്നു.”
നബി തങ്ങൾ പറയുന്നു:
عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: قَالَ اللهُ تَبَارَكَ وَتَعَالَى:
”يَا ابْنَ آدَمَ إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي غَفَرْتُ لَكَ عَلَى مَا كَانَ فِيكَ وَلَا أُبَالِي، يَا ابْنَ آدَمَ لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِي غَفَرْتُ لَكَ وَلَا أُبَالِي، يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئًا لَأَتَيْتُكَ بِقُرَابِهَا مَغْفِرَةً”
അനസ് ബിൻ മാലിക് (റ) നിവേദനം ചെയ്യുന്നു: റസൂൽ ﷺ പറഞ്ഞു: അല്ലാഹു ഇപ്രകാരം അരുളിയിരിക്കുന്നു:
“ആദം സന്തതീ, നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ അർപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം, നിന്റെ പക്കൽ നിന്ന് എന്തുതന്നെ സംഭവിച്ചിട്ടുണ്ടെങ്കിലും ഞാനത് നിനക്ക് പൊറുത്തുതരും; എനിക്കത് ഒരു പ്രയാസമല്ല.”
“ആദം സന്തതീ, നിന്റെ പാപങ്ങൾ ആകാശത്തിന്റെ അറ്റം വരെ (മേഘങ്ങളോളം) എത്തിയാലും, എന്നിട്ട് നീ എന്നോട് പാപമോചനം തേടിയാൽ ഞാനത് നിനക്ക് പൊറുത്തുതരും.”
“ആദം സന്തതീ, നീ ഭൂമി നിറയെ പാപങ്ങളുമായാണ് എന്നെ സന്ദർശിക്കുന്നതെങ്കിലും, എന്നിൽ ഒന്നിനെയും പങ്കുചേർക്കാത്ത (ശിർക്ക് ചെയ്യാത്ത) അവസ്ഥയിലാണ് നീ എന്നെ കണ്ടുമുട്ടുന്നതെങ്കിൽ, ഭൂമി നിറയെ പാപമോചനവുമായി ഞാൻ നിന്റെ അടുത്തേക്ക് വരും.” (തിർമുദി)
സുഫ്‌യാൻ അസ്സൗരി (റ) പറഞ്ഞു:
مَا أُحِبُّ أَنَّ حِسَابِي جُعِلَ إِلَى أَبَوَيَّ، فَرَبِّي خَيْرٌ لِي مِنْ أَبَوَيَّ
“എന്റെ വിചാരണ മാതാപിതാക്കളെ ഏൽപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല. കാരണം അല്ലാഹു എന്റെ മാതാപിതാക്കളേക്കാൾ എന്നോട് കരുണയുള്ളവനാണ്.”
*കാരുണ്യത്തിന്റെ അടയാളങ്ങൾ: (ഖുർആൻ, പ്രവാചകൻ, പ്രപഞ്ചം)*
ഖുർആൻ ഒരു കാരുണ്യമാണ്:
وَنُنَزِّلُ مِنَ الْقُرْآنِ مَا هو شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ
“സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുർആനിലൂടെ നാം അവതരിപ്പിക്കുന്നു.” (ഇസ്‌റാഅ്: 82)
പ്രവാചകൻ ﷺ ലോകത്തിന് കാരുണ്യമാണ്: وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ “ലോകർക്ക് കാരുണ്യമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല.” (അൻബിയാഅ്: 107)
പ്രപഞ്ച സൃഷ്ടിപ് അല്ലാഹുവിൻറെ കാരുണ്യത്തിന്റെ അടയാളമാണ് .فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا “അതുകൊണ്ട് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങൾ നോക്കൂ; ഭൂമി നിർജീവമായ ശേഷം അവൻ അതിനെ എങ്ങനെ ജീവിപ്പിക്കുന്നു എന്ന്.” (റൂം: 50)
അല്ലാഹുവിൻറെ കാരുണ്യം പ്രകടമാകുന്ന വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയ മൂന്ന് യാഥാർത്ഥ്യങ്ങളാണ് ഇത്.നമുക്ക് അല്ലാഹു ഖുർആൻ നൽകിയതും പ്രവാചകനെ നൽകിയതും അല്ലാഹുവിനെ മനസ്സിലാക്കുവാൻ പ്രപഞ്ചത്തിൽ അടയാളങ്ങൾ നിശ്ചയിച്ചതും അല്ലാഹുവിൻറെ കാരുണ്യത്തിന്റെ അടയാളമാണ്.
അല്ലാഹുവിന്റെ കാരുണ്യം കേവലം ആത്മീയമായ ഒന്നല്ല, അത് ശാസ്ത്രീയമായി നാം അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്.
ഉദാഹരണങ്ങൾ:
Fine-Tuning of the Universe (പ്രപഞ്ചത്തിന്റെ സൂക്ഷ്മ ക്രമീകരണം): പ്രപഞ്ചത്തിലെ അടിസ്ഥാന നിയമങ്ങളിൽ നേരിയ മാറ്റം വന്നാൽ പോലും ജീവൻ അസാധ്യമാകും. ഉദാഹരണത്തിന്, Strong Nuclear Force (അണുശക്തി) 2% കുറഞ്ഞാൽ നക്ഷത്രങ്ങൾ ഉണ്ടാവില്ല, പ്രകാശവും ചൂടും ഉണ്ടാവില്ല. ഇത്ര സന്തുലിതമായതിന് നിലനിർത്തിയിരിക്കുന്നത് അല്ലാഹുവിൻ്റെ റഹ്മത്ത് അല്ലാതെ മറ്റെന്താണ്?.
• The Atmospheric Shield (അന്തരീക്ഷ കവചം): ഭൂമിയുടെ അന്തരീക്ഷത്തിന് ഒരു പ്രത്യേക പാളിയുണ്ട് (Ozone Layer). ഇത് സൂര്യനിൽ നിന്നുള്ള മാരകമായ Ultraviolet (UV) Rays (അൾട്രാവയലറ്റ് രശ്മികൾ) തടയുന്നു. ഖുർആൻ പറഞ്ഞതുപോലെ: “ആകാശത്തെ നാം സംരക്ഷിതമായ ഒരു മേൽപുരയാക്കി.” (അമ്പിയാഅ്: 32).
• The Hydrological Cycle (ജലചക്രം): ഖുർആൻ പറയുന്നു: فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْതِهَا “അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങളിലേക്ക് നോക്കൂ; ഭൂമി നിർജീവമായ ശേഷം അവൻ അതിനെ എങ്ങനെ ജീവിപ്പിക്കുന്നു എന്ന്.” (റൂം: 50). സമുദ്രജലം ആവിയായി മാറുന്നതും (Evaporation), മേഘങ്ങൾ രൂപപ്പെടുന്നതും, ശുദ്ധജലം മഴയായി പെയ്യുന്നതും ജീവജാലങ്ങളോടുള്ള അല്ലാഹുവിന്റെ റഹ്‌മത്താണ്.
ബുഖാരി: 7422).
മാതൃസ്നേഹത്തേക്കാൾ പെരുന്നാൾ അല്ലാഹുവിൻറെ കാരുണ്യം എന്ന് കുഞ്ഞിനെ മാറോടണച്ചു പിടിക്കുന്ന ഉമ്മയെ ചൂണ്ടി നബി ﷺ പറഞ്ഞു: “ഈ ഉമ്മ തന്റെ കുഞ്ഞിനോട് കാണിക്കുന്ന കരുണയേക്കാൾ വലിയ കരുണയാണ് അല്ലാഹുവിന് തന്റെ ദാസന്മാരോടുള്ളത്.” (സ്വഹീഹുൽ ബുഖാരി: 5999).
*അല്ലാഹുവിൻറെ കാരുണ്യം നേടുവാനുള്ള വഴികൾ*
അല്ലാഹുവിന്റെ കാരുണ്യം സിദ്ധിക്കാൻ നാം പാലിക്കേണ്ട മൂന്ന് കാര്യങ്ങൾ:
• ഇഹ്‌സാൻ (നന്മ): > إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ ”തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം സൽകർമ്മകാരികൾക്ക് അടുത്താകുന്നു.” (അഅ്റാഫ്: 56)
•
മറ്റുള്ളവരോട് കരുണയോടും അകും അനുകമ്പയോടും പെരുമാറുന്നതാണ് അല്ലാഹുവിൻറെ കാരുണ്യം ലഭിക്കാനുള്ള ഏറ്റവും നല്ല വഴി എന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറയുന്നു:
الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ، ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ
അർത്ഥം: “കരുണ കാണിക്കുന്നവരോട് പരമകാരുണികനായ അല്ലാഹു കരുണ കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, എങ്കിൽ ആകാശത്തുള്ളവൻ (അല്ലാഹു) നിങ്ങളോടും കരുണ കാണിക്കും.”
അവലംബം: സുനൻ അബൂദാവൂദ് (4941), സുനൻ തിർമിദി (1924).
കരുണയില്ലാത്ത ഹൃദയ ഉടമകൾക്ക് അല്ലാഹുവിന്റെ കാരുണ്യത്തിന് അർഹതയില്ലെന്ന് ഈ ഹദീസ് താക്കീത് നൽകുന്നു.
مَنْ لَا يَرْحَمِ النَّاسَ لَا يَرْحَمْهُ اللَّهُ
അർത്ഥം: “മനുഷ്യരോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കുകയില്ല.”
(സ്വഹീഹുൽ ബുഖാരി (7376), സ്വഹീഹ് മുസ്‌ലിം (2319))
കരുണ എന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് നഷ്ടപ്പെടുന്നത് നിർഭാഗ്യമാണെന്നും ഈ വചനം വ്യക്തമാക്കുന്നു.
لَا تُنْزَعُ الرَّحْمَةُ إِلَّا مِنْ شَقِيٍّ
നിർഭാഗ്യവാനിൽ നിന്നല്ലാതെ കാരുണ്യം എടുത്തുമാറ്റപ്പെടുകയില്ല.” (അതായത്, ഒരാളുടെ ഉള്ളിൽ കാരുണ്യമില്ലെങ്കിൽ അവൻ സൽഗുണങ്ങൾ നഷ്ടപ്പെട്ട നിർഭാഗ്യവാനാണ്).
( സുനൻ തിർമിദി (1923), സുനൻ അബൂദാവൂദ് (4942).
• ഇത്വാഅത്ത് (അനുസരണം): > وَأَطِيعُوا اللَّهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ ”നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക, നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.” (ആലു ഇംറാൻ: 132)
”നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക, നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.” (ആലു ഇംറാൻ: 132)
ഇമാം ഇബ്നുൽ ഖയ്യിം (റ)
ഇത്വാഅത്തും കാരുണ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തന്റെ ‘മദാരിജുസ്സാലികീൻ’ (مدارج السالكين) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:
”طَاعَةُ اللَّهِ وَرَسُولِهِ هِيَ مِفْتَاحُ الرَّحْمَةِ، كَمَا أَنَّ الْمَعْصِيَةَ مِفْتَاحُ الشَّقَاوَةِ”
(അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക എന്നത് കാരുണ്യത്തിന്റെ താക്കോലാണ്; അതുപോലെ അവരെ ധിക്കരിക്കുക എന്നത് നിർഭാഗ്യത്തിന്റെ താക്കോലുമാണ്.)
പണ്ഡിതന്മാർ ഈ ആയത്തിനെ (ആലു ഇംറാൻ: 132) വിശദീകരിച്ചുകൊണ്ട് പറയാറുള്ള ഒരു വാചകം ഇതാണ്:
”الرَّحْمَةُ مَشْرُوطَةٌ بِالطَّاعَةِ، فَمَنْ أَرَادَ رَحْمَةَ اللَّهِ فَلْيَلْزَمْ سُنَّةَ نَبِيِّهِ”
”കാരുണ്യം എന്നത് അനുസരണവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ അല്ലാഹുവിന്റെ കാരുണ്യം ആഗ്രഹിക്കുന്നവൻ പ്രവാചകചര്യയെ (സുന്നത്ത്) മുറുകെ പിടിക്കട്ടെ.”
• ഇസ്തിഗ്ഫാർ (പാപമോചനം): > لَوْلَا تَسْتَغْفِرُونَ اللَّهَ لَعَلَّكُمْ تُرْحَمُونَ ”നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടാത്തതെന്താണ്? നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാമല്ലോ.” (നംല്: 46)
അല്ലാഹു നമ്മെ അവന്റെ അപാരമായ കാരുണ്യത്തിന്റെ തണലിൽ ഉൾപ്പെടുത്തട്ടെ. ആമീൻ.
