ഷഹ്റുൽ മുവാസാത്
വിശുദ്ധമായ റമദാൻ സഹാനുഭൂതിയുടെ മാസമാണ്.നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം റമദാനിനെ ഷഹ്റുൽ മുവാസാത് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.പരസ്പരമുള്ള കാരുണ്യവും കരുണാർദ്രമായ പെരുമാറ്റവും കൂടുതൽ വെളിവാകേണ്ട മാസമാണ് റമളാൻ.പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റമദാനിലെ ആരാധനകളെ വിശേഷിപ്പിക്കുന്ന കൂട്ടത്തിൽ മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു: «كان رسول الله صلى الله عليه وسلم أجود الناس، وكان أجود ما يكون في رمضان حين يلقاه جبريل، وكان يلقاه في كل ليلة من…
