പിണക്കങ്ങൾ പരിഹരിക്കേണ്ട മാസം
പരസ്‌പരമുള്ള പിണക്കങ്ങൾ നമ്മുടെ പല അമലുകളുടെയും പ്രതിഫലങ്ങളെ നശിപ്പിച്ചു കളയും. സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും മാസമായ വിശുദ്ധമായ റമദാനിൽ മുഅ്മിനീങ്ങൾ തമ്മിൽ പരസ്‌പരം സ്നേഹവും ഐക്യവും നിലനിർത്തേണ്ടതിന് പകരം പരസ്‌പരം പിണക്കങ്ങൾ ആയി കഴിയുന്നത് ഈ മഹനീയ മാസത്തിലെ നമ്മുടെ അമലുകളുടെ പ്രതിഫലങ്ങളെ പ്രതികൂലമായി ബാധിക്കും.അല്ലാഹു പറയുന്നു: . (إنما المؤمنون إخوة فأصلحوا بين أخويكم} [الحجرات (10) അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികൾ പരസ്‌പരം സഹോദരങ്ങളാണ്.അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ സന്ധിയുണ്ടാക്കുക.” [അൽ-ഹുജുറാത്ത്: 10].പരസ്‌പരം വിട്ടുനിൽക്കുന്നതും…
